Connect with us

“മുന്‍പ് ദിലീപ് മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനുമെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്;ഇപ്പോൾ മോഹന്‍ലാല്‍ എന്ന വ്യക്തിയെയും വീണ്ടും തരം താഴ്ത്തുകയാണ് ദിലീപ് ചെയ്തത് ” – ലിബർട്ടി ബഷീർ

Malayalam Breaking News

“മുന്‍പ് ദിലീപ് മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനുമെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്;ഇപ്പോൾ മോഹന്‍ലാല്‍ എന്ന വ്യക്തിയെയും വീണ്ടും തരം താഴ്ത്തുകയാണ് ദിലീപ് ചെയ്തത് ” – ലിബർട്ടി ബഷീർ

“മുന്‍പ് ദിലീപ് മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനുമെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്;ഇപ്പോൾ മോഹന്‍ലാല്‍ എന്ന വ്യക്തിയെയും വീണ്ടും തരം താഴ്ത്തുകയാണ് ദിലീപ് ചെയ്തത് ” – ലിബർട്ടി ബഷീർ

“മുന്‍പ് ദിലീപ് മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനുമെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്;ഇപ്പോൾ മോഹന്‍ലാല്‍ എന്ന വ്യക്തിയെയും വീണ്ടും തരം താഴ്ത്തുകയാണ് ദിലീപ് ചെയ്തത് ” – ലിബർട്ടി ബഷീർ

ദിലീപ് തന്റെ നിലപാട് വ്യക്തമാക്കിയിട്ടും ദിലീപിന്റെ രാജിയുടെ ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കുന്നില്ല. ദിലീപിനോട് രാജി ആവശ്യപ്പെടുകയായിരുന്നുവവെന്നാണ് ‘അമ്മ സംഘടനയുടെ ഭാരവാഹികൾ നടത്തിയ പത്രസമ്മേളനത്തിൽ മോഹൻലാൽ വ്യക്തമാക്കിയത് .

എന്നാൽ രാജി വെച്ചത് സംഘടന ആവശ്യപ്പെട്ടതു കൊണ്ടല്ലെന്നും സ്വയം രാജി വെച്ചതാണെന്നും വിശദമാക്കിയാണ് രാജിക്കത്ത് സഹിതം ദിലീപ് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്. രാജിക്കത്ത് സ്വീകരിച്ചാല്‍ അത് രാജിയാണ് പുറത്താക്കലല്ല എന്നും ദിലീപ് വ്യക്തമാക്കിയിരുന്നു. ദിലീപിന്റെ പ്രവൃത്തിയെ വിമര്‍ശിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് നിര്‍മാതാവും സിനി എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ അധ്യക്ഷനുമായ ലിബര്‍ട്ടി ബഷീര്‍.

liberty basheer to shut down his theatres

ലിബർട്ടി ബഷീറിന്റെ വാക്കുകൾ

‘കഴിഞ്ഞ ദിവസം രാജിക്കത്ത് പുറത്തുവിട്ടുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ എ.എം.എം.എ എന്ന സംഘടനയെയും എ.എം.എം.എയുടെ പ്രസിഡന്റ് ആയിരിക്കുന്ന മോഹന്‍ലാല്‍ എന്ന വ്യക്തിയെയും വീണ്ടും തരം താഴ്ത്തുകയാണ് ദിലീപ് ചെയ്തത്. കാരണം മോഹന്‍ലാല്‍ ഒരിക്കലും ദിലീപിനെ പുറത്താക്കിയതാണെന്ന് ഒരു പത്രകുറിപ്പിലോ വാര്‍ത്ത സമ്മേളനത്തിലോ പറഞ്ഞിട്ടില്ല. രാജി ആവശ്യപ്പെട്ടു എന്നാണ് പറഞ്ഞിരുന്നത് അത് സത്യമാണ്. മോഹന്‍ലാല്‍ ഒരിക്കലും ഒരു സഹപ്രവര്‍ത്തകന്റെ കാര്യത്തിലും അങ്ങനെ ഒരു കഥ പറയില്ല.

അത് മാത്രമല്ല എ.കെ ബാലന്‍ വകുപ്പ് മന്ത്രിയാണ് അദ്ദേഹം താരസംഘടന അമ്മയ്ക്ക് കൊടുത്ത നിര്‍ദ്ദേശം ദിലീപിന്റെ രാജി ആവശ്യപ്പെടണം എന്നാണ്. അങ്ങനെ സ്വാഭാവികമായും സംഘടനയ്ക്ക് മീതെ സമ്മര്‍ദ്ദം വരുമ്ബോള്‍ രാജി ആവശ്യപ്പെടും. അല്ലാതെ പുറത്താക്കപ്പെടല്‍ അല്ല. അങ്ങനെ ഒരേ ഒരു പുറത്താക്കലേ എ.എം.എം.എയിലും ഫെഫ്കയിലും ഉണ്ടായിട്ടുള്ളൂ. അത് വിനയന്റെയും തിലകന്റെയും പ്രശ്‌നം ആയിരുന്നു. അതല്ലാതെ വേറൊന്നും ഉണ്ടായിട്ടില്ല.നമുക്ക് പോറല്‍ ഏല്‍ക്കാത്ത രീതിയില്‍ പുറത്താക്കുകയാണെന്ന് പറയാതെ നമ്മള്‍ എഴുതുന്നതാണ് രാജിക്കത്ത് . ആ രാജിക്കത്താണ് ഇന്നലെ ദിലീപ് ഫെയ്‌സ്ബുക്കിലൂടെ പുറത്തു വിട്ടത്. അവിടെ മോഹന്‍ലാലിനെ തരം താഴ്‌ത്തേണ്ട ആവശ്യമില്ല.

പെണ്‍കുട്ടി ആക്രമിക്കപ്പെട്ടതിന് ശേഷം ദിലീപ് എനിക്കെതിരേ ആരോപണം ഉന്നയിച്ചിരുന്നു. അതിന് തൊട്ടു മുന്‍പ് ദിലീപ് മോഹന്‍ലാലിനും ആന്റണി പെരുമ്ബാവൂരിനുമെതിരേ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. കാരണം അന്നവര്‍ ബിസിനസ്സുമായി ബന്ധപ്പെട്ട് അത്ര യോജിച്ചു പോകുന്ന സമയമല്ല.ഇതിപ്പോള്‍ ജ്യേഷ്ഠസഹോദരനായ മോഹന്‍ലാലിനോട് ആലോചിച്ചാണ് ഞാന്‍ രാജിക്കത്ത് തയ്യാറാക്കിയതെന്നാണ് പറഞ്ഞിരിക്കുന്നത്. അതേ വാചകത്തില്‍ തന്നെ പറയുന്നത് ഒരിക്കലും എന്നെ പുറത്താക്കിയിട്ടില്ല എന്നും. ദിലീപിനെ പുറത്താക്കിയെന്ന് മോഹന്‍ലാല്‍ എന്നെങ്കിലും പത്രസമ്മേളനത്തിലോ മറ്റോ പറഞ്ഞിട്ടുണ്ടോ. രാജി ചോദിച്ചു എന്നുതന്നെയാണ് പറഞ്ഞിട്ടുള്ളത്. അമ്മ എന്ന സംഘടനയില്‍ നിന്ന് പുറത്തുപോകേണ്ടി വന്ന സാഹചര്യത്തില്‍ ഗതികേടില്‍ അയാളുടെ മാനസികാവസ്ഥയുടെ ഭാഗമായാണ് ഈ ഫെയ്‌സ്ബുക്ക് പോസ്റ്റും രാജിക്കത്തും. രാജിക്കത്ത് പുറത്തു വിടേണ്ട കാര്യമില്ല.

കാരണം അത് അടുത്ത എക്‌സിക്യൂട്ടീവിലേ സ്വീകരിക്കണോ തള്ളണോ എന്നെല്ലാം തീരുമാനിക്കൂ. ദിലീപ് കേസില്‍ പെട്ട പ്രതിയാണ്. തുടക്കം മുതലേ സമൂഹ മധ്യത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി പല മാര്‍ഗങ്ങളും ദിലീപ് ഉപയോഗിക്കുന്നുണ്ട്. സിനിമാക്കാരില്‍ നിന്നും ആരാധകരില്‍ നിന്നും ദിലീപ് അകന്നു കൊണ്ടിരിക്കുകയാണ്. അത് തിരിച്ചു പിടിക്കാനുള്ള നാടകമാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്.
ഈ കത്തില്‍ പറയുന്നത് എ.എം.എം.എയുടെ നന്മയ്ക്ക് വേണ്ടി രാജി വച്ചു എന്നാണ്. എ.എം.എം.എയുടെ നന്മയ്ക്കാണെങ്കില്‍ എ.എം.എം.എയെ കുറ്റപെടുത്തിയാണോ രാജിക്കത്ത് എഴുതേണ്ടത്. അതില്‍ എ.എം.എം.എ എന്ന സംഘടനയെയും മോഹന്‍ലാലിനെയും വളരെ മോശമായാണ് ചിത്രീകരിച്ചിരിക്കുന്നത്, ബഷീര്‍ കുറ്റപ്പെടുത്തുന്നു.

liberty basheer against dileep

More in Malayalam Breaking News

Trending

Recent

To Top