നിർമാതാവ് ആകുന്നതെന്താ , പാപമാണോ ? – അമല പോൾ
By
അമല പോൾ അഭിനയത്തിന് പുറമെ നിര്‍മാണത്തിലേക്കും കടക്കുകയാണ് . ഇപ്പോൾ പല താരങ്ങളും സിനിമയിൽ ചുവടുറപ്പിച്ചു കഴിഞ്ഞാൽ നിർമാണ രംഗത്തേക്കും കടക്കാറുണ്ട് . ഇപ്പോൾ താൻ എന്തുകൊണ്ട് നിര്‍മാണത്തിലേക്ക് കടക്കുന്നു എന്ന് വ്യക്തമാക്കുകയാണ് അമല പോൾ .
നിര്‍മ്മാതാവാകുക എന്നാല്‍ പാപമാണോ. നിര്മ്മാതാക്കളില്ലെങ്കില് അമലാപോള്‍ എന്ന നടി ഉണ്ടാകുമായിരുന്നോ? ഞാന്‍ അവര്‍ക്ക് ഏറെ ബഹുമാനം കൊടുക്കാറുണ്ട്. അതു കൊണ്ടു തന്നെ ഒരു നിര്മ്മാതാവാകുന്നതില് അഭിമാനം കൊള്ളുന്നു. നടി എന്ന നിലയില്‍ അവര്‍ക്ക് എന്നാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്തു കൊടുക്കാറുണ്ട്. ആടൈ എന്ന സിനിമയില്‍ എന്റെ പ്രതിഫലം കുറച്ചാണ് ഞാന്‍ അഭിനയിക്കുന്നത്. അമല പറയുന്നു.
നാലുവര്‍ഷത്തിന് മുമ്ബാണ് അനൂപ് പണിക്കര്‍ വന്ന് എന്നോട് ഈ സിനിമയുടെ കഥ പറയുന്നത്. അന്ന് നിര്‍മ്മാതാവിനെ കിട്ടിയില്ല. കാത്തിരിക്കൂ പിന്നീട് ചെയ്യാം എന്ന് ഞാന്‍ അനൂപിനോട് പറഞ്ഞു. ഏതാനും മാസം മുമ്ബ് വീണ്ടും അനൂപിന്റെ മാനേജര്‍ എന്നെ വിളിച്ചു. ഞാന്‍ തന്നെ ആ സിനിമ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു അമല വ്യക്തമാക്കി.
amala paul about her new movie
