Malayalam
പ്രഭു തമിഴ്നാട് സ്വദേശിയാണ് എങ്കിലും നന്നായി മലയാളം അറിയാം; വിവാഹ വിശേഷങ്ങൾ പങ്കുവെച്ച് അമല ഗിരീശന്
പ്രഭു തമിഴ്നാട് സ്വദേശിയാണ് എങ്കിലും നന്നായി മലയാളം അറിയാം; വിവാഹ വിശേഷങ്ങൾ പങ്കുവെച്ച് അമല ഗിരീശന്
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ നടിയാണ് അമല ഗിരീശന്. ചെമ്ബരത്തിയിലെ കല്യാണിയായി എത്തി പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു അമല ഗിരീശന് വിവാഹിതയായത് . ഫ്രീലാന്‍സ് ക്യാമറമാന് ആയ പ്രഭു ആണ് വരന്. ലോക് ഡൗണ്‍ ആയതുകൊണ്ടുതന്നെ അധികം ആരെയും പങ്കെടുപ്പിക്കാതെയാണ് വിവാഹം നടന്നത്. ഇപ്പോൾ ഇതാ വിവാഹ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് അമല .
പ്രഭു തമിഴ്നാട് സ്വദേശിയാണ് എങ്കിലും നന്നായി മലയാളം അറിയാം. പ്രഭുവിന്റെ അമ്മയും മലയാളിയാണ്. ഇരു കുടുംബങ്ങളുടെയും അനുഗ്രഹത്തോടെ ആയിരുന്നു തങ്ങളുടെ വിവാഹം നടന്നത്.വിവാഹശേഷം ഭര്‍ത്താവ് പ്രഭുവിനൊപ്പമുള്ള ചില ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ട് എത്തിയിരിക്കുകയാണ്.
. ജീവിതം ചെറുതാണ്, സമയം വേഗത്തിലാണ്, റീപ്ലേകളില്ല, റീവൈന്ഡുകളില്ല, വന്നുചേരുന്ന എല്ലാ സമയവും ആസ്വദിക്കൂ എന്ന് പറഞ്ഞ് കൊണ്ടായിരുന്നു അമല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നത്. കോഴിക്കോടു സ്വദേശിയായ അമല ഇപ്പോള്‍ തിരുവനന്തപുരത്താണ് താമസം
വിവാഹം കഴിഞ്ഞെങ്കിലും താന്‍ അഭിനയത്തില്‍ താന്‍ സജീവം ആയിരിക്കും എന്ന് കൂടി വ്യക്തമാക്കുകയാണ്. ലോക്ഡൗണ്‍ വന്നതോടെ നിര്‍ത്തി വെച്ചിരുന്ന ചെമ്പരത്തിയില്‍ താരം റീ ജോയിന്‍ ചെയ്തിരിക്കുകയാണ്.
അഞ്ചുവര്‍ഷമായി അഭിനയ രംഗത്ത് സജീവമാണ്. സ്പര്‍ശം എന്ന സീരിയലിലാണ് ആദ്യമായി അഭിനയിച്ചത്.
സ്പര്‍ശം എന്ന സീരിയലിന് ശേഷം കാട്ടുകുരങ്ങ്, നീര്‍മാതളം, സൗഭാഗ്യവതി, എന്നിങ്ങനെയുള്ള പരമ്പരകളിലും അഭിനയിച്ചു. പിന്നീടാണ് ചെമ്പരത്തി സീരിയലിലെ കല്യാണിയെ അവതരിപ്പിക്കാൻ എത്തിയത്
