Connect with us

മായാ ബസാറിനും ജമ്നാ പ്യാരിയ്ക്കും ശേഷം ‘അം അഃ’യുമായി തോമസ് സെബാസ്റ്റ്യൻ; ടൈറ്റിൽ പ്രകാശനം ചെയ്തു

Movies

മായാ ബസാറിനും ജമ്നാ പ്യാരിയ്ക്കും ശേഷം ‘അം അഃ’യുമായി തോമസ് സെബാസ്റ്റ്യൻ; ടൈറ്റിൽ പ്രകാശനം ചെയ്തു

മായാ ബസാറിനും ജമ്നാ പ്യാരിയ്ക്കും ശേഷം ‘അം അഃ’യുമായി തോമസ് സെബാസ്റ്റ്യൻ; ടൈറ്റിൽ പ്രകാശനം ചെയ്തു

തോമസ് സെബാസ്റ്റ്യന്റെ സംവിധാനത്തിലൂടെ പുറത്തെത്താനിരിക്കുന്ന ടൈറ്റിൽ പ്രകാശനം ചെയ്തു. മഞ്ജു വാര്യർ, ബേസിൽ ജോസഫ് എന്നിവരുടെ ഒഫീഷ്യൽ പേജിലൂടെയാണ് ചിത്രത്തിന്റെ പേര് പുറത്ത് വിട്ടത്. അം അഃ എന്നാണ് പേര്. പേരു നൽകുന്ന കൗതുകം പോലെ തന്നെ ചിത്രവും ഏറെ കൗതുകം നിറഞ്ഞതാണ്.

തോമസ് സെബാസ്റ്റ്യൻ്റെ നാലാമത്തെ ചിത്രമാണിത്. മമ്മൂട്ടി നായകനായ മായാ ബസാർ, കുഞ്ചാക്കോബോബൻ നായകനായ ജമ്നാ പ്യാരി, ധ്യാൻ – അജു കൂട്ടുകെട്ടിലെ ഗൂഢാലോചന എന്നീ ചിത്രങ്ങൾക്കു ശേഷം തോമസ് സെബാസ്റ്റ്യൻ ഒരുക്കുന്ന ചിത്രമാണിത്. കാപ്പി പ്രൊഡക്ഷൻസ് ആണ് നിർമാണം.

തികഞ്ഞ ഫാമിലി ഡ്രാമയായി ആണ് ചിത്രം പുറത്തെത്തുന്നത്. ചിത്രത്തിൽ ദിലീഷ് പോത്തൻ, ജാഫർ ഇടുക്കി, അലൻസിയർ, ടി.ജി. രവി,രഘുനാഥ് പലേരി, ജയരാജ് കോഴിക്കോട്, നവാസ് വള്ളിക്കുന്ന്, തമിഴ് താരം ദേവദർശിനി, മീരാവാസുദേവ്, ശ്രുതി ജയൻ, മാലാ പാർവ്വതി, മുത്തുമണി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. തൊടുപുഴയിലും പരിസരങ്ങളിലുമായിരുന്നു ചിത്രീകരണം.

തിരക്കഥ – കവി പ്രസാദ് ഗോപിനാഥ്, സംഗീതം – ഗോപി സുന്ദർ, ഛായാഗ്രഹണം – അനീഷ് ലാൽ. എഡിറ്റിംഗ് – ബിജിത് ബാല, കലാ സംവിധാനം -പ്രശാന്ത് മാധവ്, മേക്കപ്പ് – രഞ്ജിത്ത് അമ്പാടി, കോസ്റ്റ്യും ഡിസൈൻ – കുമാർ എടപ്പാൾ, സ്റ്റിൽസ്- സിനറ്റ് സേവ്യർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറയക്ടർ – ഗിരീഷ് മാരാർ. അസ്സോസ്സിയേറ്റ് ഡയറക്ടർ ഷാമിലിൻ ജേക്കബ്ബ്. നിർമ്മാണ നിർവ്വഹണം – ഗിരീഷ് അത്തോളി.

Continue Reading
You may also like...

More in Movies

Trending

Recent

To Top