Social Media
ഞങ്ങളുടെ കല്യാണം കഴിഞ്ഞോ എന്നാണ് പലരും ചോദിക്കുന്നത്, ഇവന് 17 വയസേയുള്ളൂ. എനിക്ക് 21 വയസുണ്ട്. എനിക്കിവൻ കുഞ്ഞ് വാവയാണ്
ഞങ്ങളുടെ കല്യാണം കഴിഞ്ഞോ എന്നാണ് പലരും ചോദിക്കുന്നത്, ഇവന് 17 വയസേയുള്ളൂ. എനിക്ക് 21 വയസുണ്ട്. എനിക്കിവൻ കുഞ്ഞ് വാവയാണ്
വളരെ കുറച്ചു കാലം കൊണ്ടു തന്നെ മലയാള പ്രേക്ഷകരുടെ പ്രിയ പരമ്പരകളിലേയ്ക്ക് ഇടം പിടിച്ച പരമ്പരയാണ് ഉപ്പും മുളകും. തനതായ അവതരണ ശൈലി കൊണ്ട് പ്രേക്ഷകർക്കിടയിൽ ഒരു സ്ഥാനം നേടിയെടുക്കാൻ പരമ്പരയ്ക്കും താരങ്ങൾക്കും ആയി. എന്നാൽ കഴിഞ്ഞ കുറച്ച് കാലങ്ങളായി പരമ്പരയിലെ ചിലർ തമ്മിൽ ഉണ്ടായ പ്രശ്‌നങ്ങളെ തുടർന്ന് പ്രമുഖരായ പലതാരങ്ങളും മാറിനിൽക്കുകയാണ്.
ഇതിനിടയിലും നല്ല രീതിയിൽ ഉപ്പും മുളകും മുന്നോട്ട് പോകുന്നുമുണ്ട്. ഏറ്റവും പുതിയതായി വാലന്റൈൻസ് ഡേയ്ക്ക് ഉപ്പും മുളകും ടീം ഒരുക്കിയ എപ്പിസോഡിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. കല്യാണ എപ്പിസോഡ് വൈറലായി മാറിയിരുന്നു. കേശുവിന്റെ കാമുകിയായ മെർലിന്റേയും ബാലകാല സുഹൃത്ത് അലീനയുടേയുമൊക്കെ തരിച്ച് വരവ് ഗംഭീരമായിരുന്നു.
അതേസമയം ഈ വീഡിയോ കണ്ട് ശരിക്കും കല്യാണം കഴിച്ചുവോ എന്ന് ചോദിച്ചവരുണ്ടെന്നാണ് അൽസാബിത്തും അനീനയും പറയുന്നത്. കല്യാണത്തിന്റെ വീഡിയോ കണ്ട് ചിലർ കല്യാണം കഴിഞ്ഞോ മോളേ എന്ന് ചോദിച്ചിട്ടുണ്ട്. അമ്മമ്മാരൊക്കെ ചോദിച്ചിട്ടുണ്ടെന്നാണ് അനീന പറയുന്നത്. പിന്നാലെ അൽസാബിത്ത് തന്റെ അനുഭവവും പങ്കുവെക്കുന്നുണ്ട്.
ഒരു അപ്പച്ചൻ എന്നോടും ചോദിച്ചു. ഞാൻ വീടിന്റെ മുന്നിൽ നിൽക്കുകയാണ്. മുന്നിലൂടെ പോയ ശേഷം വേഗത്തിൽ തിരികെ വന്നിട്ട് ഡേയ് നിന്റെ കല്യാണം കഴിഞ്ഞോ? നിനക്ക് അതിന് 18 ആയോ? എന്ന് ചോദിച്ചു. കല്യാണം കഴിഞ്ഞിട്ടില്ല. 17 ആയതേയുള്ളൂവെന്ന് ഞാൻ പറഞ്ഞുവെന്നും താരം പറയുന്നു.
പിന്നെ വീഡിയോ കണ്ടല്ലോ, ഞങ്ങൾ കണ്ടതാണ്. രണ്ട് പെൺപിള്ളേരോ എന്നായി. മുഴുവനായും കേൾക്കണം. എന്റെ കല്യാണം അതിൽ പാറു സ്വപ്‌നം കാണുന്നതാണ് എന്ന് ഞാൻ പറഞ്ഞു. അപ്പോൾ കഴിഞ്ഞില്ലേ? ഇല്ല. ഞാനും അങ്ങ് വിചാരിച്ചു പോയി, നമ്മുടെ ചെക്കനല്ലേ എന്നായി അദ്ദേഹം.
അമ്മയ്ക്ക് ഇഷ്ടം പോലെ കോളുകൾ വന്നിരുന്നു. എന്നെ വിളിക്കുന്നവരോട് ആ കഴിഞ്ഞു. അടുത്തതിന് വിളിക്കാമെന്ന് പറയും എന്നും അൽസാബിത്ത് പറയുന്നു. കുടുംബത്തിലെ ആരും ചോദിച്ചിട്ടില്ല. പുറത്ത് പോയപ്പോൾ ചിലർ ചോദിക്കുമായിരുന്നുവെന്ന് അനീനയും പറയുന്നുണ്ട്. അതേസമയം തനിക്ക് 21 വയസാണെന്നും അൽസാബിത്തിന് 17 വയസാണെന്നും അനീന പറയുന്നു.
ഇവൻ കുഞ്ഞാണ്. ഇവന് 17 വയസേയുള്ളൂ. എനിക്ക് 21 വയസുണ്ട്. എനിക്കിവൻ കുഞ്ഞ് വാവയാണ് എന്നാണ് അനീന പറയുന്നത്. താൻ ഉപ്പും മുളകും പരമ്പരയിലേക്ക് എത്തിയതിനെക്കുറിച്ചും അനീന സംസാരിക്കുന്നുണ്ട്. ഞാൻ ഈയ്യടുത്താണ് അഭിനയത്തിലേക്ക് എത്തുന്നത്. അടിപൊളി ലൈഫ് എന്നൊരു ചാനലിലായിരുന്നു സ്ഥിരമായി വർക്ക് ചെയ്തിരുന്നത്. അവരുടെ ഒരു വർക്കിൽ അസിസ്റ്റന്റായിരുന്നു.
പാറമട വീട്ടിലായിരുന്നു ഷൂട്ട്. പാറമട വീടിന്റെ മുകളിൽ ഒരു നില കൂടി എടുത്തത് എനിക്ക് അറിയില്ലായിരുന്നു. അവിടെ ചെല്ലുമ്പോഴാണ് അറിയുന്നത്. മുകളിലായിരുന്നു ഞങ്ങളുടെ ഷൂട്ട്. താഴെ ഇവരുടേതും നടക്കുന്നുണ്ടായിരുന്നു. താഴേയും മുകളിലുമായി കയറി ഇറങ്ങി നടക്കുമ്പോൾ എന്നെ കാണുകയും ഒരു ദിവസം മെർലിൻ ആകുമോ എന്ന് ചോദിക്കുകയുമായിരുന്നു എന്നാണ് അനീന പറയുന്നത്.
മെർലിൻ എന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ സ്‌കെച്ച് മാത്രമേ ആയിരുന്നുള്ളൂ. എന്നേലും പറ്റിയ ആളെ കിട്ടുമ്പോൾ കൊണ്ടു വരാം എന്ന് പറഞ്ഞിരിക്കുകയായിരുന്നു. അപ്പോഴാണ് അനീന അതുവഴി പോകുന്നത് കാണുന്നതും പിന്നാലെ മെർലിൻ ആകുമോ എന്ന് ചോദിക്കുകയായിരുന്നുവെന്ന് അൽസാബിത്തും പറയുന്നുണ്ട്.
അതേസമയം, 4 വയസ്സുള്ളപ്പോഴാണ് കേശു ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്. പിന്നീട് ചെറിയ ടെലിവിഷൻ ഷോകളിൽ പങ്കെടുത്തു. 5 വയസിൽ ആദ്യത്തെ സിനിമയിൽ അഭിനയിച്ചു. സിനിമയിൽ അഭിനയിച്ച കിട്ടിയ പ്രതിഫലം കൊണ്ട് സ്‌കൂളിലെ ഫീസാണ് അടച്ചത്. ഒന്നാം ക്ലാസ് മുതൽ സ്വന്തം കാശിന് പഠിക്കുന്ന ഒരാളാണ് അൽസാബിത്ത്.
