general
ഒരു സാക്ഷി പ്രഥമ വിസ്താരത്തില്‍ തന്നെ എല്ലാം പറഞ്ഞാല്‍ ഏത് ക്രിമിനല്‍ അഭിഭാഷകന്റേയും മുട്ട് വിറയ്ക്കും; മഞ്ജു വാര്യരെ എന്തുകൊണ്ട് വിസ്തരിക്കാതിരിക്കണം; അഡ്വ. ബിഎ ആളൂര്‍ പറയുന്നു
ഒരു സാക്ഷി പ്രഥമ വിസ്താരത്തില്‍ തന്നെ എല്ലാം പറഞ്ഞാല്‍ ഏത് ക്രിമിനല്‍ അഭിഭാഷകന്റേയും മുട്ട് വിറയ്ക്കും; മഞ്ജു വാര്യരെ എന്തുകൊണ്ട് വിസ്തരിക്കാതിരിക്കണം; അഡ്വ. ബിഎ ആളൂര്‍ പറയുന്നു
നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ നടപടികള്‍ പരസ്യപ്പെടുത്താനുള്ള ശ്രമം കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ അനുകൂലികള്‍ നടത്തുന്നുവെന്ന ആക്ഷേപം ഉയരുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ നടക്കുന്നത്. ഇതിനെതിരെ വിചാരണ കോടതിയെ സമീപിക്കാനൊരുങ്ങുകയണ് പ്രോസിക്യൂഷന്‍ എന്നാണ് റിപ്പോര്‍ട്ട്. അതിനിടെ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുതിര്‍ന്ന ക്രിമിനല്‍ അഭിഭാഷകനായ ബി എ ആളൂര്‍.
മീഡിയയെ വിലക്കെടുത്തുകൊണ്ട് നടത്തുന്ന പ്രചാരണം അത് പ്രോസിക്യൂഷനായാലും പ്രതിഭാഗമായാലും തങ്ങള്‍ പരാജയപ്പെടുമെന്ന തോന്നല്‍ കൊണ്ടാണെന്ന് ആളൂര്‍ പറഞ്ഞു. ഇത് മറ്റൊരു തന്ത്രമാണ്. പല കേസുകളിലും മാധ്യമങ്ങള്‍ക്കൊരു സ്ട്രാറ്റജിയുണ്ടാകും. ഇന്നയാളുടെ കൂടെ നില്‍ക്കണം അല്ലെങ്കില്‍ ഇന്നയാളെ ശിക്ഷിക്കണം എന്ന്. പലപ്പോഴും മാധ്യമങ്ങള്‍ പൊതുജനത്തിന്റെ കൂടെയാണ് നില്‍ക്കാറുള്ളത്. മീഡിയയെ വിലയ്‌ക്കെടുത്തുകൊണ്ട് നടത്തുന്ന പ്രചാരണം അത് പ്രോസിക്യൂഷനായാലും പ്രതിഭാഗമായാലും തങ്ങള്‍ പരാജയപ്പെടുമെന്ന തോന്നല്‍ കൊണ്ടാണ്.
ഒരു സാക്ഷി പ്രഥമ വിസ്താരത്തില്‍ തന്നെ എല്ലാം പറഞ്ഞാല്‍ ഏത് ക്രിമിനല്‍ അഭിഭാഷകന്റേയും മുട്ട് വിറയ്ക്കും. കാരണം അവിടെ ക്രോസ് എക്‌സാമിനേഷന് സ്‌കോപ്പില്ല. 161 ല്‍ പറയുന്നത് പോലെ സാക്ഷി മൊഴി നല്‍കിയാല്‍ അവിടെ കോണ്‍ട്രാഡിക്ഷന്‍ ഇല്ല, ഒമിഷന്‍ ഇല്ല, എക്‌സാജെറേഷന്‍ ഇല്ല. കള്ള പ്രചരണങ്ങളുടെ വലയില്‍ സാക്ഷികള്‍ പെട്ട് പോയാല്‍ നമ്മുക്ക് ആര്‍ക്കും അവരെ കുറ്റം പറയാന്‍ പറ്റില്ല. നേരത്തേ ദിലീപിനെ കുറിച്ച് നിരവധി മാധ്യമങ്ങള്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചിട്ടുണ്ട്. അതിനര്‍ത്ഥം ദിലീപ് കുറ്റക്കാരനാണെന്നല്ല.
നടി ആക്രമിക്കപ്പെട്ട കേസില്‍ പള്‍സര്‍ സുനിക്കുള്ള അതേ അവകാശവും അധികാരവും തന്നെയാണ് ദിലീപിനും ഉള്ളത്. ദിലീപ് കോടതിയില്‍ വരുന്നു പള്‍സര്‍ സുനി കോടതിയില്‍ വരാതെ വിസ്താം നേരിടുന്നു. പള്‍സര്‍ സുനിയെ സംബന്ധിച്ച് കേസില്‍ നേരിട്ട് ഇടപെട്ടുവെന്നാണ് ആരോപണം. ഇത്തരത്തില്‍ ശക്തമായ വാദങ്ങള്‍ അയാള്‍ക്കെതിരെ നില്‍ക്കുമ്പോള്‍ അയാളുടേയും അയാളുടെ അഭിഭാഷകന്റേയും അവകാശമാണ് തനിക്കെതിരായ എല്ലാ രേഖകളും പരിശോധിക്കുകയെന്നുള്ളത്.
വിചാരണ കോടതിയാണ് ക്രിമിനല്‍ അഭിഭാഷകനെ സംബന്ധിച്ചെടുത്തോളം ഏറ്റവും വലിയ കോടതി. കേസില്‍ പ്രോസിക്യൂഷന് പറയാനുള്ള കാര്യങ്ങള്‍ പ്രോസിക്യൂഷന്‍ കൊണ്ടുവന്നില്ലെങ്കില്‍ അവര്‍ കുറ്റം തെളിയിക്കുന്നതില്‍ നിന്നും വലിയ പരാജയം നേരിടും. പ്രോസിക്യൂഷന്‍ കൊണ്ടുവന്ന തെളിവുകള്‍ ഒന്നും ക്രെഡിബിള്‍ അല്ല, അതിന് ഇന്ന സാഹചര്യങ്ങളാണെന്ന് കോടതിയെ ധരിപ്പിക്കുക,അങ്ങനെ വരുമ്പോള്‍ ബെനിഫിറ്റ് ഓഫ് ഡൗട്ട് പ്രതിക്കാണ് ലഭിക്കുക. അത് ലഭിക്കുന്നതിന് വേണ്ടി ഇന്ന കാര്യങ്ങള്‍ പ്രോസിക്യൂഷന്‍ കൊണ്ടുവന്നില്ല, ഇന്ന സാക്ഷികളെ വിസ്തരിച്ചില്ലയെന്ന് പ്രതിഭാഗം പറഞ്ഞേക്കും.
മഞ്ജു വാര്യരെ എന്തുകൊണ്ട് വിസ്തരിക്കാതിരിക്കണം എന്ന് പറയുന്നതിലെ ചേതോവികാരം ഇത് തന്നെയാണ്. ആ സാക്ഷി വന്നില്ല, ക്രെഡിബിള്‍ ആയിട്ടുള്ള സാക്ഷിയായിട്ടും അവര ഹാജാരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു, അല്ലെങ്കില്‍ ഈ കോണ്‍ട്രാഡിക്ഷന്‍ നമ്മുക്ക് ചോദിക്കാന്‍ പറ്റിയില്ല, അല്ലെങ്കില്‍ ഇന്ന സാക്ഷിയെ കൊണ്ടുവരുമ്പോള്‍ ഇന്ന കാര്യങ്ങള്‍ വെളിപ്പെടുത്തപ്പെടും, എന്നൊക്കെ മേല്‍ക്കോടതികളില്‍ നിന്നും ബെനഫിറ്റ് ലഭിക്കുന്നതിന് വേണ്ടിയാണ് പ്രതിഭാഗം ശ്രമിക്കുന്നത് എന്നും ആളൂര്‍ പറഞ്ഞു.
അതേസമയം, കേസിനെ കുറിച്ച് ആളൂര്‍ പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കേസിലെ തെളിവുകള്‍ ശക്തമാണെന്നാണ് ലഭിച്ച വിവരം. മികവുള്ള അന്വേഷണ ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രോസിക്യൂഷന്റെ കൈയ്യിലുള്ള തെളിവുകള്‍ പ്രോസിക്യൂഷന്‍ അവതരിപ്പിച്ച് കൊണ്ടിരിക്കുകയാണ്.കേസില്‍ മഞ്ജു വാര്യര്‍ ഒരു സാക്ഷിയാണ്. അവര്‍ ഇപ്പോള്‍ കോടതിയില്‍ വന്നത് തന്റെ ഭര്‍ത്താവ് ആരുമായോ നടത്തിയ സംഭാഷണം അത് അദ്ദേഹത്തിന്റേത് തന്നെയാണെന്ന് തെളിയിക്കുന്നതിന് വേണ്ടിയാണ്.
ഈ കോടതിയില്‍ അതുകൊണ്ട് തന്നെ മഞ്ജു നിര്‍ണായക സാക്ഷിയാണെന്നും കോടതിയില്‍ കൊടുത്തിരിക്കുന്ന രേഖകള്‍ കൂട്ടിയിണക്കാനുള്ള കണ്ണിയാണെന്നും എല്ലാവര്‍ക്കും അറിയാം. എന്നാല്‍ പ്രതിഭാഗം കാടടച്ച് വെടിവെയ്ക്കുവാണ്. സാക്ഷിയുടെ ക്രഡിബിളിറ്റിയെ കുറിച്ച് ഇംപീച്ച് ചെയ്യുന്നതിനാണ്. പക്ഷേ നല്ല കോടതികള്‍ സാക്ഷികളുടെ ഇപ്പോഴത്തെ പെരുമാറ്റ രീതിയും മുന്‍കാലത്തെ പെരുമാറ്റ രീതിയും പരിശോധിച്ച് ഇപ്പോള്‍ അവര്‍ക്കെതിരെ മദ്യപിക്കുന്നുവെന്ന് പറഞ്ഞത് പോലുള്ള ആരോപണങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ ചോദിക്കാനുള്ള അനുവാദമൊന്നും കൊടുക്കാറില്ല.
