Malayalam Breaking News
ബോളിവുഡിലേക്ക് അരങ്ങേറാൻ അല്ലു അർജുൻ; ക്രിക്കറ്റ് താരമായി രൺവീർ സിംഗിനൊപ്പം അല്ലുവും …
ബോളിവുഡിലേക്ക് അരങ്ങേറാൻ അല്ലു അർജുൻ; ക്രിക്കറ്റ് താരമായി രൺവീർ സിംഗിനൊപ്പം അല്ലുവും …
By
ബോളിവുഡിലേക്ക് അരങ്ങേറാൻ അല്ലു അർജുൻ; ക്രിക്കറ്റ് താരമായി രൺവീർ സിംഗിനൊപ്പം അല്ലുവും …
തെലുങ്കിന്റെ സൂപ്പർ സ്റ്റാറാണ് അല്ലു അർജുൻ. തമിഴിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു എന്ന വാർത്തകൾക്ക് പിന്നാലെ ബോളിവുഡിലേക്കും ചുവടു വെക്കുകയാണ് താരം എന്നാണ് റിപോർട്ടുകൾ പറയുന്നത്.രണ്‍വീര്‍ സിംഗിനോടൊപ്പമാണ് അല്ലു അര്ജുന് ബോളിവുഡില്‍ അഭിനയിക്കുക. കപില്‍ദേവിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം 1983ല്‍ ലോകകപ്പ് എടുത്തതിനെ കുറിച്ച് കബീര്‍ ഖാന് ഒരുക്കുന്ന 83 എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിക്കുന്നത്.
കപില്‍ദേവായി രണ്‍വീര്‍ സിംഗ് അഭിനയിക്കുമ്പോള്‍ അല്ലു അര്ജുന് എത്തുക മറ്റൊരു താരമായിട്ടാണ്. കൃഷ്ണമാചാരി ശ്രീകാന്ത് ആയിട്ടാണ് അല്ലു അര്ജുന് അഭിനയിക്കുക.
റിപ്പോര്‍ട്ടുകളെ ശരിവെക്കും വിധം അല്ലു അര്ജുന് ബോളിവുഡ് സിനിമാ ചിത്രീകരണ ലൊക്കേഷന്‍ സന്ദര്‍ശിക്കുകയും ചെയ്തു. ഗോള്‍മാല്‍ 4ന്റെ ചിത്രീകരണ സ്ഥലത്തേക്കാണ് അല്ലു അര്ജുന് എത്തിയത്. മുംബൈയില്‍ പരസ്യ ചീത്രീകരണത്തിനെത്തിയതായിരുന്നു അല്ലു അര്ജുന്. അല്ലു അര്‍ജുന്റെ സന്ദര്‍ശനത്തെ ബോളിവുഡ് പ്രവേശനവുമായി ബന്ധപ്പെടുത്തുന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.
allu arjun to debut in bollywood
