Malayalam Breaking News
”ഇനി വൈകില്ല” – ചാലക്കുടിക്കാരൻ ചങ്ങാതിക്കായി കാത്തിരിക്കുന്ന ആരാധകർക്ക് വിനയന്റെ ഉറപ്പ് ..
”ഇനി വൈകില്ല” – ചാലക്കുടിക്കാരൻ ചങ്ങാതിക്കായി കാത്തിരിക്കുന്ന ആരാധകർക്ക് വിനയന്റെ ഉറപ്പ് ..
By
”ഇനി വൈകില്ല” – ചാലക്കുടിക്കാരൻ ചങ്ങാതിക്കായി കാത്തിരിക്കുന്ന ആരാധകർക്ക് വിനയന്റെ ഉറപ്പ് ..
മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ചാലക്കുടിക്കാരൻ ചങ്ങാതി . മലയാളികളെ കുടുകുടെ ചിരിപ്പിക്കുകയൂം കരയിപ്പിക്കുകയും ചെയ്ത കലാഭവൻ മണിയുടെ ജീവിതം വെള്ളിത്തിരയിലേക്കെത്തുമ്പോൾ ആരാധകരുടെ പ്രതീക്ഷയും ചെറുതല്ല. കലാഭവൻ മണിയെ നായക പദവിയിലേക്ക് കൈപിടിച്ചുയർത്തിയ വിനയനാണ് ആ അനശ്വര കലാകാതാരന്റെ ജീവിതം സിനിമയാക്കുന്നത്.
ഷൂട്ടിങ് വളരെ മുൻപേ കഴിഞ്ഞെങ്കിലും കേരളത്തിൽ അപ്രതീക്ഷിതമായി ഉണ്ടായ പ്രളയത്തിൽ സിനിമ പ്രവർത്തനങ്ങൾ നിർത്തി വച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഇറങ്ങിയിരുന്നു വിനയനും അണിയറ പ്രവർത്തകരും. ചാലക്കുടിക്കാരുടെ സ്വന്തം മണിയുടെ കഥ സ്‌ക്രീനിൽ കാണാൻ സുഹൃത്തുക്കളും കുടുംങ്ങളുമൊക്കെ കാത്തിരിക്കുകയാണ്.
ഇനിയും വൈകരുതേ എന്ന അപേക്ഷയാണ് ചിത്രത്തിനായി വിനയന്റെ ഫേസ്ബുക് പോസ്റ്റുകളിൽ. സെപ്റ്റംബർ 28 നു റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ഇനി വൈകില്ല എന്ന ഉറപ്പും വിനയൻ ഓരോ ആരാധകർക്കും നൽകുന്നുണ്ട്. ഇതുവരെ രണ്ടു ഗാനങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. രണ്ടും വളരെ ഹിറ്റാണ് . ഇനി മറ്റൊരു പ്രണയം ഗാനം സെപ്റ്റംബർ 11 നു പുറത്തു വിടും.
vinayan replied to facebook comments