Connect with us

രാംചരണിനെക്കാളും വളരരുത്‌ അല്ലു അർജുനെ ജയിലിലാക്കി ; നടന് പണികൊടുത്തത് സ്വന്തംകുടുംബം? പൊട്ടിക്കരഞ്ഞ് അല്ലു!

Actor

രാംചരണിനെക്കാളും വളരരുത്‌ അല്ലു അർജുനെ ജയിലിലാക്കി ; നടന് പണികൊടുത്തത് സ്വന്തംകുടുംബം? പൊട്ടിക്കരഞ്ഞ് അല്ലു!

രാംചരണിനെക്കാളും വളരരുത്‌ അല്ലു അർജുനെ ജയിലിലാക്കി ; നടന് പണികൊടുത്തത് സ്വന്തംകുടുംബം? പൊട്ടിക്കരഞ്ഞ് അല്ലു!

കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു പുഷ്പ 2വിന്റെ റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ അല്ലു അർജുൻ അറസ്റ്റിലായത്. രേവതി എന്ന 39കാരിയാണ് മരിച്ചത്. യുവതി മരിച്ച സംഭവത്തിലാണ് അറസ്റ്റ് ചെയ്തത്. ഒരു രാത്രി ജയിലില്‍ കിടന്നതിനുശേഷം അല്ലു അര്‍ജുന്‍ പുറത്തിറങ്ങിയിരുന്നു.

അതേസമയം ഈ കേസിനും അല്ലു അർജുൻ ജയിലിലും ആകാനൊക്കെ പിന്നില്‍ മെഗാസ്റ്റാര്‍ കുടുംബമാണെന്ന ആരോപണവും ഉയരുകയാണ്. അല്ലു അര്‍ജുനെ വളരാന്‍ സമ്മതിക്കാതെ തളര്‍ത്തുക എന്നൊരു ലക്ഷ്യം ഇതിന് പിന്നില്‍ ഉണ്ടെന്നും സോഷ്യല്‍ മീഡിയയിലൂടെ വലിയ പ്രചരണവും നടക്കുകയാണ്.

ചിലർ സ്വന്തം കുടുംബക്കാർ തന്നെ ഫ്രസ്‌ട്രേഷന്‍ കാരണം കൊടുത്ത പണിയാണിതെന്നും രാംചരണ്‍ മാത്രമേ വളരാന്‍ പാടുള്ളൂ എന്നുള്ള അഹങ്കാരമാണെന്നും രാംചരണ്‍ കേരളത്തില്‍ ഒന്നും ഈ ജന്മത്തില്‍ അല്ലുവിനെപ്പോലെ മാര്‍ക്കറ്റ് കിട്ടില്ലെന്നും ചിലർ സമൂഹ മാധ്യമങ്ങളിൽ പറയുന്നു.

മാത്രമല്ല സിനിമ പാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച ആളാണ് അല്ലു അർജുൻ. അല്ലുവിന്റെ അമ്മാവനാണ് മെഗാസ്റ്റാര്‍ ചിരഞ്ജീവി. അദ്ദേഹത്തിന്റെ മകന്‍ രാംചരണും തെലുങ്കിലെ പ്രമുഖ നടനാണ്.

എങ്കിലും അല്ലു അർജുന് ലോകമെമ്പാടും മറ്റാരേക്കാളും ആരാധകർ ഏറെയാണ്. പുഷ്പയുടെ രണ്ടാം ഭാഗം കൂടി വരുന്നതോടെ ഇന്ത്യന്‍ സിനിമയിലെ സകല റെക്കോര്‍ഡുകളും മറികടക്കുമെന്ന നിലയിലായി. അതിനാൽ തന്നെ സിനിമയെ തകര്‍ക്കുക എന്നൊരു ഗൂഢലക്ഷ്യം പിന്നണിയില്‍ നടന്നെന്നാണ് ചർച്ച.

Continue Reading
You may also like...

More in Actor

Trending

Recent

To Top