News
അന്തരിച്ച ‘ഫ്രണ്ട്സ്’ താരം മാത്യു പെറിയ്ക്കെതിരേ ഗുരുതര ആരോപണം
അന്തരിച്ച ‘ഫ്രണ്ട്സ്’ താരം മാത്യു പെറിയ്ക്കെതിരേ ഗുരുതര ആരോപണം
‘ഫ്രണ്ട്സ്’ എന്ന ജനപ്രിയ സീരീസിലൂടെ പ്രശസ്തനായ മാത്യു പെറിയുടെ മരണം വലിയ ചര്‍ച്ചയായിരുന്നു. 2023 ഒക്ടോബര്‍ 29ന് 54 വയസുകാരനായ താരത്തെ ലോസ് ആഞ്ജലീസിലെ വസതിയിലെ ബാത്ത് ടബ്ബില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
വിഷാദ ചികിത്സയ്ക്കും വേദനസംഹാരിയായും ഉപയോഗിക്കുന്ന കെറ്റാമൈനിന്റെ അമിതോപയോഗത്താല്‍ ഉണ്ടായ അപകടമാണ് എന്നാണ് ലോസ് ഏഞ്ചല്‍സ് കൗണ്ടി മെഡിക്കല്‍ എക്സാമിനറുടെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞത്.
കെറ്റാമൈന്‍ അമിതമായി ഉപയോഗിച്ചതിനാല്‍ അബോധാവസ്ഥയില്‍ ബാത്ത് ടബ്ബില്‍ മുങ്ങിപ്പോയതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പെറിയും ഹര്‍വിറ്റ്സും 2018 മുതലാണ് പ്രണയത്തിലാകുന്നത്. 2021 ല്‍ വിവാഹനിശ്ചയം കഴിയുകയും ചെയ്തു.
എന്നാല്‍ 2023 ഫെബ്രുവരിയോട് കൂടി ഹര്‍വിറ്റ്സ് വിവാഹത്തില്‍ നിന്ന് പിന്മാറി. ഡേറ്റിങ് ആപ്പ് വഴി പെറി പരിചയപ്പെട്ട ഒരു സ്ത്രീയ്ക്ക് വാലന്റൈന്‍സ് ദിനത്തില്‍ വില കൂടിയ ഒരു സമ്മാനം നല്‍കിയതാണ് ഹര്‍വിറ്റ്സിനെ ചൊടിപ്പിച്ചത്. ഇതിന്റെ പേരില്‍ ഇവര്‍ തമ്മില്‍ വലിയ വഴക്കുണ്ടായി. തുടര്‍ന്ന് ഹര്വിറ്റ്സിന് നേര പെറി ഒരു മേശ വലിച്ചെറിഞ്ഞു.
സുഹൃത്ത് മോര്ഗന് മോസസിനെ ഉപദ്രവിച്ചതാണ് മറ്റൊരു സംഭവം. ഇവര്‍ തമ്മില്‍ വാഗ്വാദം ഉണ്ടാവുകയും മോസസിനെ ചുമരിലേക്ക് വലിച്ചെറിയുകയും ചെയ്തുവെന്നാണ് ആരോപണം. മാത്രവുമല്ല മയക്കുമരുന്നില്‍ നിന്ന് താന്‍ മോചിതനായന്ന് മാത്യു പെറി കള്ളം പറഞ്ഞതാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
