News
ബ്രിട്ടീഷ് ഫിലിം മാഗസിനായ സ്ക്രീന്‍ ഡെയ്ലിയുടെ പട്ടികയിലും ഇടം നേടി ആലിയ ഭട്ട്
ബ്രിട്ടീഷ് ഫിലിം മാഗസിനായ സ്ക്രീന്‍ ഡെയ്ലിയുടെ പട്ടികയിലും ഇടം നേടി ആലിയ ഭട്ട്
Published on
ബോളിവുഡ് പ്രേക്ഷകരുടെ പ്രിയ നടിമാരില്‍ ഒരാളാണ് ആലിയ ഭട്ട്. 2022 ല്‍, ആലിയ ഭട്ട് ഒട്ടനവധി മികച്ച ചിത്രങ്ങളുടെ ഭാഗമായിരുന്നു. മികച്ച പ്രകടനത്തിലൂടെ ബ്രിട്ടീഷ് ഫിലിം മാഗസിനായ സ്ക്രീന്‍ ഡെയ്ലിയുടെ പട്ടികയിലും ഇടം പിടിച്ചിരിക്കുകയാണ് ആലിയ.
‘ഗംഗുബായ് കത്തിയവാഡി’യിലെ പ്രകടനമാണ് ആലിയയെ സ്ക്രീനിന്റെ പ്രശംസക്കര്ഹയാക്കിയത്. സഞ്ജയ് ലീല ബന്‍സാലിയായിരുന്നു ഗംഗുബായ് കത്തിയവാഡിയുടെ സംവിധായകന്.
‘ഗംഗുബായ്’ എന്ന ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ആലിയ ഭട്ടിനെ നിരൂപകരും പ്രേക്ഷകരും ഒരുപോലെ പ്രശംസിച്ചിരുന്നു. സുദീപ് ചാറ്റര്‍ജിയായിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.
ഹുസൈന് സെയ്ദിയുടെ ‘മാഫിയ ക്വീന്‍സ് ഓഫ് മുംബൈ’ എന്ന പുസ്തകത്തിലെ ‘ഗംഗുബായ് കൊത്തേവാലി’ എന്ന സ്ത്രീയുടെ ജീവിതകഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം വെള്ളിത്തിരയിലെത്തിയത്.
Continue Reading
You may also like...
Related Topics:aliya bhatt
