Malayalam
മലയാളത്തിലെ സൂപ്പർ ഡ്യൂപ്പർ നായികയെ ലോഡ്ജിൽ നിന്നും റെയ്ഡ് ചെയ്ത് പിടിച്ച് പോലീസ് മൊട്ടയടിച്ച് വിട്ടു; ഇന്ന് ഈ നടി സൊസൈറ്റിയിൽ ഉയർന്ന നിലവാരത്തിൽ നിൽക്കുകയും ആളുകളെ ഉപദേശിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്; ആലപ്പി അഷ്റഫ്
മലയാളത്തിലെ സൂപ്പർ ഡ്യൂപ്പർ നായികയെ ലോഡ്ജിൽ നിന്നും റെയ്ഡ് ചെയ്ത് പിടിച്ച് പോലീസ് മൊട്ടയടിച്ച് വിട്ടു; ഇന്ന് ഈ നടി സൊസൈറ്റിയിൽ ഉയർന്ന നിലവാരത്തിൽ നിൽക്കുകയും ആളുകളെ ഉപദേശിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്; ആലപ്പി അഷ്റഫ്
പ്രേക്ഷകർക്കേറെ സുപരിചിതനായ വ്യക്തിയാണ് സംവിധായകൻ ആലപ്പി അഷ്‌റഫ്. തന്റെ യൂട്യൂബ് ചാനലിലൂടെ അദ്ദേഹം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. സിനിമാ താരങ്ങളുടെ ജീവിതവും അറിയാക്കഥകളും അറിയാൻ പ്രേക്ഷകർക്കുമേറെ ഇഷ്ടമാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പുതിയ വീഡിയോയിൽ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഇന്ന് പ്രമുഖയായ ഒരു നടിയെക്കുറിച്ചാണ് ആലപ്പി അഷ്റഫ് സംസാരിക്കുന്നത്. സംഗീത സംവിധായകനായിരുന്ന കണ്ണൂർ രാജൻ മാസ്റ്ററെ കുറിച്ച് സംസാരിക്കവെയാണ് നടിയെ കുറിച്ചും അഷ്റഫ് പറയുന്നത്. സിനിമ മേഖലയിലെ പലരെ കുറിച്ചും അറിയുന്ന ആളായിരുന്നു രാജൻ മാസ്റ്റർ. ഇന്ന് പ്രമുഖയായ ഒരു നടിക്ക് സിനിമയിൽ വന്ന കാലത്ത് പോലീസ് സ്റ്റേഷനിൽ നിന്നുമുണ്ടായ ദുരനുഭവത്തെക്കുറിച്ച് മാസ്റ്റർ തന്നോട് പറഞ്ഞിട്ടുണ്ട്.
നമ്മൾ ആരാധിക്കുന്ന പല താരങ്ങളെ കുറിച്ചുള്ള കഥകൾ കേൾക്കാൻ എനിക്കിഷ്ടം ഉണ്ടായിരുന്നു. അങ്ങനെ രാജൻ മാസ്റ്ററുമായി സംസാരിക്കുന്നതിനിടയിൽ എന്നെ ഞെട്ടിച്ചുകൊണ്ടുള്ള ചില കഥകൾ അദ്ദേഹം പറഞ്ഞു. നമ്മളൊക്കെ ആരാധിക്കുന്ന ഇന്ന് വലിയ പൊസിഷനിൽ ഉള്ള ഒരു നടിയുടെ കാര്യമാണ് അദ്ദേഹം പറഞ്ഞത്.
മലയാളത്തിലെ സൂപ്പർ ഡ്യൂപ്പർ നായികയായിരുന്നു അവർ. അവരെ ഒഴിച്ച് നിർത്തിയിട്ട് ഒരു മലയാള സിനിമയും ഇല്ലായിരുന്നു എന്ന് വേണമെങ്കിൽ പറയാം. പഴയകാല നായകന്മാരുടെയൊക്കെ നായികയായി അഭിനയിച്ചിട്ടുണ്ട്. അത്രത്തോളം ബഹുമതി അർഹിക്കുന്ന ആളായിരുന്നു ആ നടി. അവരെപ്പറ്റിയാണ് മാസ്റ്റർ പറഞ്ഞത്.
ആ നടി സിനിമയിൽ അഭിനയിക്കാൻ വരുന്നതിന് മുൻപ് കോടമ്പക്കത്തുള്ള ഒരു തെരുവിലാണ് താമസിച്ചിരുന്നത്. അന്നത്തെ കാലത്ത് വേശ്യവൃത്തിയ്ക്ക് പിടിക്കപ്പെട്ടാൽ പോലീസുകാർ കൊണ്ടുപോയി മൊട്ട അടിച്ചിട്ടാണ് വിടുക. അതിനെക്കുറിച്ച് ഞാനും കേട്ടിട്ടുണ്ട്. കേരളത്തിലും ഇങ്ങനത്തെ കേസിനു ലോഡ്ജിൽ നിന്നും റെയ്ഡ് ചെയ്ത് പിടിച്ചാൽ പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി മൊട്ടയടിച്ചിട്ടേ വിടുകയുണ്ടായിരുന്നുള്ളൂ.
ഒരിക്കൽ മാസ്റ്ററുടെ വീടിന്റെ വാതിലിൽ ഒരു മുട്ട് കേട്ടു. തുറന്നു നോക്കുമ്പോൾ ആ നടിയുടെ അമ്മയാണ്. ഇതുപോലൊരു സംഭവം ഉണ്ടായിട്ടുണ്ട് മാസ്റ്റർ ഒന്ന് സഹായിക്കണമെന്നാണ് അവർ പറഞ്ഞത്. അന്ന് മാഷ് പോലീസ് സ്റ്റേഷനിലേക്ക് ചെല്ലുമ്പോൾ ആ നടിയെ മൊട്ടയടിച്ച് നിർത്തിയിരിക്കുകയാണ്. ശരിക്കും ഞെട്ടി പോയൊരു സംഭവമാണെന്നാണ് മാഷ് പറഞ്ഞത്.
അന്ന് മാഷാണ് അവരെ ജാമത്തിൽ ഇറക്കി കൊണ്ടു പോകുന്നത്. ആ നടി ആരാണെന്ന് കേട്ടപ്പോൾ എനിക്ക് വിശ്വസിക്കാനേ സാധിച്ചില്ല. ആയിരം പ്രാവശ്യം അദ്ദേഹം സത്യം ചെയ്തു പറഞ്ഞു. കാരണം അത്രയും വലിയ പൊസിഷനിൽ നിൽക്കുന്ന നടിയാണ് അവരിന്ന്. അന്ന് അവർ പോപ്പുലർ നടി ഒന്നുമായിട്ടില്ല. സിനിമയിലേക്ക് വരുന്നതേ ഉണ്ടായിരുന്നുള്ളൂ.
പിന്നീടാണ് വലിയൊരു നടിയായി മാറിയത്. ഇന്ന് സൊസൈറ്റിയിൽ ഉയർന്ന നിലവാരത്തിൽ നിൽക്കുകയും ആളുകളെ ഉപദേശിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. പല കാര്യങ്ങളിൽ ഇടപെട്ട് സംസാരിക്കുകയും ചെയ്യും. സിനിമയിലേക്ക് വരുന്നതിന് മുൻപ് എന്തൊക്കെ സംഭവിച്ചാലും അവരുടെ പഴയകാലത്തെ ഒരു കാര്യവും വിഷയമല്ലാതാവുന്ന മേഖലയാണിത്. അവരുടെ പോപ്പുലാരിറ്റി വെച്ച് നേരായ മാർഗ നിർദ്ദേശങ്ങൾ കൊടുക്കുന്നത് അവരാണെന്നും ആലപ്പി അഷ്റഫ് പറയുന്നു.
നേരത്തെയും ആലപ്പി അഷ്റഫ് WCC യിലെ ഒരു സ്ഥാപക നടിയ്ക്ക് സംഭവിച്ച ദുരനുഭവത്തെ കുറച്ചും പറഞ്ഞിരുന്നു. ആലപ്പുഴയിൽ ഷൂട്ടിംഗിനായി എത്തിയ നടി താമസിക്കുന്ന ഹോട്ടലിലെ റൂം ബോയ് സ്പെയർ കീ ഇട്ട് ഈ നടിയുടെ റൂം തുറന്നു കട്ടിലിൽ കയറിയിരുന്ന് നടി കിടക്കുന്നത് നോക്കിയിരിക്കുകയും അവരെ സ്പർശിച്ചു.
ചാടി എഴുന്നേറ്റ നടി ബഹളം വെച്ചു. പൊലീസ് വന്ന് കസ്റ്റഡിയിൽ എടുത്തു. ഈ നടി അവർക്ക് ഉണ്ടാകുന്ന നാണക്കേട് ഭയന്ന് കേസ് പിൻവലിച്ച് ഇത് രഹസ്യമാക്കി വെച്ചു. ഹേമ കമ്മിറ്റിയിൽ പറഞ്ഞിട്ടില്ല, ഡബ്ല്യുസിസിയിൽ പറഞ്ഞിട്ടില്ല ആരോടും അവർ പറഞ്ഞിട്ടില്ലെന്നുമാണ് ആലപ്പി അഷ്റഫ് നേരത്തെ പറഞ്ഞത്.