Connect with us

മീനയുടെ അമ്മ പക്ക രാഷ്ട്രീയക്കാരിയായി, മീനയെ നിയന്ത്രിച്ചിരുന്നത് അമ്മയായിരുന്നത് കൊണ്ട് അത് സംഭവിച്ച് കൂടായ്കയില്ല; മീനയുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് ആലപ്പി അഷ്റഫ്

Actress

മീനയുടെ അമ്മ പക്ക രാഷ്ട്രീയക്കാരിയായി, മീനയെ നിയന്ത്രിച്ചിരുന്നത് അമ്മയായിരുന്നത് കൊണ്ട് അത് സംഭവിച്ച് കൂടായ്കയില്ല; മീനയുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് ആലപ്പി അഷ്റഫ്

മീനയുടെ അമ്മ പക്ക രാഷ്ട്രീയക്കാരിയായി, മീനയെ നിയന്ത്രിച്ചിരുന്നത് അമ്മയായിരുന്നത് കൊണ്ട് അത് സംഭവിച്ച് കൂടായ്കയില്ല; മീനയുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് ആലപ്പി അഷ്റഫ്

തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയാണ് മീന. മലയാളം, തമിഴ്, തെലുങ്ക് തുടങ്ങി തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും നടി അഭിനയിച്ചിട്ടുണ്ട്. ഇന്നും സിനിമകളിൽ സജീവമായി തുടരുകയാണ് മീന. രജനികമൽ തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ച അതേ മീന തന്നെ പിന്നീട് അവരുടെ നായികയായും അഭിനയിച്ചു തുടങ്ങി. രജനി-മീന കോമ്പിനേഷനിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ ബോക്‌സ് ഓഫീസിൽ ഹിറ്റായിരുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പ്, നടിയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചിരുന്നു. ഇതിന് പിന്നാലെ സിനിമയിൽ നിന്നും മീന ചെറിയൊരു ഇടവേളയെടുത്തിരുന്നു. പിന്നാലെ മീനയുടെ രണ്ടാം വിവാഹം സംബന്ധിച്ചും അനാവശ്യ പ്രചരണങ്ങളുണ്ടായി.

കവിഞ്‍ ദിവസം മീന ബിജെപിയിൽ ചേരുന്നതായുള്ള വാർത്തകൾ വന്നിരുന്നു. മീനയോ നടിയുടെ അടുത്ത വൃത്തങ്ങളോ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ലെങ്കിലും തമിഴ് മാധ്യമങ്ങളിൽ ഇതേക്കുറിച്ച് സജീവ ചർച്ച നടക്കുന്നുണ്ട്. ഈ വേളയിൽ മീനയെ കുറിച്ച് സംവിധായൻ ആലപ്പി അഷ്റഫ് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. മീന രാഷ്ട്രീയത്തിൽ വരുമെന്ന അഭ്യൂഹങ്ങൾ ചൂണ്ടിക്കാണിച്ചാണ് ഇദ്ദേഹം സംസാരിക്കുന്നത്. സ്വന്തം യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ആലപ്പി അഷ്റഫ്.

മീന അഭിനയിച്ച ഒരു മലയാള സിനിമയും ബോക്സ് ഓഫീസിൽ തകർന്ന‌ടിഞ്ഞിട്ടില്ല. സിനിമ അവർക്ക് ഭാ​ഗ്യം സമ്മാനിച്ചെങ്കിലും ദാമ്പത്യ ജീവിതത്തിൽ ഭാ​ഗ്യം അവർക്കാപ്പമായിരുന്നില്ല. ഭർത്താവ് വിദ്യസാ​ഗർ അസുഖ ബാധിതനായി 48ാമത്തെ വയസിൽ മീനയ്ക്ക് തീരാ ദുഖവും നൽകി കടന്ന് പോയി. കൊവിഡ് ബാധിച്ച അദ്ദേഹത്തിന് ശ്വാസകോശ സംബന്ധമായ അസുഖം കൂടി ബാധിച്ചപ്പോഴാണ് മരണം സംഭവിച്ചത്. അവർക്ക് നെെനിക എന്ന മകളുമുണ്ട്. ഭർത്താവ് മരിച്ച ആളെക്കുറിച്ച് അപവാദം പ്രചരിപ്പിക്കുകയെന്നത് ചിലരുടെ വിനോദമാണല്ലോ. തമിഴ് സിനിമാ ലോകത്ത് പൊട്ടിപ്പുറപ്പെട്ട ​ഗോസിപ്പുകളെ മീന പുച്ഛത്തോടെ അവ​ഗണിക്കുകയാണ് ചെയ്തത്.

വെറുക്കപ്പെട്ടവർ എന്നും വെറുപ്പ് തന്നെ പ്രചരിപ്പിച്ച് കൊണ്ടിരിക്കും. വിഡ്ഢികൾ എന്നും വിഡ്ഢികളായിരിക്കും എന്നാണ്. മീനയുടെ കുടുംബ സുഹൃത്താണ് എൽ മുരുകനെന്ന ഇപ്പോഴത്തെ കേന്ദ്രമന്ത്രി. തമിഴ്നാട്ടുകാരായ ആ ബന്ധുവും ഭാര്യയും കുട്ടികളും മീനയു‌ടെ കടുത്ത ആരാധകരാണ്. കഴിഞ്ഞ പൊങ്കൽ ദിനത്തിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന പൊങ്കൽ ആഘോഷത്തിലേക്ക് അവർ മീനയെ ഡൽഹിയിലേക്ക് ക്ഷണിച്ചു. ആ ക്ഷണം സ്വീകരിച്ച് മീന ഡൽഹിയിൽ എത്തി. കൂടെ കൊറിയോ​ഗ്രാഫർ കല മാസ്റ്ററും ഉണ്ടായിരുന്നു. പ്രധാനമന്ത്രി മോഡിയോടൊപ്പം മീന ആ ഫങ്ഷനിൽ പങ്കെടുത്തു. ഉപരാഷ്ട്രപതിയെ കണ്ടു. ഇതോടെ മീന ബിജെപിയിൽ ചേരുന്നെന്ന് മാധ്യമങ്ങളിൽ വാർത്ത വന്നു.

ബിജെപി നടത്തിയ ടെസ്റ്റുകളിലെല്ലാം മീന പാസായെന്നും പറയപ്പെടുന്നു. ആയതിനാൽ അവരെ അടുത്ത മന്ത്രിസഭാ പുനസംഘടനയിൽ സഹമന്ത്രിയാക്കാൻ തമിഴ് തെലുങ്ക് മാധ്യമങ്ങൾ വാർത്തകൾ പ്രചരിപ്പിച്ചു. വാർത്ത സത്യമാണെന്ന് ചിലരെങ്കിലും കരുതുന്നതിന് കാരണമുണ്ട്. മീനയുടെ അമ്മ പക്ക രാഷ്ട്രീയക്കാരിയായിരുന്നല്ലോ. മീനയെ നിയന്ത്രിച്ചിരുന്നത് അമ്മയായിരുന്നത് കൊണ്ട് അത് സംഭവിച്ച് കൂടായ്കയില്ല. ഇപ്പോൾ മീന അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ലെന്നാണ് നടിയു‌ടെ ബന്ധുക്കളിൽ നിന്നും തനിക്കറിയാൻ കഴിഞ്ഞതെന്നും ആലപ്പി അഷ്റഫ് പറയുന്നു. മീനയുടെ കുടുംബത്തെക്കുറിച്ചും ആലപ്പി അഷ്റഫ് സംസാരിക്കുന്നുണ്ട്.

മീനയുടെ അമ്മ ഒരു അടിയുറച്ച കോൺ​ഗ്രസ് രാഷ്ട്രീയ പ്രവർത്തകയായിരുന്നു. അന്നത്തെ തമിഴ്നാട്ടിലെ കോൺ​ഗ്രസ് നേതാവായിരുന്ന മൂപ്പനാരുടെ കൂടെ കോൺ​ഗ്രസിൽ പ്രവർത്തിച്ചയാൾ. കണ്ണൂർ സ്വദേശിയായ മലയാളിയാണ് അമ്മ. ചെറുപ്പത്തിലേ തമിഴ്നാട്ടിലേക്ക് ചേക്കേറിയവർ. മീനയുടെ പിതാവ് ദുരെെരാജ് തെലുങ്കനാണ്. മലയാളത്തിൽ ഒരു കാലത്ത് ആക്ഷൻ ഹീറോയിനായിരുന്ന രാജ കോകില മീനയുടെ അമ്മയുടെ സ്വന്തം സഹോദരിയാണ്.

രാജകോകിലയെ വിവാഹം ചെയ്തത് ക്യാമറമാനും ആക്ഷൻ സിനിമകളുടെ സംവിധായകനുമായ ക്രോസ് ബെൽറ്റ് മണിയാണ്. സത്യനെ വെച്ച് ക്രോസ് ബെൽറ്റ് എന്ന സിനിമ സംവിധാനം ചെയ്തത് കൊണ്ടാണ് ഈ പേര് അദ്ദേഹത്തിന് വന്നത്. ആദ്യകാലത്ത് നല്ല സിനിമകൾ എടുത്തിരുന്ന അദ്ദേഹം പിൽക്കാലത്ത് മസാല സിനിമകളുടെ സംവിധായകനായി. പെൺപട, പെൺപുലി, പട്ടാളം ജാനകി തുടങ്ങിയ സിനിമകൾ. ആ ചിത്രങ്ങളിൽ പലതിലെയും നായിക രാജകോകിലയായിരുന്നെന്നും ആലപ്പി അഷ്റഫ് പറയുന്നു.

അതേസമയം, അമ്മ തന്നെ അച്ചടക്കത്തോടെ വളർത്തിയതിനെക്കുറിച്ച് മീന സംസാരിച്ച വാക്കുകളും വൈറലായിരുന്നു. 2000 ന് ശേഷമാണ് സിനിമാ രംഗം മാറാൻ തുടങ്ങിയത്. പുതിയ പെൺകുട്ടികൾ വന്നു. പുറത്ത് പോകുന്നതും ക്ലബ്ബിംഗും പബ്ബിംഗുമെല്ലാം അപ്പോഴാണ് തുടങ്ങിയത്. അവരോടൊപ്പം എന്നെയും വിളിക്കും. എന്നാൽ അമ്മ വിട്ടില്ല. പറ്റില്ല, നീ വ്യത്യസ്തയാണ്. വിശദീകരിക്കാൻ പറ്റില്ലെന്ന് പറഞ്ഞു. അമ്മയ്ക്ക് എപ്പോഴും ആശങ്കയായിരുന്നു. എന്നെ നല്ലൊരിടത്ത് കല്യാണം കഴിച്ചയപ്പിക്കാൻ വേണ്ടി. ഒരു മോശം പേരും വരാതെ നല്ല പേരോടെ സെറ്റിൽഡ് ആകണമെന്നാണ് അമ്മ എപ്പോഴും ആഗ്രഹിച്ചത്. അന്നെനിക്കത് മനസിലായില്ല.അവരെല്ലാം പോകുന്നുണ്ടല്ലോ എന്ന് ചോദിച്ച് ഞാൻ വഴക്കിട്ടിട്ടുണ്ട്. പക്ഷെ ഒന്നും നടന്നില്ല.

അമ്മ നോ പറഞ്ഞാൽ നോ ആണെന്നും മീന അന്ന് വ്യക്തമാക്കി. എപ്പോഴും ചുറ്റും ആളുകളുണ്ടായിരുന്നതിനാൽ ഒറ്റയ്ക്കൊരു കാര്യം ചെയ്യാൻ തനിക്കറിയില്ലായിരുന്നു. ഇന്ന് ഞാൻ മാറി. ഷോകൾക്കും വിദേശത്തുമെല്ലാം ഒറ്റയ്ക്ക് പോകുന്നു. ഈ സ്വാതന്ത്രം തന്നത് ഭർത്താവാണ്. അദ്ദേഹമാണ് എന്നെ പറഞ്ഞ് മനസിലാക്കിയത്. ഇനിയും നീ ഇങ്ങനെ ആയിരിക്കരുത്, ആത്മവിശ്വാസം വേണമെന്ന് പറഞ്ഞു. മുഖത്ത് നോക്കി നോ പറയാൻ എനിക്ക് ബുദ്ധിമുട്ടായിരുന്നു. അത് പറയാൻ പഠിപ്പിച്ചത് ഭർത്താവാണെന്നും മീന അന്ന് വ്യക്തമാക്കി.

എല്ലാവരോടും വളരെ സൗമ്യമായി വളരെ ശാന്ത സ്വഭാവക്കാരി എന്നാണ് മീനയെ പലരും വിശേഷിപ്പിക്കാറുള്ളത്. സിനിമാ ലൊക്കേഷനിലും മറ്റിടങ്ങളിലുമൊക്കെ മീന അനാവശ്യ വർത്തമാനങ്ങൾക്ക് പോവാതെ മാറിയിരിക്കുകയാണ് ചെയ്യാറുള്ളത് എന്നാണ് പലരും പറഞ്ഞ് കേട്ടിട്ടുള്ളത്. എന്നാൽ നടിയുടെ ഭാഗത്തുനിന്ന് വളരെ മോശം രീതിയിലുള്ള പ്രതികരണം നേരിടേണ്ടി വന്നു എന്ന് വെളിപ്പെടുത്തി പ്രമുഖ നിർമ്മാതാവ് മാണിക്കം നാരായണൻ രംഗത്തെത്തിയിരുന്നതും വാർത്തയായിരുന്നു.

നിരവധി ഹിറ്റുകൾ നിർമ്മിച്ച നിർമ്മാതാവാണ് മാണിക്കം നാരായണൻ. മീനയെ ഒരു പരിപാടിയിലേക്ക് ക്ഷണിക്കുന്നതിന് വേണ്ടി അവരുടെ അടുത്തേക്ക് പോയെങ്കിലും നടിയുടെ ഭാഗത്ത് നിന്നും വളരെ നിലവാരം കുറഞ്ഞ പ്രതികരണമാണ് തനിക്ക് നേരിടേണ്ടി വന്നതെന്നും ഒരു അഭിമുഖത്തിൽ സംസാരിക്കവേ നിർമാതാവ് പറഞ്ഞത്.

മുൻപൊരിക്കൽ ഞാനൊരു ഷോ ഹോസ്റ്റ് ചെയ്യാൻ മീനയെ ക്ഷണിച്ചു. ആ സമയത്ത് നടിയും അവരുടെ അമ്മയും തന്നോട് വളരെ മോശമായ രീതിയിൽ സംസാരിച്ചുവെന്നാണ് നാരായണൻ പറയുന്നത്. എനിക്ക് മീനയോട് ചോദിക്കാനുള്ളത്, ഞാനൊരു നിർമ്മാതാവാണ്, എന്നെ പോലെയുള്ള നിർമാതാക്കളെ അവർക്കാണ് ആവശ്യമുള്ളത്. എന്നാൽ വളരെ നിലവാരം കുറഞ്ഞ രീതിയിലാണ് നടിയും അവരുടെ അമ്മയും എന്നോട് സംസാരിച്ചത്.

അത് എന്നെ വല്ലാതെ വേദനിപ്പിച്ചു. ഇങ്ങനൊരു അനുഭവം ഉണ്ടായതോടെ ഞാൻ ആരോടും ഒന്നും ചോദിക്കാൻ പോകാറില്ല. മീനയോട് അന്ന് സംസാരിച്ചത് പോലെ വേറൊരു നടിയോടും ഞാൻ സംസാരിച്ചിട്ടില്ലെന്നും മാണിക്കം നാരായണൻ പറയുന്നു. തെന്നിന്ത്യയിലെ സൂപ്പർ നായികമാരായിരുന്ന ഖുശ്ബു, റോജ, സുഹാസിനി തുടങ്ങിയവരൊക്കെ എന്റെ സുഹൃത്തുക്കളാണ്.

അവർ എന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോലും വന്നിരുന്നു. അത്തരത്തിൽ സിനിമയിലുള്ള കുറച്ച് സുഹൃത്തുക്കൾ മാത്രം മതിയെന്ന് നിർമ്മാതാവ് മാണിക്കം നാരായണൻ ആ അഭിമുഖത്തിൽ പറഞ്ഞു. അതേസമയം നടി മീനയെ പെണ്ണ് എന്ന് വിളിച്ചതോടെയാണ് നടി നിർമാതാവിനെതിരെ സംസാരിച്ചതെന്നാണ് വിമർശനം. ഈ വിഷയത്തെ പറ്റി സംസാരിക്കുകയോ അതിലൊരു വ്യക്തത വരുത്താനോ മീനയും ശ്രമിച്ചിരുന്നില്ല.

2009 ലായിരുന്നു മീന വിവാഹിതയാവുന്നത്. സോഫ്റ്റ്‌വെയർ എൻജീനിയറായിരുന്ന വിദ്യാസാഗറായിരുന്നു മീനയുടെ ഭർത്താവ്. ശേഷം നടി ഒരു പെൺകുഞ്ഞിന്റെ അമ്മയായി. മകൾ ജനിച്ചതിന് ശേഷം വീണ്ടും മീന അഭിനയത്തിൽ സജീവമായി. വിവാഹ ശേഷം സിനിമയിലേക്ക് തിരിച്ച് വരാൻ തനിക്ക് മടിയുണ്ടായിരുന്നു. എന്നാൽ സാഗർ പ്രോത്സാഹിപ്പിച്ചു.

സാഗറിന്റെ സമ്മതം ഇല്ലായിരുന്നെങ്കിൽ തനിക്കിതൊന്നും സാധിക്കില്ലായിരുന്നു. നൈനിക പിറന്ന ശേഷം ദൃശ്യം സിനിമയുടെ ഓഫർ വന്നു. ചെയ്യണോ എന്ന് തോന്നി. ഇനിയും വർക്ക് ചെയ്യണോ എന്ന് സാഗർ ചോദിച്ചാലോ എന്ന് കരുതി. എന്നാൽ സാഗർ കൂളായിരുന്നു. നിനക്ക് ചെയ്യാൻ പറ്റുമെങ്കിൽ ചെയ്‌തോ എന്നാണ് ഭർത്താവ് പറഞ്ഞതെന്നും മീന പറഞ്ഞിരുന്നു. 2022 ലാണ് മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിക്കുന്നത്.

കോവിഡ് കാലഘട്ടത്തിന് ശേഷം രോഗബാധ മൂർച്ഛിച്ചതോടെയാണ് വിദ്യാസാഗർ മരണപ്പെട്ടത്. ചികിത്സയിലിരിക്കെ ആശുപത്രിയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. വിദ്യാസാഗറിന്റെ മരണത്തിന് പിന്നാലെ രണ്ടാംവിവാഹവുമായി ബന്ധപ്പെട്ട ഗോസിപ്പുകൾ പുറത്തുവന്നിരുന്നു. പ്രമുഖ തമിഴ് നടൻ ധനുഷ് ഉൾപ്പെടെയുള്ളവരെ ചേർത്തായിരുന്നു പല കഥകളും പ്രചരിച്ചിരുന്നത്. ധനുഷ് മാത്രമല്ല വേറെയും നിരവധി കഥകൾ വന്നിട്ടുണ്ടെന്നും നടി പറയുന്നു.

ധനുഷിന്റെ പേരിനൊപ്പം എന്റെ പേരും ചേർത്ത് അങ്ങനൊരു വാർത്ത എങ്ങനെ വന്നുവെന്ന് എനിക്ക് അറിയില്ല. വിഡ്ഢിത്തരം എന്നല്ലാതെ എന്ത് പറയാനാണ്. പറയുന്നവർ പറയട്ടെയെന്നാണ് നടി പറഞ്ഞത്. സിനിമാ രംഗത്ത് മീനയിപ്പോൾ സജീവമാണ്. ഷോകളിലും സാന്നിധ്യം അറിയിക്കുന്നു. ഭർത്താവ് മരിച്ച ശേഷമുള്ള മാറ്റത്തെക്കുറിച്ച് മീന നേരത്തെ സംസാരിച്ചിട്ടുണ്ട്. ഗൗരവമുള്ള ഘട്ടങ്ങളിലാണ്. നമ്മൾ‌ എത്ര ശക്തരാണെന്ന് സ്വയം തിരിച്ചറിയിരുന്നത്. ഞാൻ വളരെ സോഫ്റ്റ് ആയ വ്യക്തിയാണെന്നാണ് എല്ലായ്പ്പോഴും കരുതിയത്. പക്ഷെ ഇപ്പോൾ താൻ അമ്മയെ പോലെ വളരെ ശക്തയായെന്നും മീന അന്ന് വ്യക്തമാക്കി.

ഞാൻ ജീവിതത്തിൽ ഇതുവരെ ഒന്നും പ്ലാൻ ചെയ്യാത്ത ആളാണ്. ഇത്ര വലിയ നടിയാകുമെന്ന് പോലും ഒരിക്കലും ഞാൻ കരുതിയിരുന്നില്ല. ഇപ്പോൾ എന്റെ ആദ്യ പരിഗണന മകൾക്കാണ്. അവളെക്കാൾ പ്രാധാന്യമേറിയതൊന്നും എനിക്കില്ല. സിംഗിൾ പാരന്റ് ആയിരിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമൊന്നും അല്ലെന്നാണ് എന്റെ വിശ്വാസം. തനിച്ചാകുമെന്ന് പോലും എനിക്കറിയില്ല. പക്ഷെ ഞാൻ എന്റെ സുഖം മാത്രമല്ല നോക്കുന്നതെന്നും നടി പറഞ്ഞിരുന്നു.

More in Actress

Trending

Recent

To Top