Connect with us

എല്ലാവരെയും മോട്ടിവേറ്റ് ചെയ്യണമെന്ന ആഗ്രഹത്തോട് കൂടിയാണ് പേളി ബിഗ് ബോസിലേക്ക് പോകുന്നത്. പക്ഷേ വിധി മറ്റൊന്നായിരുന്നു; ആലപ്പി അഷ്റഫ്

Malayalam

എല്ലാവരെയും മോട്ടിവേറ്റ് ചെയ്യണമെന്ന ആഗ്രഹത്തോട് കൂടിയാണ് പേളി ബിഗ് ബോസിലേക്ക് പോകുന്നത്. പക്ഷേ വിധി മറ്റൊന്നായിരുന്നു; ആലപ്പി അഷ്റഫ്

എല്ലാവരെയും മോട്ടിവേറ്റ് ചെയ്യണമെന്ന ആഗ്രഹത്തോട് കൂടിയാണ് പേളി ബിഗ് ബോസിലേക്ക് പോകുന്നത്. പക്ഷേ വിധി മറ്റൊന്നായിരുന്നു; ആലപ്പി അഷ്റഫ്

മിനിസ്‌ക്രീൻ പ്രേക്ഷകർക്കും ബിഗ്സ്‌ക്രീൻ പ്രേക്ഷകർക്കും ഏറെ സുപരിചിതയായ നടിയാണ് പേളി മാണി. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഡി ഫോർ ഡാൻസിന്റെ ഭാഗമായശേഷമാണ് പേളി മാണിയെ പ്രേക്ഷകർ അടുത്തറിയുന്നത്.

കൗണ്ടറുകളും വ്യത്യസ്തമായ അവതരണവും കൊണ്ട് പേളി വളരെ പെട്ടന്ന് കുടുംബപ്രേക്ഷകർക്ക് വരെ പ്രിയപ്പെട്ടവളായി. വസ്ത്രധാരണത്തിലും സംസാരത്തിലും പെരുമാറ്റത്തിലുമെല്ലാം ഒരു ടോം ബോയ് സ്റ്റൈലായിരുന്നു പേളിയുടേത്. അതുകൊണ്ട് തന്നെ പേളി വിവാഹിതയാകും രണ്ട് കുഞ്ഞുങ്ങളുടെ അമ്മയാകും എന്നുള്ള പ്രതീക്ഷയൊന്നും പ്രേക്ഷകർക്കുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ബിഗ് ബോസ് ഹൗസിൽ വെച്ച് ശ്രീനിഷുമായി പേളി പ്രണയത്തിലായപ്പോൾ പ്രേക്ഷകരും വിശ്വസിക്കാൻ തയ്യാറായിരുന്നില്ല.

ഈ ഷോ യിൽ മത്സരിക്കാൻ പോയതോട് കൂടിയാണ് കുടുംബപ്രേക്ഷകർക്ക് നടിയോട് സ്നേഹം കൂടിയത്. ഒന്നാം സീസണിലെ മത്സരാർഥിയായിരുന്നു പേളി. ആ സീസണിൽ ഒന്നാം സ്ഥാനം വരെ അർഹിച്ചിരുന്ന ആളായി പേളി മാറി. എന്നാൽ ഇപ്പോഴിതാ ആ ഷോ യിൽ ആയിരിക്കുന്ന കാലത്തോളം പേളിയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകൻ ആലപ്പി അഷ്‌റഫ്. സ്വന്തം യൂട്യൂബ് ചാനലിലൂടെ പ്രതികരിക്കുകയായിരുന്നു സംവിധായകൻ.

എല്ലാവരെയും മോട്ടിവേറ്റ് ചെയ്യണമെന്ന ആഗ്രഹത്തോട് കൂടിയാണ് പേളി ബിഗ് ബോസിലേക്ക് പോകുന്നത്. പക്ഷേ വിധി മറ്റൊന്നായിരുന്നു. മോട്ടിവേറ്റർ ആയ തനിക്ക് സ്വയം മോട്ടീവേറ്റ് ചെയ്യേണ്ടതായിട്ടും സ്വയം ഇൻസ്പിരേഷനാവേണ്ടിയും വന്നു. തിക്താനുഭവങ്ങൾ നേരിട്ടതോടെ പൊട്ടിക്കരയേണ്ടി വന്നു. അന്ന് കരയാൻ വാഷ്‌റൂമാണ് പേളി തിരഞ്ഞെടുത്തത്. എന്നെ സംബന്ധിച്ച് ബിഗ് ബോസിലെ ഏറ്റവും വലിയ ടാസ്‌ക് നല്ല വ്യക്തിയായി അവിടെ തുടരുന്നതാണെന്ന് അവർ പറഞ്ഞിട്ടുണ്ട്.

ബിഗ് ബോസിൽ ഒറ്റപ്പെടുത്തി കടന്നാക്രമിച്ച ഏകവ്യക്തി പേളി മാണി തന്നെയാണ്. എന്തെങ്കിലും അഭിപ്രായം പറയാൻ പേളി തുടങ്ങിയാൽ അവർക്ക് നേരെ ഗ്രൂപ്പ് തിരിഞ്ഞുള്ള ആക്രമണങ്ങളും പരിഹാസവുമായിരുന്നു. അവിടെയൊക്കെ ഹൃദയം തകർന്നെങ്കിലും അവർ പൊട്ടിത്തെറിച്ചില്ല. കാരണം തന്റെ വ്യക്തിത്വത്തെ കുറിച്ചും കഴിവിനെ പറ്റിയും തികഞ്ഞ ആത്മവിശ്വാസം പേളിയ്ക്കുണ്ടായിരുന്നു. കിച്ചനിലെ ജോലി കൃത്യമായി ചെയ്തു. അവകാശവാദങ്ങളില്ല ആരെ കുറിച്ചും പരദൂഷണം പറഞ്ഞില്ല, പാരവെപ്പും ചെയ്തില്ല. ടാസ്‌കുകൾ വ്യത്യസ്ത സമീപനം പുലർത്തി. ഏത് വിധേയനെയും ജയിക്കണമെന്ന് വിചാരിച്ച് പെരുമാറിയിട്ടില്ല.

അവിടെ നടക്കുന്ന സൗഹൃദ സംഭാഷണങ്ങളിൽ നിന്ന് പോലും പേളിയെ ഒഴിവാക്കും. ഒന്നിച്ചെടുക്കേണ്ട തീരുമാനങ്ങളിൽ നിന്ന് പോലും അവരുടെ അഭിപ്രായം പരിഗണിച്ചില്ല. ഇതൊക്കെ കണ്ട പ്രേക്ഷകർ അവരുടെ മനസിൽ പേളിയ്ക്ക് വലിയൊരു സ്ഥാനം കൊടുത്തോണ്ട് ചേർത്ത് പിടിച്ചു. വലിയ പ്രേക്ഷക പിന്തുണ അവർക്ക് വന്നു. എങ്ങനെയും പുറത്താക്കണമെന്ന് ഉദ്ദേശിച്ച് പേളിയെ നിരന്തരം നോമിനേഷനിൽ ഇട്ടെങ്കിലും വോട്ട് കൊടുത്ത് പ്രേക്ഷകർ അവരെ സംരക്ഷിച്ചു. പേളി നേരിട്ട മറ്റൊരു വലിയ ടാസ്‌ക് അർച്ചനയെ നേരിടുക എന്നുള്ളതായിരുന്നു. പല സാഹചര്യങ്ങളിലും ശക്തമായി നിലനിൽക്കാൻ അവർക്ക് സാധിക്കുകയും അതിൽ പേളി വിജയിക്കുകയും ചെയ്തുവെന്ന് നിസ്സംശയം പറയാമെന്നും അഷ്‌റഫ് കൂട്ടിച്ചേർത്തു.

ബിഗ് ബോസിൽ പോയതോടെ തനിക്ക് ക്ലോസ്‌ട്രോഫോബിയ വന്നെന്ന് പേളി വെളിപ്പെടുത്തിയിരുന്നു. അങ്ങനെയൊരു പേടിയും ഇല്ലാത്ത ഒരാൾ ആയിരുന്നു താൻ. ബിഗ് ബോസിലെ കോർണർ ഏരിയകളിൽ താൻ ഒളിച്ചിരുന്നു. ബാത്ത്‌റൂമിൽ അധിക നേരം പോയി ഇരിക്കാൻ കഴിയില്ല. ഹൗസിൽ അത്രയും ദിവസം എങ്ങനെ താമസിച്ചുവെന്ന് തനിക്ക് അറിയില്ല എന്നാണ് പേളി പറയുന്നത്.

ക്ലോസ്‌ട്രോഫോബിയ ഇല്ലാത്ത ആളായിരുന്നു ഞാൻ. പക്ഷെ ബിഗ് ബോസിൽ പോയതോടെ അത് വന്നു. പുറത്തിറങ്ങാൻ പറ്റില്ലെന്ന് മനസിലാക്കിയപ്പോഴാണ് ഈ ഫോബിയ വന്നത്. ഹൗസിൽ ആയിരുന്നപ്പോൾ ചില സമയങ്ങളിൽ പുറത്ത് പോകണമെന്ന് തോന്നുമായിരുന്നു. നമ്മളെ ചുറ്റി എപ്പോഴും ക്യാമറയുണ്ട്. എവിടെയും പോയി ഒളിച്ചിരിക്കാനും പറ്റില്ല. ബാത്ത്‌റൂമിൽ പോയാൽ മാത്രമാണ് ഏകാന്തമായി ഇതിൽ നിന്നെല്ലാം വിട്ട് ഇരിക്കാൻ പറ്റു. അതുകൊണ്ട് തന്നെ എവിടെ എങ്കിലും പോകണമെന്നുള്ള തോന്നലൊക്കെ വന്നു. ഹൗസിലെ കോർണർ ഏരിയകളിലാണ് ഞാൻ ഹൈഡ് ചെയ്ത് ഇരുന്നിരുന്നത്. അത്തരം സമയങ്ങളിൽ ഞാൻ ഞാനായി ഇരുന്നു.

ബാത്ത് റൂമിൽ അധികനേരം പോയി ഇരിക്കാൻ കഴിയില്ല. കുറേനേരം ബാത്ത് റൂമിൽ ചിലവിട്ടുവെന്ന് പറഞ്ഞ് വേറെ പ്രശ്‌നം വരും. അവസാനം ആയപ്പോഴേക്കും അത് എന്നെ ഒരുപാട് ട്രിഗർ ചെയ്തു. നൂറ് ദിവസം ഞാൻ ഹൗസിൽ നിന്നു. പക്ഷെ എങ്ങനെ നിന്നുവെന്ന് എനിക്ക് അറിയില്ല. ഇനി ഒരിക്കൽ കൂടി അതുപോലെ പോയി നിൽക്കാൻ എനിക്ക് പറ്റില്ല.

ഹൗസിൽ പോയതുകൊണ്ട് വന്ന ഡിഫറൻസ് രണ്ട് ട്രോഫി വീട്ടിൽ ഇരിക്കുന്നുണ്ടെന്നതാണ്. ക്ഷമയൊന്നും വന്നില്ല. പക്ഷെ ഇനി എനിക്ക് എന്തും തരണം ചെയ്യാൻ പറ്റുമെന്ന് മനസിലായി. അത് കഴിഞ്ഞ് വന്നാൽ ഇനി ഒന്നും ഒന്നും നമുക്ക് ഒരു പ്രശ്‌നമേയല്ലെന്ന് തോന്നും. കുക്കിങ്ങ് അറിയാവുന്നതുകൊണ്ട് ഹൗസിൽ ജീവിക്കാൻ പറ്റുമെന്ന് അവിടേരക്ക് പോയപ്പോൾ എനിക്ക് അറിയാമായിരുന്നു എന്നാണ് പേളി മാണി പറയുന്നത്.

ബിഗ്ബോസിൽ നിന്നും പുറത്തെത്തിയ ശേഷമാണ് പേളിയും ശ്രീനിഷും വിവാഹികരാകുന്നത്. 2019 മെയ് അഞ്ചിനാണ് പേളി മാണിയും ശ്രീനിഷും വിവാഹിതരായത്. ആദ്യം ക്രിസ്ത്യൻ ആചാരപ്രകാരവും പിന്നീട് ഹിന്ദു ആചാരപ്രകാരവും വിവാഹം നടന്നു. 2021 മാർച്ച് മാസത്തിലാണ് നില ജനിക്കുന്നത്. വിവാഹ വാർഷികദിനവും മകളുടെ പിറന്നാളുമെല്ലാം ഇരുവരും ആഘോഷമാക്കി മാറ്റാറുണ്ട്.

ഇരുവരുടെയും പ്രണയവും വിവാഹവും എല്ലാം തന്നെ ആരാധകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങൾ രണ്ടാളും തങ്ങളുടെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് അത് വാർത്തയാകുന്നതും. എന്നാൽ ബിഗ്‌ബോസിൽ വെച്ച് പ്രണയത്തിലായ ഇരുവരും മത്സരത്തിലെ നിലനിൽപ്പിന് വേണ്ടി അഭിനയിക്കുകയാണ് എന്നും വിമർശനങ്ങൾ ഉയർന്നിരുന്നു.

ക്യാമറയ്ക്ക് മുന്നിലെ രഹസ്യ സംസാരം വൈറലായി മാറിയതോടെയായിരുന്നു മോഹൻലാലും ഇതേക്കുറിച്ച് ചോദിച്ചത്. ഇനിയങ്ങോട്ടുള്ള ജീവിതത്തിൽ ഒന്നാവാൻ ആഗ്രഹിക്കുന്നുവെന്നായിരുന്നു ഇരുവരും പറഞ്ഞത്. ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയായാണ് പേളിയും ശ്രീനിയും വിവാഹിതരായത്. മകൾ നിലയെ ഗർഭിണിയായപ്പോൾ മുതൽ അവളെ പ്രസവിക്കുന്നതിന്റെയും അവളുടെ ഓരോ വളർച്ചയുടെയും വിശേഷങ്ങൾ അടക്കം പേളി മാണി യുട്യൂബ് ചാനലിലൂടെ പങ്കിടാറുണ്ട്.

അടുത്തിടെ പേളി മാണി പറഞ്ഞ വാക്കുകളും വൈറലായിരുന്നു. അമ്മയാകാൻ‌ ഏറ്റവും കൂടുതൽ ആഗ്രഹിച്ചിരുന്ന ഒരാളാണ് താനെന്ന് ആണ് പേളി പറയുന്നത്. മക്കളുടെ ജനനശേഷം ജീവിതം പൂർണമായി എന്ന തോന്നൽ വന്നുവെന്നും പേളി സ്വന്തം യുട്യൂബ് ചാനലിൽ‌ പങ്കുവെച്ച പുതിയ വീഡിയോയിൽ പറഞ്ഞു. ഗായിക സുജാതയും മകൾ ശ്വേതയും അതിഥികളായി എത്തിയ എപ്പിസോഡിൽ അവരുമായി സംസാരിക്കവെയാണ് തന്റെ കുടുംബത്തെ കുറിച്ച് പേളി സംസാരിച്ചത്.

ഞാനും എന്റെ കുഞ്ഞുങ്ങളെ പപ്പയുടേയും മമ്മിയുടേയും അടുത്ത് ഏൽ‌പ്പിച്ച് ജോലി തിരക്കുകളിൽ ഏർപ്പെടാറുണ്ട്. പക്ഷെ കരിയറിൽ അത്ര ബിസിയല്ല ഞാൻ. പലപ്പോഴും ബോധപൂർവം ഞാനും ശ്രീനിയും വീട്ടിൽ കുഞ്ഞുങ്ങൾ‌ക്കൊപ്പം ഇരിക്കും. ഒരുപാട് വർക്കുകൾ കുഞ്ഞുങ്ങളെ ഓർത്ത് ഞാൻ‌ വേണ്ടായെന്ന് വെച്ചിട്ടുണ്ട്. മക്കളുടെ പ്രായം അതാണല്ലോ. നിറ്റാരയ്ക്ക് ഇപ്പോൾ ഒരു വയസ് മാത്രമെ പ്രായമുള്ളു. മൂന്ന് വയസൊക്കെയാകുമ്പോൾ കാര്യങ്ങൾ മാറിയേക്കും.

വേദനയെടുക്കുന്നുവെന്നും അത് എവിടെയാണെന്നും പറയാൻ അവർക്ക് പറയാൻ പറ്റുന്ന പ്രായമാകുമ്പോൾ എനിക്ക് അവരുടെ കാര്യത്തിൽ കോൺഫിഡൻസ് വരും. അമ്മയാകണമെന്ന് ആഗ്രഹിച്ചിരുന്ന ഒരാളായിരുന്നു ഞാൻ. മക്കൾ കൂടി വന്ന ശേഷമാണ് ജീവിതം പൂർണമായി എന്ന തോന്നൽ എനിക്ക് വന്നത്. ഞാനും ഒരുപാട് മാറി. നിലയും നിറ്റാരയും ലൈഫിൽ വന്നശേഷം എന്റെ ലോകം ഒരുപാട് മാറി. കാണുന്ന ലോകവും കാഴ്ചപ്പാടിലും വരെ മാറ്റങ്ങൾ വന്നു. ശ്രീനി വന്നപ്പോൾ ഒരുപാട് കാര്യങ്ങൾ മാറി. പിള്ളേർ കൂടി വന്നപ്പോൾ വീണ്ടും ഒരുപാട് മാറ്റങ്ങൾ ഉണ്ടായി എന്നുമാണ് പേളി പറഞ്ഞത്.

അതേസമയം, കുറച്ച് നാളുകൾക്ക് മുമ്പ് വലിയ രീതിയിലുള്ള വിമർശനങ്ങളും പേളിയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഒരു ചാനൽ ഷോയിൽ പങ്കെടുക്കാൻ പോയപ്പോൾ താനാണ് ഗസ്റ്റ് എന്ന് അറിഞ്ഞ് അവതാരക പിന്മാറി എന്നാണ് അടുത്തിടെ മറീന പറഞ്ഞത്ത ന്നെ പോലെ രൂപസാദൃശ്യമുള്ള പ്രമുഖ അവതാരക എന്ന് മറീന പറഞ്ഞതോടെയാണ് പേളിയ്ക്കെതിരെ രൂക്ഷവിമർശനവുമായി ചിലർ രംഗത്തെത്തിയത്. പിന്നാലെ ഈ നടി പേളി തന്നെയാണെന്നും മറീന പറഞ്ഞിരുന്നു.

പേളി തന്നെ വിളിച്ച് മോശമായി സംസാരിച്ചു എന്നാണ് മറീന പറയുന്നത്. ആരുടേയും പേര് പറയാനോ അവരുടെ കരിയറുമായി ബന്ധപ്പെട്ട കാര്യങ്ങൾ ബ്ലോക്ക് ചെയ്യാനോ ഒന്നും ഉദ്ദേശിച്ചല്ല അന്നത്തെ സംഭവം ഞാൻ വെളിപ്പെടുത്തിയത്. പേര് പറയാതെ സംഭവം മാത്രമാണ് ഞാൻ പറഞ്ഞത്.

പേളി എന്നെ സാനിഫ് എന്ന് പറഞ്ഞ ഒരു വ്യക്തിയുടെ ഫോണിൽ നിന്നും വിളിച്ചിരുന്നു. എന്നോട് സംസാരിച്ചു. ഒരുപാട് കൺവിൻസ് ചെയ്യിക്കാൻ നോക്കി. വളരെ ഫേക്കായിട്ടാണ് പേളി സംസാരിച്ചത്. ഫ്‌ലവേഴ്‌സിലെ കട്ടുറുമ്പ് എന്ന ഷോയായിരുന്നു അത്. ശ്രീകണ്ഠൻ നായർ സാറും പേളിയും തമ്മിൽ ഇഷ്യൂസ് ഉണ്ടായിരുന്നു.

അത് സംസാരിക്കുമ്പോഴാണ് ഞാനുമായിട്ടുള്ള പ്രശ്‌നത്തെ കുറിച്ച് പ്രോഗ്രാം പ്രൊഡ്യൂസർ പറഞ്ഞത്. സ്വാസികയും ഉണ്ടായിരുന്നു. അപ്പോഴാണ് പുള്ളിക്കാരിയ്ക്ക് എന്നോട് പ്രശ്‌നമുണ്ടെന്ന് ഞാൻ അറിഞ്ഞത്. പക്ഷെ പുറത്ത് നിന്ന് കാണുമ്പോഴൊക്കെ പുള്ളിക്കാരി ഭയങ്കര വ്യത്യസ്തമായി പെരുമാറും.

ആ സംഭവം ചാനലുകാർ പറഞ്ഞപ്പോൾ വിശ്വസിക്കാതിരിക്കേണ്ട ആവശ്യം എനിക്കില്ല. കാരണം പുള്ളിക്കാരി തന്നെ വേറൊരു ആർട്ടിസ്റ്റിന്റെ അടുത്ത് ഇങ്ങനെ ചെയ്തുവെന്ന് പറഞ്ഞിട്ടുണ്ട്. മുംബൈ ടാക്‌സി സിനിമയിൽ ഇവരെയായിരുന്നു ആദ്യം കാസ്റ്റ് ചെയ്തത്. പിന്നീട് അവരെ മാറ്റി എന്നെ കാസ്റ്റ് ചെയ്തതും പുള്ളിക്കാരിയ്ക്ക് പ്രശ്‌നമായിട്ടുണ്ട്.

പുള്ളിക്കാരി മോശമായി എന്നോട് സംസാരിച്ചിട്ടാണ് കോൾ അവസാനിപ്പിച്ചത്. ഞാൻ ഇപ്പോഴും ഇന്റസ്ട്രിയിൽ എക്‌സിസ്റ്റ് ചെയ്യുന്നുണ്ടെന്ന് പുള്ളിക്കാരിയ്ക്ക് അറിയില്ലായിരുന്നു എന്നൊക്കെ സംസാരിച്ച് ഇൻസൾട്ട് ചെയ്തിട്ടാണ് കോൾ കട്ട് ചെയ്തത് എന്നാണ് മറീന ഒരു അഭിമുഖത്തിൽ പറഞ്ഞത്.

More in Malayalam

Trending

Recent

To Top