News
ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഫ്ളോപ്പ്, ഇനി ‘ സെ ക്സ് എജ്യൂക്കേഷനുമായി’ അക്ഷയ് കുമാര്‍
ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഫ്ളോപ്പ്, ഇനി ‘ സെ ക്സ് എജ്യൂക്കേഷനുമായി’ അക്ഷയ് കുമാര്‍
ബോളിവുഡില്‍ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് അക്ഷയ് കുമാര്‍. നിരവധി ഹിറ്റ് ചിത്രങ്ങളാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. എന്നാല്‍ അടുത്ത കുറച്ച് കാലങ്ങളായി താരത്തിന്റെ മിക്ക സിനിമകളും പരാജയങ്ങളായിരുന്നു. എന്നിരുന്നാലും താരത്തിനുള്ള ആരാധക പിന്തുണയ്ക്ക് കുഴപ്പൊന്നും സംഭവിച്ചിട്ടില്ല.
അതിനാല്‍ വീണ്ടുമൊരു സാമൂഹ്യ പ്രസക്തിയുള്ള സിനിമയുമായി എത്തുകയാണ് അക്ഷയ് കുമാര്‍. സെ ക്സ് എജ്യുക്കേഷന്‍ പ്രമേയമാക്കി പുതിയ സിനിമ എടുക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അക്ഷയ് കുമാര്‍. റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിന്റെ ഭാഗമായാണ് അക്ഷയ് സംസാരിച്ചത്.
‘ഇതൊരു വളരെ പ്രധാനപ്പെട്ട വിഷയമാണ്. ഈ വിഷയം പലയിടത്തും ചര്‍ച്ച ചെയ്യപ്പെടുന്നില്ല. ലൈം ഗിക വിദ്യാഭ്യാസം ലോകത്തിലുള്ള എല്ലാ സ്കൂളുകളിലും നിര്‍ബന്ധമാക്കണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ലൈം ഗിക വിദ്യാഭ്യാസത്തെ ആസ്പദമാക്കിയുള്ള എന്റെ സിനിമ വരാന്‍ കുറച്ച് സമയമെടുക്കും.’
‘ഒന്നുകില്‍ അടുത്ത വര്‍ഷം ഏപ്രിലിലോ മെയിലോ സിനിമ എത്തും. ഞാന്‍ ഒരുക്കുന്നതില്‍ ഏറ്റവും മികച്ച സിനിമയായിരിക്കും ഇത്. ഇത്തരം സാമൂഹ്യ പ്രസക്തിയുള്ള സിനിമകള്‍ ചെയ്യാന്‍ എനിക്ക് ഏറെ ഇഷ്ടമാണ്. അത് അത്ര വലി വാണിജ്യ സിനിമ അല്ലെങ്കിലും അത് എനിക്ക് ഏറെ സംതൃപ്തി നല്‍കുന്നുണ്ട്’ എന്നാണ് അക്ഷയ് കുമാര്‍ പറയുന്നത്.
അതേസമയം, ആയുഷ്മാന്‍ ഖുറാന ചിത്രം ‘ആന്‍ ആക്ഷന്‍ ഹീറോ’യില്‍ ആണ് അക്ഷയ് ഒടുവില്‍ വേഷമിട്ടത്. കാമിയോ റോളിലാണ് താരം ചിത്രത്തില്‍ എത്തിയത്. മലയാള ചിത്രം ‘െ്രെഡവിംഗ് ലൈസന്‍സി’ന്റെ റീമേക്ക് ‘സെല്‍ഫി’, ‘സൂരറൈ പോട്ര്’ ചിത്രത്തിന്റെ റീമേക്ക്, ‘ഓഎംജി 2’ എന്നീ സിനിമകളാണ് താരത്തിന്റെതായി ഇനി ഒരുങ്ങുന്നത്.
