ആസാമിലെ പ്രളയത്തിലുണ്ടായ നാശ നഷ്ടത്തെ തുടർന്ന് രണ്ട് കോടി രൂപ നല്‍കുമെന്ന് അക്ഷയ് കുമാര്‍
Published on
പ്രളയക്കെടുതിയെ തുടർന്ന് ആസാമിന് രണ്ട് കോടി രൂപ നല്‍കുമെന്ന പ്രഖ്യാപനവുമായി ബോളിവുഡ് താരം അക്ഷയ് കുമാര്‍. ആസാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു കോടി രൂപയും കസിരംഗ നാഷണല്‍ പാര്‍ക്കിന്റെ രക്ഷാപ്രവര്‍ത്തനത്തിനായി ഒരു കോടി രൂപയുമാണ് അക്ഷയ് കുമാര്‍ നല്‍കുക. 15 പേരുടെ ജീവനാണ് പ്രളയം കവര്‍ന്നത്.
ആസാമിലുണ്ടായ പ്രളയം അതിഭീകരമായ നാശനഷ്ടങ്ങളളാണ് വരുത്തി വെച്ചത്. 46 ലക്ഷത്തോളം ആള്‍ക്കാരെ പ്രളയം ബാധിച്ചിട്ടുണ്ട്.
4,175 ഗ്രാമങ്ങളെ പ്രളയം ബാധിച്ചിട്ടുണ്ടെന്നാണ് കണക്ക്. 90,000 ഹെക്ടര്‍ കൃഷിഭൂമിയും നശിച്ചു. 10 ലക്ഷത്തോളം മൃഗങ്ങളെയും പ്രളയം ബാധിച്ചു. കസിരംഗ നാഷണല്‍ പാര്‍ക്കിന്റെ തൊണ്ണൂറു ശതമാനം ഭാഗത്തെയും പ്രളയം ബാധിച്ചിട്ടുണ്ട്. കനത്ത മഴയ്യില്‍ നദികള്‍ കരകവിഞ്ഞ് ഒഴുകിയതാണ് പ്രളയം രൂക്ഷമായത്.
akshay kumar- assam flood- 2 crore rupees fund
Continue Reading
Related Topics:akshaykumar, flood in Assam
