Malayalam Breaking News
സിനിമയിൽ ഞാൻ ചെയ്യുന്നത് എനിക്ക് രാഷ്ട്രീയത്തിൽ ചെയ്യാൻ പറ്റില്ല -അക്ഷയ് കുമാർ !
സിനിമയിൽ ഞാൻ ചെയ്യുന്നത് എനിക്ക് രാഷ്ട്രീയത്തിൽ ചെയ്യാൻ പറ്റില്ല -അക്ഷയ് കുമാർ !
സിനിമാതാരങ്ങൾ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത് മോളിവുഡിലും കോളിവുഡിലും ബോളിവുഡിലുമെല്ലാം സജീവമാണ്. സൂപ്പർ താരങ്ങൾ രാഷ്ട്രീയത്തിലിറങ്ങുന്നത് തന്നെ ട്രെൻഡ് ആയി മാറി. ഇപ്പോളിതാ ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാർ തന്റെ രാഷ്ട്രീയ പ്രവേശനത്തെപ്പറ്റി നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്.
സമീപവര്‍ഷങ്ങളില്‍ സാമൂഹ്യപ്രതിബന്ധതയുള്ള സിനിമകളിലൂടെ കയ്യടി നേടിയ നടനാണ് അക്ഷയ് കുമാര്‍. അതുകൊണ്ടുതന്നെ അക്ഷയ് കുമാര്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രാഷ്ട്രീയപാര്‍ട്ടികള്‍ അക്ഷയ് കുമാറിനെ മത്സരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വാര്‍ത്തകളോട് പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് അക്ഷയ് കുമാര്‍.
പൊളിറ്റിക്സ് എന്റെ അജണ്ട അല്ല. സിനിമയിലൂടെ എനിക്ക് ചെയ്യാന്‍ പറ്റുന്നത് രാഷ്ട്രീയത്തിലൂടെ ഒരിക്കലും എനിക്ക് ചെയ്യാന്‍ പറ്റില്ലെന്നാണ് ഞാന്‍ കരുതുന്നത്- അക്ഷയ് കുമാര്‍ പറയുന്നു.
akshay kumar about his political entry
