തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുകയും പരീക്ഷണ ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ അഭിനയിക്കുകയും ചെയ്തിട്ടുള്ള നടനാണ് അക്ഷയ് കുമാര്‍. സമീപകാലത്ത് അഭിമുഖീകരിക്കേണ്ടി വന്ന തുടര്‍ച്ചയായ പരാജയങ്ങളെക്കുറിച്ച് ഇപ്പോള്‍ സംസാരിച്ചിരിക്കുകയാണ് നടന്.
‘ബഡേ മിയാന്‍ ഛോട്ടേ മിയാന്‍’ എന്ന സിനിമയുടെ ട്രെയിലര്‍ ലോഞ്ചിനിടെയായിരുന്നു അക്ഷയ് കുമാര്‍ മനുസുതുറന്നത്. വിജയിക്കുമെന്ന ശുഭപ്രതീക്ഷയോടെയാണ് ഓരോ സിനിമകളും തിരഞ്ഞെടുക്കുന്നതെങ്കിലും ബോക്സ് ഓഫീസ് തന്റെ കൈയില്‍ നില്‍ക്കുന്നതല്ലെന്ന് അക്ഷയ് കുമാര്‍ പറയുന്നു.
‘എല്ലാവിധത്തിലുള്ള സിനിമകള്‍ പരീക്ഷിക്കാനും ശ്രമം നടത്തിയിട്ടുണ്ട്. ഏതെങ്കിലും ഒരു പ്രത്യേക തരത്തിലുള്ള ചിത്രങ്ങള്‍ മാത്രം ചെയ്യാന്‍ ശ്രമിക്കാറില്ല. ഒരു ടൈപ്പ് സിനിമ ചെയ്താല്‍ അടുത്തത് മറ്റൊരു ടൈപ്പ് സിനിമയാകാന്‍ കഴിവതും നോക്കും.
വിജയിച്ചാലും പരാജയപ്പെട്ടാലും കരിയര്‍ തുടങ്ങിയ കാലം മുതല്‍ ഇങ്ങനെ സിനിമ ചെയ്യാനാണ് ശീലിച്ചിട്ടുള്ളത്. അതില്‍ നിന്ന് എന്നെ തടയാന്‍ ഇതുവരെ ഒന്നിനും കഴിഞ്ഞിട്ടില്ല. സാമൂഹ്യ പ്രധാന്യമുള്ള, നല്ല കണ്ടന്റ് നല്കുന്ന സിനിമകളും, കോമഡിയും ആക്ഷനും എല്ലാം ഞാന്‍ ചെയ്യും. ഈ രീതിയില്‍ തന്നെ മുന്നോട്ട് പോകും.
ഏതെങ്കിലും ഒരു ജോണറിലുള്ള സിനിമ തന്നെ ചെയ്തോണ്ടിരുന്നാല്‍ എനിക്ക് വിരസത അനുഭവപ്പെടും. അതുകൊണ്ടാണ് എപ്പോഴും മാറ്റിപ്പിടിക്കുന്നത്. ഒരു ജോണറില്‍ തന്നെ തുടര്‍ന്ന് പോകാന്‍ എനിക്ക് ഇഷ്ടമില്ല. പുതിയത് എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കാനാണ് ഇഷ്ടം.
ടോയ്ലെറ്റ് ഏക് പ്രേം കഥ, എയര്‍ലിഫ്റ്റ്, റസ്റ്റോം എന്നീ സിനിമകളൊക്കെ ചെയ്തു, ചിലത് വിജയമാകും ചിലത് ആകില്ല. എന്റെ കരിയറില്‍ 16 തുടര്‍പരാജയങ്ങള്‍ സംഭവിച്ചിരുന്നു, പക്ഷെ ഞാന്‍ തളര്‍ന്നില്ല, സിനിമ ഉപേക്ഷിച്ചില്ല, അവിടെ തന്നെ നിന്നുകൊണ്ട് വീണ്ടും പരിശ്രമിച്ചു. അത് തുടരുക തന്നെ ചെയ്യും എന്നും അക്ഷയ് കുമാര്‍ പറഞ്ഞു.
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ദേവരക്കൊണ്ട. ഇപ്പോഴിതാ ആദിവാസി ജനതയ്ക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് നടനെതിരെ പോലീസിൽ പരാതി നൽകിയിരിക്കുകയാണ് അഭിഭാഷൻ....
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിനയ് ഫോർട്ട്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ കൊല്ലം ടികെഎം എന്‍ജിനിയറിങ്...
ഭീ കരവാദത്തിനെതിരെ ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് തെലുങ്ക് സിനിമാതാരം വിജയ് ദേവരകൊണ്ട. ഹൈദരാബാദിൽ സൂര്യ നായകനായ റെട്രോ എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് പരിപാടിയിൽ...