Actor
അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനെത്തി അക്ഷയ് കുമാര്‍; വൈറലായി വീഡിയോ
അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനെത്തി അക്ഷയ് കുമാര്‍; വൈറലായി വീഡിയോ
Published on
ബോച്ചസന്‍വാസി അക്ഷര പുരുഷോത്തം സ്വാമിനാരായണ്‍ സന്‍സ്ത മന്ദിറിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ ബോളിവുഡ് താരം അക്ഷയ് കുമാര്‍ ക്ഷേത്രത്തിലെത്തി. കനത്ത സുരക്ഷാ സന്നാഹങ്ങളോടൊപ്പമാണ് അക്ഷയ് കുമാര്‍ ക്ഷേത്രത്തിലെത്തിയത്. പരമ്പരാഗത വേഷം ധരിച്ച് വേദിയിലേക്ക് വരുന്ന താരത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
നിരവധി പേരാണ് അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ ക്ഷേത്ര പരിസരത്തെത്തിയത്. ഉദ്ഘാടന ചടങ്ങില്‍ ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമേ ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശനമുള്ളൂ.
2015ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദര്‍ശനത്തിനിടെയാണ് അബുദാബിയില്‍ ഒരു ഹിന്ദു ക്ഷേത്രം എന്ന നിര്‍ദ്ദേശം ഉയര്‍ന്നുവന്നത്. തുടര്‍ന്നാണ് ദുബായ്അബുദാബി ഹൈവേയില്‍ ക്ഷേത്രം പണിയാന്‍ യുഎഇ സര്‍ക്കാര്‍ അനുവദിച്ചത്.
Continue Reading
You may also like...
Related Topics:Akshay Kumar