Connect with us

തെ റി വിളി ഞാൻ കാര്യമാക്കില്ല എന്നാൽ വെല്ലുവിളി എനിക്കൊരു ഹരമാണ്, അതോടെ തീരുമാനിച്ചു ഞാൻ ആരാണെന്ന് ഇവനൊക്കെ ബോധ്യപ്പെടുത്തി കൊടുക്കണമെന്ന്; വൈറലായി അഖിൽ മാരാരുടെ വാക്കുകൾ

Malayalam

തെ റി വിളി ഞാൻ കാര്യമാക്കില്ല എന്നാൽ വെല്ലുവിളി എനിക്കൊരു ഹരമാണ്, അതോടെ തീരുമാനിച്ചു ഞാൻ ആരാണെന്ന് ഇവനൊക്കെ ബോധ്യപ്പെടുത്തി കൊടുക്കണമെന്ന്; വൈറലായി അഖിൽ മാരാരുടെ വാക്കുകൾ

തെ റി വിളി ഞാൻ കാര്യമാക്കില്ല എന്നാൽ വെല്ലുവിളി എനിക്കൊരു ഹരമാണ്, അതോടെ തീരുമാനിച്ചു ഞാൻ ആരാണെന്ന് ഇവനൊക്കെ ബോധ്യപ്പെടുത്തി കൊടുക്കണമെന്ന്; വൈറലായി അഖിൽ മാരാരുടെ വാക്കുകൾ

പ്രേക്ഷകർക്കേറെ സുപരിചിതനാണ് അഖിൽ മാരാർ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ അഖിൽ തന്റെ രാഷട്രീയ നിലപാടുകളും അഭിപ്രായങ്ങളും വ്യക്തമാക്കാറുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യില്ലെന്ന് പറഞ്ഞതിന്റെ പേരിൽ അഖിൽ മാരാർക്കെതിരെ പോലീസ് കേസെടുത്തത്. ഇതിന് പിന്നാലെ ഒരു ലക്ഷം രൂപ സംഭാവന നൽകുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റുമായി എത്തിയിരിക്കുകയാണ് അഖിൽ മാരാർ. അഖിൽ മാരാറിന്റെ കുറിപ്പ് ഇങ്ങനെയായിരുന്നു;

ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാതെ 3 വീടുകൾ ഞാൻ വെച്ചു കൊടുക്കാം എന്ന് പറഞ്ഞു പോസ്റ്റിട്ട എന്നെ ആക്ഷേപിച്ചും കേസെടുത്തും വിരട്ടാൻ നോക്കിയ അന്തം കമ്മികൾക്കും ദാസന്റെ സർക്കാരിനും എതിരെ ഞാൻ പിന്നീട് ഉയർത്തിയ ചോദ്യങ്ങൾ ഇവന്മാരുടെ കുരു പൊട്ടിച്ചു.. എനിക്കെതിരെ ആകെ ഇവന്മാർക്ക് ആഘോഷിക്കാനുള്ളത് ബിഗ് ബോസിൽ പോകും മുമ്പ് ഞാൻ ആ ഷോയെ കുറിച്ച് പറഞ്ഞത് വെച്ചാണ്..

ഒരൽപം ബോധം ഈ ജന്മങ്ങൾക്ക് ഉണ്ടെങ്കിൽ അങ്ങനെ പറഞ്ഞ ഞാൻ എങ്ങനെ 80%തിലധികം വോട്ട് നേടി ആ ഷോയുടെ വിജയി ആയി എന്ന് ചിന്തിക്കണം…അതെങ്ങന ചിന്തിക്കാനുള്ള ബോധം ഈ കമ്മി കഴുതകൾക്ക് ഇല്ലല്ലോ… ഇനി ഞാൻ ഈ എഴുതുന്നത് എന്നെ ഇഷ്ടപെടുന്നവർക്ക് വേണ്ടി മാത്രം.. സമൂഹ മാധ്യമങ്ങളിൽ കോമാളിത്തരം കാണിച്ചു ശ്രദ്ധ നേടാൻ നടക്കുന്നവർ… സിനിമ റിവ്യൂ എന്ന പേരിൽ സിനിമയിൽ പ്രവർത്തിക്കുന്നവരെ ആക്ഷേപിച്ചു ശ്രദ്ധ നേടുന്നവർ ഇത്തക്കാർക്കെതിരെ ഒരു ഇന്റർവ്യൂയിൽ സംസാരിക്കവേ ബിഗ് ബോസിലെ ചില മുൻ മത്സരാർഥികളുടെ സമൂഹ മധ്യത്തിലേ പെരുമാറ്റവും ചർച്ചയിൽ വന്നു..

അപ്പോൾ അവതാരക എന്നോട് ബിഗ് ബോസിൽ പോകുന്നോ എന്ന് ചോദിച്ചു.. ബിഗ് ബോസ് കാണാത്ത ഞാൻ തമാശ രൂപേണ അതിനേക്കാൾ നല്ലത് ലുലു മാളിൽ പോയി തുണി പൊക്കി നിൽക്കുന്നതല്ലേ എന്ന് ചോദിച്ചു…. അതോടെ ബിഗ് ബോസ് താരങ്ങളുടെ ആരാധകർ രംഗത്തിറങ്ങി… ഇപ്പോൾ നീയൊക്കെ ചെയ്യും പോലെ കമന്റ് ബോക്‌സിൽ വന്നു തെ റി വിളിയും വെല്ലുവിളിയും.. തെ റി വിളി ഞാൻ കാര്യമാക്കില്ല എന്നാൽ വെല്ലുവിളി എനിക്കൊരു ഹരമാണ്..

1.നീയൊന്ന് ബിഗ് ബോസ്സിൽ പോയി നോക്കൂ

2.ഒരാഴ്ച തികച്ചു നീ നിൽക്കില്ല..

3.നിന്നെ ആരും ഇന്റർവ്യൂവിന് പോലും വിളിക്കില്ല..

4.സീസൺ 5 കപ്പ് ആരടിക്കും എന്ന് ഞങ്ങൾ തീരുമാനിക്കും

അതോടെ തീരുമാനിച്ചു ഞാൻ ആരാണെന്ന് ഇവനൊക്കെ ബോധ്യപ്പെടുത്തി കൊടുക്കണം… പിന്നീട് സംഭവിച്ചത് ബിഗ് ബോസ് കണ്ടവർക്ക് അറിയാം.. ഒരു പക്ഷെ രാഷ്ട്രീയ എതിരാഭിപ്രായം ഉണ്ടെങ്കിലും എന്നെ സ്‌നേഹിക്കുന്ന നിരവധി കമ്മ്യൂണിസ്റ്റുകാർക്കും അതറിയാം.. അത് ഇന്റർവ്യൂ പോകും മുമ്പ് തന്നെ ഞാൻ പരസ്യമാക്കിയതുമാണ്.. ഇനി കമ്മ്യൂണിസ്റ്റുകാരുടെ നിലപാട് നമുക്ക് നോക്കാം…

  1. ഇന്ത്യയ്ക് സ്വാതന്ത്ര്യം കിട്ടിയ ദിവസം കരിദിനം ആയി കണ്ടവർ പിന്നീട് യാതൊരു ഉളുപ്പും ഇല്ലാതെ സ്വാതന്ത്ര്യം നേടി കൊടുത്തത് കമ്മ്യൂണിസ്‌റ് പാർട്ടി ആണെന്ന് പ്രസംഗിച്ചു…..
  2. സാറ്റലൈറ്റ്, ട്രാക്ടർ, കമ്പ്യൂട്ടർ, എടിഎം തുടങ്ങിയവയ്‌ക്കെതിരെ സമരം ചെയ്തിട്ട് പിന്നീട് ട്രാക്ടർ ഓടിച്ചു ഉദ്ഘാടനം ചെയ്ത നിലപാട് ധീരന്മാർ..

3. ഒരു കാലത്ത് സഖാവ് പുഷ്പനെ പോലെയുള്ളവരെ സമരത്തിലേക്ക് തള്ളി വിട്ട് ജീവിതം ഇല്ലാതാക്കിയവർ പിന്നീട് അധികാരത്തിൽ കയറി അതെ പണി ചെയ്തു..

4. എന്റെ നെഞ്ചിൽ വിമാനം ഇറക്കൂ എന്ന് പറഞ്ഞു നെടുമ്പാശേരി വിമാനത്താവളത്തിന് എതിർപ്പ് സമരം നയിച്ച ശർമ പിന്നീട് വിമാനത്താവളത്തിന്റെ ഡയരക്ടർ..

5. കേരളത്തിൽ ഏറ്റവും കൂടുതൽ പേരെ വെട്ടി കൊന്ന പാർട്ടി ഉയർത്തി പിടിക്കുന്ന മുദ്രാവാക്യം.. സ്വാതന്ത്ര്യം, സമത്വം, സോഷ്യലിസം..

6. ഞങ്ങൾക്ക് മതമില്ല എന്ന് പറഞ്ഞിട്ട് സകല ജാതി മത സംഘടനകളിലും ക്ഷേത്രങ്ങളിലും ഭാരവാഹി ആയി കയറി പറ്റുന്നവർ..

7. ബംഗാളിൽ മുതലാളിമാർക്ക് വേണ്ടി പാവപെട്ട കർഷകരുടെ ഭൂമി പിടിച്ചു പറിച്ചു കൊടുത്തിട്ട് എതിർത്ത കർഷകരെ വെടി വെച്ചു കൊന്ന നികൃഷ്ട ജന്മങ്ങൾ..

ഇത്തരത്തിൽ എണ്ണിയാൽ ഒടുങ്ങാത്ത കാര്യങ്ങൾ നിങ്ങൾക്കെതിരെ പറയാൻ ഉണ്ടാകും.. ആ നീയൊക്കെ എന്നെ നിലപാട് പഠിപ്പിക്കാൻ ഇറങ്ങിയേക്കുന്നു…

Continue Reading
You may also like...

More in Malayalam

Trending

Uncategorized