Connect with us

സഹനിർമാതാവിന്റെ പരാതി; ആർഡിഎക്സ് നിർമാതാക്കൾക്കെതിരെ വഞ്ചന, ഗൂഢാലോചന കുറ്റത്തിന് കേസെടുത്ത് പോലീസ്

Malayalam

സഹനിർമാതാവിന്റെ പരാതി; ആർഡിഎക്സ് നിർമാതാക്കൾക്കെതിരെ വഞ്ചന, ഗൂഢാലോചന കുറ്റത്തിന് കേസെടുത്ത് പോലീസ്

സഹനിർമാതാവിന്റെ പരാതി; ആർഡിഎക്സ് നിർമാതാക്കൾക്കെതിരെ വഞ്ചന, ഗൂഢാലോചന കുറ്റത്തിന് കേസെടുത്ത് പോലീസ്

ആന്റണി വർ​ഗീസ്, നീരജ് മാധവ്, ഷെയ്ൻ നി​ഗം എന്നിവർ പ്രധാന വേഷത്തിലെത്തി സൂപ്പർഹിറ്റായി മാറിയ ചിത്രമായിരുന്നു ആർഡിഎക്സ്. ഇപ്പോഴിതാ ഈ ചിതത്തിന്റെ നിർമാതാക്കൾക്കെതിരെ കേസെടുത്തിരിക്കുകയാണ് പോലീസ്. സിനിമയുടെ നിർമാതകളായ സോഫിയ പോൾ, ജെയിംസ് പോൾ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതിയുടെ നിർദേശ പ്രകാരം വഞ്ചന, ഗൂഢാലോചന കുറ്റം എന്നിവ ചുമത്തി തൃപ്പൂണിത്തുറ പൊലീസാണ് കേസെടുത്തത്. തൃപ്പൂണിത്തുറ സ്വദേശിയും സിനിമയുടെ സഹനിർമാതാവുമായ അഞ്ജന അബ്രഹാമിന്റെ പരാതിയിലാണ് നടപടിയെന്നാണ് വിവരം.

സിനിമയുടെ നിർമാണത്തിനായി 6 കോടി നൽകിയ അഞ്ജന അബ്രഹാമിന് 30 ശതമാനം ലാഭവിഹിതം നൽകാമെന്ന ഉറപ്പ് പാലിച്ചില്ലാ എന്നാണ് പരാതിയിൽ പറയുന്നത്. സോഫിയ പോളിനും ജെയിംസ് പോളിനും രാഷ്ട്രീയ സ്വാധീനമുണ്ടെന്നും തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് അഞ്ജന പറയുന്നത്.

ആറ് കോടി രൂപയാണ് സിനിമക്ക് വേണ്ടി മുടക്കിയത്. 30 ശതമാനം ലാഭവിഹിതമാണ് തനിക്ക് വാ​ഗ്ദാനം ചെയ്തത്. എന്നാൽ വാഗ്ദാനം പാലിക്കുകയോ മുടക്കിയ പണത്തിന്റെ കണക്ക് നൽകിയിട്ടോ ഇല്ല. തുടർന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ സമീപിച്ചെങ്കിലും പരാതി സ്വീകരിക്കാൻ തയ്യാറായില്ല.

ഇതിന് ശേഷമാണ് കോടതിയെ സമീപിച്ചത്. മാത്രമല്ല, വ്യാജ രേഖകൾ ഉണ്ടാക്കി നിർമാണ ചെലവ് ഇരട്ടിയിലേറെയായി പെരുപ്പിച്ച് കാണിക്കുകയും സിനിമയുടെ ചിലവും വരുമാനവും സംബന്ധിച്ച് സാമ്പത്തിക രേഖകൾ പരിശോധിക്കാൻ അനുവദിച്ചില്ലെന്നും ആണ് പരാതിയിൽ അഞ്ജന അബ്രഹാം പറഞ്ഞത്.

More in Malayalam

Trending