Connect with us

നമ്മുടെ ലാലേട്ടന് അങ്ങ് പാകിസ്ഥാനിലും ഉണ്ടെടാ പിടി; മോഹൻലാൽ പ്രേമിയായ പാകിസ്താൻകാരനെ പരിചയപ്പെടുത്തി അഖിൽ മാരാർ

Malayalam

നമ്മുടെ ലാലേട്ടന് അങ്ങ് പാകിസ്ഥാനിലും ഉണ്ടെടാ പിടി; മോഹൻലാൽ പ്രേമിയായ പാകിസ്താൻകാരനെ പരിചയപ്പെടുത്തി അഖിൽ മാരാർ

നമ്മുടെ ലാലേട്ടന് അങ്ങ് പാകിസ്ഥാനിലും ഉണ്ടെടാ പിടി; മോഹൻലാൽ പ്രേമിയായ പാകിസ്താൻകാരനെ പരിചയപ്പെടുത്തി അഖിൽ മാരാർ

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന് സോഷ്യൽ മീഡിയയിൽ ആഘോഷങ്ങളുടെയും ആശംസകളുടെയും വസന്തകാലമാണ്. 1980 ൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ എത്തി മലയാളികളുടെ മനസ്സിനെ കീഴടക്കാൻ മോഹൻലാൽ എന്ന നടന് അധികം കാലതാമസം ഒന്നും വേണ്ടി വന്നില്ല.

ഇപ്പോഴിതാ ലാലേട്ടന് ഇവിടെ മാത്രമല്ല അങ്ങ് പാകിസ്താനിലും ആരാധകരുണ്ടെന്ന് പറയുകയാണ് സംവിധായകനും ബി​ഗ്ബോസ് താരവുമായ അഖിൽ മാരാർ. പാകിസ്താൻ പൗരനായ അമീറാണ് കടുത്ത ലാലേട്ടൻ ആരാധകൻ എന്ന് അഖിൽ മാരാർ പറയുന്നു. ദുബായ് എയർപോർട്ടിൽ വച്ചാണ് താൻ അമീറിനെ പരിചയപ്പെട്ടതെന്നും അഖിൽ പറയുന്നു.

ചിലരൊക്കെ വന്ന് എന്റെയൊപ്പം ചിത്രങ്ങളെടുക്കുന്നത് കണ്ടാണ് അമീർ വന്ന് പരിചയപ്പെടുന്നത്. സംസാരിക്കുന്നതിനിടെ സിനിമയെ കുറിച്ചും അൽപ്പം സംസാരിച്ചു. മൊബൈലിൽ മോഹൻലാലിന്റെ ചിത്രം കാണിച്ചു കൊടുത്തപ്പോഴാണ് പറയുന്നത് അമീർ കടുത്ത മോഹൻലാൽ പ്രേമിയാണെന്ന് എന്നാണ് അഖിൽ മാരാർ പറയുന്നത്.

പാകിസ്താനിൽ പലർക്കും മോഹൻലാലിനെ ഇഷ്ടമാണെന്നും അമീർ പറയുന്നു. ദൃശ്യവും, പുലിമുരുകനുമൊക്കെ അമീർ കണ്ടതായും അഖിൽ മാരാർ പറയുന്നുണ്ട്. ഇൻസ്റ്റാ​ഗ്രാമിലൂടെയാണ് അദ്ദേഹം ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നമ്മുടെ ലാലേട്ടന് അങ്ങ് പാകിസ്ഥാനിലും ഉണ്ടെടാ പിടി, എന്ന് ക്യാപ്ഷനോടെയാണ് വീഡിയോ.

അമീർ ദുബായിൽ ജോലി ചെയ്യുന്ന പാകിസ്താനി അല്ല… ഫാഷൻ ഡിസൈൻ കഴിഞ്ഞ ശേഷം ആദ്യമായി ഒരു ജോലി തേടി സൗദി അറേബ്യയിലേക്ക് പോകുകയാണ്..

ദുബായ് കണക്ഷൻ ഫ്ലൈറ്റ് ആണ്…അതായത് അയാൾക്ക് ഒരു മലയാളിയെ പോലും അറിയില്ല.. അല്ലാതെ തന്നെ സിനിമ കണ്ട് അറിഞ്ഞതാണ്…അതാണ് ഇത് പങ്ക് വെയ്ക്കാൻ എന്നെ പ്രേരിപ്പിച്ച ഘടകം.. എന്നും അഖിൽ മാരാർ പറയുന്നു.

അതേസമയം തന്റെ സിനിമാ തിരക്കുകളിലാണ് മോഹൻലാൽ. ഇപ്പോൾ എൽ 360 എന്ന പേരിടാത്ത ചിത്രത്തിലാണ് മോഹൻലാൽ അഭിനയിച്ചുവരുന്നത്. തരുൺ മൂർത്തീ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശോഭനയാണ് നായിക. അതോടൊപ്പം മോഹൻലാൽ സംവിധാനം ചെയ്യുന്ന ബാറോസ് എന്ന ചിത്രവും റിലീസിന് തയ്യാറെടുക്കുകയാണ്.

More in Malayalam

Trending

Recent

To Top