general
ദിലീപും പള്‍സര്‍ സുനിയും തമ്മിലുള്ള ഒരു ഫോട്ടോയാണ് പോലീസിന്റെ കയ്യിലുള്ളത്. അത് തന്നെ ഫാബ്രിക്കേറ്റഡ് ആണ്; വെറും ഒരു ആരോപണത്തിന്റെ പുറത്ത് ഒരു മനുഷ്യന്റെ ജീവിതം തകര്‍ത്ത് തരിപ്പണമാക്കി; അഖില്‍ മാരാര്‍
ദിലീപും പള്‍സര്‍ സുനിയും തമ്മിലുള്ള ഒരു ഫോട്ടോയാണ് പോലീസിന്റെ കയ്യിലുള്ളത്. അത് തന്നെ ഫാബ്രിക്കേറ്റഡ് ആണ്; വെറും ഒരു ആരോപണത്തിന്റെ പുറത്ത് ഒരു മനുഷ്യന്റെ ജീവിതം തകര്‍ത്ത് തരിപ്പണമാക്കി; അഖില്‍ മാരാര്‍
ബിഗ് ബോസ് മലയാളം നാലാം സീസണിലൂടെ പ്രശസ്തനായ താരമാണ് ഡോ. റോബില്‍ രാധാകൃഷ്ണന്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റോബിനും സംവിധായകന്‍ അഖില്‍ മാരാറും തമ്മിലുള്ള വാക്ക്‌പോരാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുന്നതിനിടെ റോബിനെതിരായി ഉയര്‍ത്തിയ ആരോപണത്തിന് കൃത്യമായ തെളിവുണ്ടെന്ന് ആവര്‍ത്തിച്ചിരിക്കുകയാണ് സംവിധായകന്‍ അഖില്‍ മാരാര്‍.
റോബിന്‍ ഉണ്ണി മുകുന്ദനെ കൂവിക്കാന്‍ 20,000 രൂപ കൊടുത്തു എന്ന് പറയുന്ന ആളുടെ മുഴുവന്‍ വിവരങ്ങളും പുറത്ത് വിടാന്‍ എനിക്ക് സാധിക്കില്ല. എന്നോട് ഈ വിവരം പങ്കുവെച്ച വ്യക്തിയുടെ സ്വകാര്യത മാനിക്കേണ്ടത് എന്റെ കടമയാണ്. ആ പേര് പുറത്ത് വിട്ടാല്‍ എനിക്ക് നിലനില്‍പ്പില്ല. ഒരാളുടെ വോയസ് റെക്കോര്‍ഡര്‍ അയാളുടെ അനുമതിയില്ലാതെ പുറത്ത് വിട്ടാല്‍ അവര്‍ക്ക് കേസ് കൊടുക്കാന്‍ സാധിക്കും. എന്നോട് ഇക്കാര്യം പറഞ്ഞ കുട്ടികളുടെ സംരക്ഷണം എന്റെ ബാധ്യതയാണ്. അതുകൊണ്ടാണ് മുഴുവന്‍ വിവരങ്ങളും പുറത്ത് വിടാത്തതെന്നും അഖില്‍ മാരാര്‍ പറയുന്നു.
ഈ വിഷയത്തിന് ശേഷം എന്നെ വിളിച്ച തെറിയ്ക്ക് കയ്യും കണക്കുമില്ല. ഇന്‍സ്റ്റഗ്രാം മുഴുവന്‍ നിന്ന് കത്തുകയാണ്. മലയാളത്തില്‍ ഇത്രയും തെറിയുണ്ടോയെന്ന് സക്കര്‍ബര്‍ഗ് വരെ ഞെട്ടിയിരിക്കുകയാണ്. ഞാന്‍ പറഞ്ഞ കാര്യത്തില്‍ പൂര്‍ണ്ണമായും ഉറച്ച് നില്‍ക്കുന്നു. ചെറിയൊരു വോയിസ് റെക്കോര്‍ഡ് പുറത്ത് വിട്ടിട്ടുണ്ട്. അതിന് അപ്പുറം വേണ്ടവര്‍ കേസ് കൊടുക്കട്ടേയെന്നും അഖില്‍ പറയുന്നു.
ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് ഞാന്‍. കൂടെയുള്ള കുട്ടികളുടെ സംരക്ഷണം ഞാന്‍ നോക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. ആദ്യ രാത്രിയില്‍ അടക്കം അത്തരമൊരു ആവശ്യത്തിനായി എനിക്ക് ഇറങ്ങിപ്പോവേണ്ടി വന്നിട്ടുണ്ട്. ഇതൊന്നും ചെയ്യാന്‍ അറിയാത്തവന്‍ ഇത് കേള്‍ക്കുമ്പോള്‍ തള്ളെന്ന് പറയും. എന്നാല്‍ അതായിരുന്നു യാഥാര്‍ത്യം.
നമ്മുടെ വിശ്വാസ്യതയെ ബാധിക്കുമെന്ന ഘട്ടം എത്തിയപ്പോഴാണ് ചെറിയൊരു ഭാഗം പുറത്ത് വിട്ടത്. സത്യം പറഞ്ഞാല്‍ അവന് കേസ് കൊടുക്കാന്‍ സാധിക്കില്ല. ഉണ്ണി മുകുന്ദനാണ് കേസ് കൊടുക്കേണ്ടത്. ആ സിനിമയില്‍ ഭാഗമല്ലാതിരിന്നിട്ടും റോബിന്‍ ചെയ്തത് ഞാനാണ് ഈ സിനമയിലെ വില്ലന്‍ എന്ന രീതിയില്‍ പ്രചരണം നടത്തുകയായിരുന്നു. ഒടുവില്‍ ഉണ്ണി മുകുന്ദന് തന്നെ നേരിട്ട് വന്നിട്ട് ഇങ്ങനെയൊരു സംഭവമില്ലെന്ന് പറയേണ്ടി വന്നുവെന്നും അഖില്‍ മാരാര്‍ ചൂണ്ടിക്കാണിക്കുന്നു.
ഫിലിം ചേംമ്പറില്‍ വന്നിട്ടും എനിക്കൊരു സിനിമ സെറ്റ് ചെയ്ത് താ എന്ന് പറഞ്ഞിരുന്നു. എനിക്കെതിരെ വീഡിയോ ഇടുന്നത് വെളുപ്പിന് മൂന്ന് മണിയ്ക്കാണ്. ഇതൊക്കെ കണ്ടപ്പോഴാണ് പുള്ളിയ്ക്ക് എന്തോ പ്രശ്‌നമുണ്ടെന്ന് എനിക്ക് തോന്നിയത്. സാധാരണ ബോധ്യമുള്ള ഒരു വ്യക്തിയെ പോലേയല്ല പുള്ളി പെരുമാറുന്നത്. ഒരാള്‍ അവന്റെ കഴിവുകൊണ്ട് അറിയപ്പെടണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
എന്തുകൊണ്ട് ഇവര്‍ക്കെതിരെയൊന്നും കേസ് കൊടുക്കുന്നില്ലെന്ന് ഞാന്‍ ചോദിച്ചിരുന്നു. ചെകുത്താന്‍ എന്ന് പറയുന്ന ഒരുത്തനെ അന്ന് തൂക്കിയെടുത്ത് അകത്തിട്ടിരുന്നെങ്കില്‍ ഈ പ്രശ്‌നം ഒന്നും ഉണ്ടാവില്ലായിരുന്നു. ഇനി ഒരെണ്ണത്തേയും വെറുതെ വിടില്ല. സിനിമയെക്കുറിച്ച് പറഞ്ഞോ വിമര്‍ശിച്ചോ, പക്ഷെ കുടുംബത്തെ പറയേണ്ട ആവശ്യമില്ലാല്ലോയെന്നും അഖില്‍ മാരാര്‍ പറയുന്നു.
ഉണ്ണി മുകുന്ദന്‍ വരുമ്പോള്‍ കൂവണം എന്ന് പറഞ്ഞ് മുദ്രപത്രത്തില്‍ എഴുതി ഒപ്പിട്ട് കൊടുത്ത കരാറൊന്നും ഉണ്ടാവില്ലാല്ലോ. ഇതൊക്കെ ഫോണില്‍ വിളിച്ച് പറയുന്ന കാര്യമാണ്. കുറച്ച് ആളുകള്‍ വിളിച്ച് കാര്യം പറയും അവര്‍ ചെയ്തിട്ട് പോവും. നടി ആക്രമിക്കപ്പെട്ട കേസില്‍ പള്‍സര്‍ സുനി എന്ന് പറയുന്ന ചെറുപ്പക്കാരനെ പിടിച്ച് അകത്തിട്ടപ്പോള്‍ ദിലീപേട്ടനെ കുറിച്ച് എന്തൊക്കെയോ പറഞ്ഞു. അതിനെല്ലാം തെളിവുണ്ടോ.
ദിലീപും പള്‍സര്‍ സുനിയും തമ്മിലുള്ള ഒരു ഫോട്ടോയാണ് പോലീസിന്റെ കയ്യിലുള്ളത്. അത് തന്നെ ഫാബ്രിക്കേറ്റഡ് ആണ്. ദിലീപിനെതിരെ ഒരു മണ്ണാങ്കട്ടയും കിട്ടിയിട്ടില്ല. വെറും ഒരു ആരോപണം മാത്രമാണ്. അത്തരം ഒരു ആരോപണത്തിന് മേലാണ് അദ്ദേഹത്തെ പിടിച്ച് അകത്തിട്ടത്. വെറും ഒരു ആരോപണത്തിന്റെ പുറത്ത് മലയാളത്തിലെ ഇത്രയും ശ്രദ്ധിക്കപ്പെടുന്ന ഒരു മനുഷ്യന്റെ ജീവിതം തകര്‍ത്ത് തരിപ്പണമാക്കി വെച്ചിരിക്കുകയാണ്. ഇപ്പോഴും ഒരു തെളിവില്ല. ദിലീപിനെതിരായ തെളിവ് ഇപ്പോഴും പോലീസ് തപ്പുകയാണ്.
റോബിനോട് മാപ്പ് പറയില്ല. അദ്ദേഹത്തിന്റെ വിഷമം ഉണ്ടെങ്കില്‍ പോയി കേസ് കൊടുക്കട്ടെ. വേഗത്തില്‍ പറയുമെങ്കിലും കാര്യം ആലോചിച്ചിട്ട് തന്നെ പറയൂ. എവിടെ എന്ത് പറയുമെന്ന കൃത്യമായ ബോധ്യമുണ്ട്. എന്തെങ്കിലും ഒരു കാര്യം പറഞ്ഞാല്‍ ചോദ്യമുണ്ടെങ്കില്‍ അതിനുള്ള മറുപടിയടക്കം ഞാന്‍ ഓര്‍ത്ത് വെക്കും. ചില കാര്യം പറഞ്ഞാല്‍ തിരിച്ചടിയായിരിക്കുമെന്ന് എനിക്ക് അറിയാം. അക്കാര്യം ഞാന്‍ എഴുതില്ലെന്നും അഖില്‍ മാരാര്‍ കൂട്ടിച്ചേര്‍ക്കുന്നു.
