Connect with us

എല്ലാം ഈശ്വര നിശ്ചയം…നിങ്ങളുടെ പിന്തുണയും ഉണ്ടാവണം ; ആ വമ്പൻ സർപ്രൈസുമായി അഖിൽ മാരാർ

Actor

എല്ലാം ഈശ്വര നിശ്ചയം…നിങ്ങളുടെ പിന്തുണയും ഉണ്ടാവണം ; ആ വമ്പൻ സർപ്രൈസുമായി അഖിൽ മാരാർ

എല്ലാം ഈശ്വര നിശ്ചയം…നിങ്ങളുടെ പിന്തുണയും ഉണ്ടാവണം ; ആ വമ്പൻ സർപ്രൈസുമായി അഖിൽ മാരാർ

ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളാണ് അഖില്‍ മാരാര്‍. ബിഗ് ബോസിലേക്ക് വന്നത് താന്‍ ആരാണെന്ന് തെളിയിക്കാനാണ് എന്ന് സംവിധായകന്‍ ഷോയുടെ ആദ്യ ദിവസം തന്നെ തുറന്നു പറഞ്ഞി ബിഗ് ബോസിനെ കുറിച്ച് സംവിധായകന്‍ മുമ്പ് പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു . കഴിഞ്ഞ ദിവസം തന്റെ പുതിയ സിനിമയെക്കുറിച്ച് അഖില്‍ മാരാര്‍ വാചാലനായെത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്.

അഖിൽ മാരാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ..

”ജീവിതത്തിൽ ഒരുപാട് വേഷം കെട്ടിയ എനിക്ക് സിനിമയിലും കെട്ടാനുള്ള യോഗം ഉണ്ടായത് കൊണ്ടാകാം ബിഗ് ബോസിന് ശേഷം നിരവധി അവസരങ്ങൾ അഭിനയിക്കാൻ വന്നിരുന്നു.. പല പ്രൊജക്റ്റും പല വിധ കാരണങ്ങൾ കൊണ്ട് മുന്നോട്ട് പോയില്ല… ജീവിക്കാനും മറ്റുള്ളവർക്ക് എന്തെങ്കിലും ചെയ്യണമെങ്കിലും പണമാണ് മുഖ്യം എന്ന തിരിച്ചറിവ് സിനിമയ്ക്ക് പിന്നാലെ ഓടാതെ മാറി നടക്കാൻ പ്രേരിപ്പിച്ചു…”

”മാറി മാറി പോയ എന്നെ നിർബന്ധിച്ചു ഒരു സിനിമയിൽ അഭിനയിപ്പിച്ചതാണ് ബിഗ് ബോസിന് ശേഷമുള്ള എന്റെ ആദ്യ സിനിമ.. ചാവേർ, തലവൻ തുടങ്ങിയ സിനിമകളുടെ പ്രൊഡക്ഷൻ കൺട്രോളർ ആയ ആസാദ് കണ്ണാടിക്കൽ ആയിരുന്നു എന്നെ ക്യാമറയ്ക്ക് മുന്നിൽ എത്തിക്കാൻ നിർബന്ധിച്ചത്..”

”എന്നാൽ അതൊരു നിയോഗമായിരുന്നു എന്നത് ആ സിനിമയുടെ ഡബ്ബിങ് പൂർത്തിയാക്കി കഴിഞ്ഞപ്പോൾ എനിക്ക് ബോധ്യമായി..എനിക്ക് അഭിനയിക്കാൻ കഴിയും എന്ന ധൈര്യം ആദ്യ സിനിമ നൽകി..ബാബു ജോൺ സംവിധാനവും രചനയും നിർവഹിച്ച ചിത്രം മെയ് മാസത്തോടെ തീയേറ്ററിൽ എത്തും എന്ന് പ്രതീക്ഷിക്കുന്നു..ഇത് രണ്ടാമത്തെ ചിത്രമാണ്…”

”കേരള ഇൻഫ്ലുസർ കമ്മ്യൂണിറ്റിയും റാഫെൽ പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ ലീഡ് വേഷങ്ങളിൽ ഒരെണ്ണം ഞാൻ ചെയ്യുന്നു.. എന്റെ സഹോദര സുഹൃത്തായ വിനു വിജയ് ആണ് ചിത്രത്തിന്റെ സംവിധാനം.. 5 വർഷം മുൻപ് എന്റെ സിനിമയ്ക്കു പ്രൊമോഷൻ കാര്യങ്ങൾ സംസാരിക്കാൻ വന്ന വിനുവും ഞാനും അന്ന് മുതൽ സുഹൃത്തുക്കൾ ആണ്..”

”വിനുവിന് ഞാനൊരു ജേഷ്ഠ സഹോദരൻ ആണ്.. പ്രൊമോഷൻ ഒക്കെ വിനുവിന് ജീവിക്കാൻ ഉള്ള മാർഗ്ഗവും ജീവൻ സിനിമയുമാണ് എന്ന് പതിയെ ഞാൻ മനസ്സിലാക്കി.. വിനുവിന്റെ ആത്മാർത്ഥ പരിശ്രമത്തിന് സായിയും ഖാദർ കരിപ്പൊടിയും ഒക്കെ കൂടെ നിന്നപ്പോൾ ക്രിക്കറ്റ് ആസ്‌പദമാക്കി ഒരു സിനിമ മലയാളത്തിൽ സംഭവിക്കാൻ പോകുന്നു..
ചാലക്കുടിയിൽ നടന്ന ടൈറ്റിൽ ലോഞ്ചിൽ മലയാളികളുടെ അഭിമാനം സഞ്ജു സാംസൺ, ദിലീപേട്ടൻ, ടോവിനോ, ബേസിൽ ജോസഫ് എന്നിവർ ചേർന്ന് നിർവഹിച്ചു.. “സെഞ്ച്വറി സൂപ്പർ കിങ്‌സ് “എല്ലാം ഈശ്വര നിശ്ചയം…നിങ്ങളുടെ സ്നേഹവും പിന്തുണയും ഉറപ്പായും ഉണ്ടാവണം…നന്ദി.”അഖിൽ മാരാർ

Continue Reading
You may also like...

More in Actor

Trending

Recent

To Top