എന്ത് തെറ്റാണെന്ന് ചെയ്തത് എന്നറിയില്ല, ഈ ലോകത്തില്‍ എനിക്കിനി ജീവിക്കേണ്ട, എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ സമര് സിങ് മാത്രമാണ് ഉത്തരവാദി; മരിക്കും മുമ്പുള്ള ആകാംക്ഷയുടെ വീഡിയോ പുറത്ത്
എന്ത് തെറ്റാണെന്ന് ചെയ്തത് എന്നറിയില്ല, ഈ ലോകത്തില്‍ എനിക്കിനി ജീവിക്കേണ്ട, എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ സമര് സിങ് മാത്രമാണ് ഉത്തരവാദി; മരിക്കും മുമ്പുള്ള ആകാംക്ഷയുടെ വീഡിയോ പുറത്ത്
എന്ത് തെറ്റാണെന്ന് ചെയ്തത് എന്നറിയില്ല, ഈ ലോകത്തില്‍ എനിക്കിനി ജീവിക്കേണ്ട, എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ സമര് സിങ് മാത്രമാണ് ഉത്തരവാദി; മരിക്കും മുമ്പുള്ള ആകാംക്ഷയുടെ വീഡിയോ പുറത്ത്
മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ചിത്രീകരിച്ചതെന്ന് കരുതുന്ന, ഭോജ്പുരി നടി ആകാംക്ഷ ദുബെയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. നടിയുടെ മരണത്തില്‍ ആരോപണവിധേയനായ ഗായകന് സമര് സിങ്ങിനെതിരേ വിരല്‍ ചൂണ്ടുന്നതാണ് പുതിയ ദൃശ്യങ്ങള്‍. താന്‍ മരിച്ചാല്‍ അതിനുത്തരവാദി സമര് സിങ് ആയിരിക്കുമെന്ന് ആകാംക്ഷ പറയുന്നത് ദൃശ്യങ്ങളില്‍ കാണാം.
മരണത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് എടുത്ത വീഡിയോയാണിതെന്നാണ് വിവരം. എന്ത് തെറ്റാണെന്ന് ചെയ്തത് എന്നറിയില്ല. ഈ ലോകത്തില്‍ എനിക്കിനി ജീവിക്കേണ്ട. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ സമര് സിങ് മാത്രമാണ് ഉത്തരവാദിയെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ആകാംക്ഷ പറയുന്നു.
ആകാംക്ഷയുടെ മരണത്തിന് ശേഷം സമര് സിങ് ഒളിവില്‍ പോവുകയായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 26 ന് ഉത്തര്‍പ്രദേശിലെ സാരനാഥിലെ ഹോട്ടല്‍മുറിയിലാണ് നടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവം ആത്മഹത്യ തന്നെയാണെന്നാണ് പോലീസിന്റെ നിഗമനം. അതേസമയം, നടിയുടെ ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ല.
സമര് സിങ്ങും സഹോദരന് സഞ്ജയ് സിങ്ങുമാണ് ആകാംക്ഷയുടെ മരണത്തിന് ഉത്തരവാദിയെന്ന് നടിയുടെ അമ്മ മധു ദുബെ ആരോപണവുമായി രംഗത്ത് വന്നിരുന്നു. സമര് സിങ്ങും സഞ്ജയ് സിങ്ങും ആകാംക്ഷയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. കഴിഞ്ഞ മൂന്നുവര്‍ഷമായി കോടിക്കണക്കിന് രൂപയുടെ ജോലിചെയ്തിട്ടും ഇരുവരും പണം നല്‍കിയിരുന്നില്ല.
സഞ്ജയ് സിങ് മകളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും ഇക്കാര്യം മാര്‍ച്ച് 21ന് മകള്‍ വെളിപ്പെടുത്തിയിരുന്നതായും മധു ദുബെ മാധ്യമങ്ങളോട് പറഞ്ഞു. 17ാം വയസ്സില്‍ ‘മേരി ജങ് മേരാ ഫൈസ്ല ‘ എന്ന ചിത്രത്തിലൂടെയാണ് ആകാംക്ഷ ഭോജ്പുരി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. വീരോന്‍ കീ വീര്‍, ഫൈറ്റര്‍ കിങ്, മുഝ്സേ ശാദി കരോഗി തുടങ്ങിയ ചിത്രങ്ങളിലും ആല്‍ബങ്ങളിലും അഭിനയിച്ചിരുന്നു.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...