Malayalam Breaking News
ജ്യോത്സ്യനാണോ ?കൃത്യം ഒരുവർഷം മുൻപ് ഇതേദിവസം ലൂസിഫറിന്റെ ഭാവി പ്രവചിച്ച അജു വർഗീസ് ! ഏറ്റെടുത്ത് ട്രോളന്മാർ !
ജ്യോത്സ്യനാണോ ?കൃത്യം ഒരുവർഷം മുൻപ് ഇതേദിവസം ലൂസിഫറിന്റെ ഭാവി പ്രവചിച്ച അജു വർഗീസ് ! ഏറ്റെടുത്ത് ട്രോളന്മാർ !
By
ബോക്സ് ഓഫീസിൽ വിസ്മയങ്ങൾ തീർക്കുകയാണ് ലൂസിഫർ . വെറും അഞ്ചു ദിവസം കൊണ്ട് 100 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. ആരാധകരെല്ലാം വമ്പൻ ആവേശത്തിലാണ്. ബോക്‌സോഫീസിലെ സകല റെക്കോര്‍ഡുകളും സിനിമ തിരുത്തുമെന്നുള്ള വിലയിരുത്തല്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. കേരളത്തില്‍ മാത്രമല്ല വിദേശത്തുനിന്നും സിനിമയ്ക്ക് ഗംഭീര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മൂന്ന് ദിവസത്തിനുള്ളില്‍ 50 കോടി എന്ന നേട്ടവും സ്വന്തമാക്കിയാണ് സിനിമ കുതിക്കുന്നത്. 10 ദിവസത്തിനുള്ളില്‍ 100 കോടി എന്ന പ്രവചനം നേരത്തെ തന്നെ പുറത്തുവന്നിരുന്നു. നാല് ദിവസത്തിനുള്ളില്‍ സിനിമയ്ക്ക് 54.87 കോടിയാണ് ലഭിച്ചതെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ബോക്‌സോഫീസിലെ സകലമാന റെക്കോര്‍ഡുകളും ചിത്രത്തിനായി വഴിമാറുമെന്ന തരത്തിലുള്ള വിലയിരുത്തകള്‍ അതേ പോലെ ശരിയാവുകയാണ്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങളിലൊരാളാണ് അജു വര്‍ഗീസ്. വിനീത് ശ്രീനിവാസന്‍ ചിത്രമായ മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെയാണ് ഈ താരം സിനിമയില്‍ തുടക്കം കുറിച്ചത്. കുട്ടു എന്ന കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചത്. വ്യത്യസ്തമായ കഥാപാത്രങ്ങളുമായി മുന്നേറുന്ന താരം വിശേഷങ്ങളൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. മോഹന്‍ലാലും മമ്മൂട്ടിയും ദിലീപുമുള്‍പ്പടെയുള്ള താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിക്കാനുള്ള അവസരം ഈ താരത്തിന് ലഭിച്ചിരുന്നു. അജുവിന്റെ പഴയ പോസ്റ്റിനെക്കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.
ലൂസിഫറിന്റെ പ്രഖ്യാപനവേളയില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. മോഹന്‍ലാല്‍, ആന്റണി പെരുമ്ബാവൂര്‍, മുരളി ഗോപി, പൃഥ്വിരാജ് എന്നിവര്‍ ഒരുമിച്ചുള്ള ചിത്രങ്ങളായിരുന്നു അന്ന് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. ടിയാന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ മോഹന്‍ലാലിനെ കാണാന്‍ പോയതിനെക്കുറിച്ചും സിനിമയുടെ കഥയെക്കുറിച്ച് തീരുമാനിച്ചതിനെക്കുറിച്ചുമൊക്കെ പൃഥ്വിരാജ് തുറന്നുപറഞ്ഞിരുന്നു. ഇവരുടെ ചിത്രത്തിന് അന്ന് അജു വര്‍ഗീസ് നല്‍കിയ ക്യപ്ഷന്‍ ആര്‍ ഐപി ബോക്‌സോഫീസ് എന്നായിരുന്നു.
അന്നത്തെ പോസ്റ്റ് കൃത്യം ഒരു വര്‍ഷമായപ്പോള്‍ അതേ പോലെ തന്നെ സംഭവിച്ചിരിക്കുകയാണ്. കാത്തിരിപ്പിന് വിരാമമിട്ട് മാര്‍ച്ച് 28നായിരുന്നു ലൂസിഫര്‍ കേരളക്കരയില്‍ അവതരിച്ചത്. റിലീസ് ദിനം മുതല്‍ത്തന്നെ മികച്ച പ്രതികരണവും നിറഞ്ഞ കൈയ്യടിയും സ്വീകാര്യതയുമൊക്കെയായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. അഞ്ചാം ദിനത്തിലും അതേ കാഴ്ച തന്നെയാണ് കാണുന്നത്. ബോക്‌സോഫീസിലെ സകല റെക്കോര്‍ഡുകളേയും അസ്ഥാനത്താക്കിയാണ് ചിത്രം കുതിക്കുന്നത്.
ട്രോളര്‍മാരുടെ സ്വന്തം താരം കൂടിയാണ് അജു വര്‍ഗീസ്. സോഷ്യല്‍ മീഡിയയിലൂടെ നിരവധി തവണ പൊങ്കാല ഏറ്റുവാങ്ങിയിട്ടുണ്ട് ഈ താരം. എന്നാല്‍ ഇപ്പോള്‍ ട്രോളര്‍മാരും അദ്ദേഹത്തിന്‍രെ പ്രവചനത്തിന് മുന്നില്‍ കീഴടങ്ങിയിരിക്കുകയാണ്. അന്ന് പറഞ്ഞ കാര്യം അതേ പോലെ തന്നെ സംഭവിച്ചിരിക്കുകയാണ് ഇപ്പോള്‍.
Aju varghese trolled by his old facebook post
