പണ്ട് നോ പറയില്ലായിരുന്നു, അന്ന് സ്ക്രിപ്റ്റ് ചോദിക്കുന്ന കാലമല്ല, ചോദിക്കുന്നത് തെറ്റാണ്; താന്‍ ആഗ്രഹിക്കുന്നത് ഒരിക്കലും ഒരു നായകനടനാവാനല്ല. പക്ഷേ തനിക്ക് ഒരു നടനാവണം; തുറന്ന് പറഞ്ഞ് അജു വര്‍ഗീസ്

നിരവധി ചിത്രങ്ങളിലൂടെം മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് അജു വര്‍ഗീസ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ സിനിമയിലെത്തിയ സമയത്ത് സിനിമകളോട് നോ പറയാന്‍ ആഗ്രഹമില്ലായിരുന്നുവെന്ന് പറയുകയാണ് അജു വര്‍ഗീസ്.
ഏറ്റവും പുതിയ ചിത്രമായ സാറ്റര്‍ഡേ നൈറ്റിന്റെ പ്രേമോഷന്്റെ ഭാഗമായി നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യത്തെ കുറിച്ച് അദ്ദേഹം സംസാരിച്ചത്. സിനിമയിലെത്തിയ സമയത്ത് സിനിമകളുടെ എണ്ണം കൂട്ടാനാണ് നോക്കിയിരുന്നതെന്നും, എന്നാല്‍ ഇപ്പോള്‍ എക്സൈറ്റ് ചെയ്യിക്കുന്ന കഥകളാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
പണ്ട് നോ പറയില്ലായിരുന്നു. അന്ന് തനിക്ക് സിനിമകളുടെ എണ്ണം കൂട്ടണമായിരുന്നു. അതുകൊണ്ടാണ് നോ പറയാതിരുന്നത്. അന്ന് സ്ക്രിപ്റ്റ് ചോദിക്കുന്ന കാലമല്ല, ചോദിക്കുന്നത് തെറ്റാണ്. ഇപ്പോള്‍ അങ്ങനല്ല. എക്സൈറ്റ് ചെയ്യിക്കാത്ത കഥകള്‍ എക്സൈറ്റ് ചെയ്യിക്കുന്നില്ലെന്ന് സത്യസന്ധമായി പറയാമല്ലോ.
നിവിന്‍ ആണെങ്കിലും നോ പറഞ്ഞ് ഇറക്കിവിടുവല്ല. അവരോട് വേറെ കഥയുണ്ടോയെന്ന് ചോദിക്കും. ഒരു കഥയുമായിട്ടല്ല പലരും വരുന്നത്. മൂന്നും നാലും കഥകള്‍ മിക്കവരുടെയും കയ്യില്‍ ഉണ്ടായിരിക്കും. ചില കഥകള്‍ പറഞ്ഞിട്ട് വര്‍ക്കാവാതെ വേറെ കഥ പറഞ്ഞ് അത് പിന്നെ വര്‍ക്കായ അനുഭവങ്ങളുണ്ട്. എവിടെയെങ്കിലും ഒരു കണക്ഷന് കിട്ടണം. താന്‍ ആഗ്രഹിക്കുന്നത് ഒരിക്കലും ഒരു നായകനടനാവാനല്ല. പക്ഷേ തനിക്ക് ഒരു നടനാവണം. അതിനുള്ള ശ്രമത്തിലാണെന്നും അജു വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...