Malayalam
എന്നും നിന്റെ ഹൃദയം മൃദുലമായി മിടിക്കുന്നത് ഞാന്‍ അറിയുന്നുണ്ട്; സോഷ്യല്‍ മീഡിയയില്‍ വൈറലായി മൈഥിലിയുടെ പുതിയ ചിത്രങ്ങള്‍
എന്നും നിന്റെ ഹൃദയം മൃദുലമായി മിടിക്കുന്നത് ഞാന്‍ അറിയുന്നുണ്ട്; സോഷ്യല്‍ മീഡിയയില്‍ വൈറലായി മൈഥിലിയുടെ പുതിയ ചിത്രങ്ങള്‍
നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് മൈഥിലി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ നിറവയറില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് മൈഥിലി.
കുഞ്ഞിനെ ശരീരത്തില്‍ വഹിക്കുന്ന ജീവിതത്തിലെ ഈ സ്‌പെഷ്യല്‍ നാളുകള്‍ എല്ലാ വര്‍ഷം ഓര്‍ക്കാനായി ഒരു സ്‌പെഷ്യല്‍ ഇടത്തില്‍ ചേര്‍ത്തുവയ്ക്കുമെന്ന് കുറിച്ചാണ് മൈഥിലി ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ തിരുവോണ നാളിലാണ് താന്‍ ഗര്‍ഭിണിയാണെന്ന സന്തോഷ വാര്‍ത്ത മൈഥിലി അറിയിച്ചത്. ഓണാശംസകള്‍ നേര്‍ന്ന് മാതൃത്വത്തിലേക്ക് പ്രവേശിച്ച സന്തോഷം പങ്കുവയ്ക്കുകയായിരുന്നു നടി.
‘എന്റെ ഏറ്റവും വിലപ്പെട്ട കുഞ്ഞേ, തുടക്കം മുതല്‍ നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു. എന്റെ ഹൃദയത്തോട് ചേര്‍ന്ന് കിടക്കുന്ന എന്റെ അമൂല്യമായ കുഞ്ഞ് അത്ഭുതമാണ് നീ. എല്ലാ ദിവസവും നിന്റെ സാന്നിധ്യം ഞാന്‍ അറിയുന്നുണ്ട്. എല്ലാ ദിവസവും നീ വളരെ പെട്ടെന്ന് വളരുകയാണ്.
എന്നും നിന്റെ ഹൃദയം മൃദുലമായി മിടിക്കുന്നത് ഞാന്‍ അറിയുന്നുണ്ട്. അതുകൊണ്ട് നിന്നെ ശരീരത്തില്‍ വഹിച്ച ജീവിതത്തിലെ ഈ സ്‌പെഷ്യല്‍ സമയം ഞാനെന്നും ഒരു സ്‌പെഷ്യല്‍ ഇടത്തില്‍ തന്നെ സൂക്ഷിക്കും’, എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം മൈഥിലി കുറിച്ചത്.
