Malayalam
350ലധികം ആളുകൾ വന്നിട്ടും അവർക്കെല്ലാമൊപ്പം ചിത്രങ്ങളെടുത്താണ് അദ്ദേഹം വിട്ടത് – മോഹൻലാലിനെക്കുറിച്ച് വീഡിയോ പങ്കു വച്ച് അജു വർഗീസ് !
350ലധികം ആളുകൾ വന്നിട്ടും അവർക്കെല്ലാമൊപ്പം ചിത്രങ്ങളെടുത്താണ് അദ്ദേഹം വിട്ടത് – മോഹൻലാലിനെക്കുറിച്ച് വീഡിയോ പങ്കു വച്ച് അജു വർഗീസ് !
By
മോഹൻലാൽ മലയാള സിനിമക്ക് ഒരു ആവേശം തന്നെയാണ്. അഭിനയത്തിലൂടെ മാത്രമല്ല , ആരാധകരോടുള്ള സ്നേഹത്തിന്റെ പേരിലും മോഹൻലാൽ ശ്രദ്ധേയനാണ് . ഇപ്പോൾ ക്ഷമയോടെ അർദ്ധകർക്കൊപ്പം ചിത്രമെടുക്കുന്ന മോഹൻലാലിനെ കുറിച്ച് നടൻ അജു വർഗീസ് കുറിച്ചിരിക്കുകയാണ്.
തന്റെ കോടിക്കണക്കിന് വരുന്ന ആരാധകരെ അദ്ദേഹം ഒരിക്കലും നിരാശരാക്കാറില്ലെന്നതിന് തെളിവാണ് അജു പങ്ക് വച്ച വീഡിയോയും തെളിയിക്കുന്നത്. എത്ര ആരാധകര്‍ വന്നാലും മലയാളിയുടെ സ്വന്തം ‘ലാലേട്ടന്‍’ സ്‌നേഹത്തോടെയും കരുതലോടു കൂടിയുമാണ് പെരുമാറിയിട്ടുള്ളത്.
350തോളം ആരാധകര്‍ ഒപ്പം ഫോട്ടോയെടുക്കാനായി എത്തിയിട്ടും അവരെയൊന്നും നിരാശരാക്കാതെ, ഒട്ടും മുഷിയാതെ അവരോടൊപ്പം നിന്ന് ഫോട്ടോയെടുക്കുന്ന മോഹന്‍ലാലിന്റെ വീഡിയോയാണ് അജു ഇന്‍സ്റ്റാഗ്രാം വഴി സിനിമാപ്രേമികളുമായി പങ്കുവച്ചിരിക്കുന്നത്. അദ്ദേഹത്തിന് ഇതെങ്ങനെ സാധിക്കുന്നു എന്ന അത്ഭുതപെടുകയാണ് അജു.ആരാധകരെ കാണാനും അവര്‍ ഓരോരുത്തരുടെയും കൂടെ ഫോട്ടോ എടുത്ത് അവരെ സന്തോഷിപ്പിക്കാനും സമയം കണ്ടെത്തുന്നത് അത്ഭുതമാണെന്നും അജു കുറിച്ചു.
മോഹന്‍ലാല്‍ നായകനാകുന്ന ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ലൊക്കേഷനിലെ ഒരു വിശേഷമാണ് ഒപ്പം അഭിനയിക്കുന്ന അജു വര്‍ഗീസ് പങ്കുവയ്ക്കാനുള്ളത്.
അജു കുറിച്ചതിങ്ങനെ
ഒരുപാട് ഫോണ്‍ വിളികളും, മീറ്റിങ്ങുകളും, ഷൂട്ടിംഗും, യാത്രകളും.. അങ്ങനെ കുറെ തിരക്കുകളിലേക്കാണ് കുറെ വര്‍ഷങ്ങളായി അദ്ദേഹം ഉറക്കമുണരുന്നത്. പക്ഷേ എന്നിട്ടും ആരാധകരെ കാണാനും അവര്‍ ഓരോരുത്തരുടെയും കൂടെ ഫോട്ടോ എടുത്ത് അവരെ സന്തോഷിപ്പിക്കാനും സമയം കണ്ടെത്തുന്നത് അത്ഭുതമാണ്. വളരെ ശാന്തതയോടെ മുഖത്തെ പുഞ്ചിരി മായാതെയാണ് ഇതൊക്കെ. ഇത് ശരിക്കും ഒരു ഇന്ദ്രജാലമാണ്. അദ്ദേഹത്തെ ഞാന്‍ വിളിക്കുക മാന്ത്രികന്‍ എന്നുതന്നെയാണ്. അദ്ദേഹത്തിന്റെ കൂടെ ഫോട്ടോ എടുക്കാന്‍ വരുന്നതിന്റെ, ഞാന്‍ എടുത്ത ടൈം ലാപ്‌സ് വീഡിയോ ആണ് ഇത്.. 35 പേരെ എടുത്തപ്പോള്‍ ഞാന്‍ നിര്‍ത്തി. ഏകദേശം 350ലധികം പേര്‍ ഇങ്ങനെ വന്നു ഫോട്ടോ എടുത്തുപോയിട്ടുണ്ടാകും.
aju varghese about mohanlal
