” മലയാളം വായിക്കാനറിയാത്ത ദുൽഖർ സൽമാൻ മൂന്നു വര്‍ഷം കൊണ്ട് ഒരു ബ്രാൻഡായി മാറിയതിനു ഒറ്റ കാരണമേയുള്ളു ” -അജു വർഗീസ്
കഥാപാത്രത്തിന്റെ പൂർണതക്ക് എത്രവേണമെങ്കിലും കഷ്ടപ്പെടാൻ തയ്യാറുള്ള ആളാണ് ദുൽഖർ സൽമാൻ. അതിന്റെ മറ്റൊരു ഉദാഹരണം പറയ്യുകയാണ് നടൻ അജു വർഗീസ്. ഇനിയും തനിക്ക് ദുല്‍ഖറിനൊപ്പം അഭിനയിക്കണമെന്ന് അജു പറയുന്നു.
മലയാളം വായിക്കാനറിയാത്ത ദുൽഖർ ഡയലോഗ് പഠിക്കാൻ പ്രയത്നിക്കുന്നത് വലിയ പ്രചോദനമാണ്.നക്ഷത്രത്തിളക്കം എന്ന പരിപാടിയിലാണ് അജുവിന്റെ വെളിപ്പെടുത്തൽ.‘ദുൽഖറിനൊപ്പം ഒരു ചിത്രത്തിലേ അഭിനയിച്ചിട്ടുള്ളൂ, 100 ഡെയ്സ് ഓഫ് ലവ്. മൂന്ന് ദിവസം മാത്രം.
വളരെ നന്നായി പെരുമാറുന്നയാളാണ് അദ്ദേഹം. അദ്ദേഹത്തിന് അന്ന് മലയാളം വായിക്കാനറിയില്ല. മലയാളം ഇംഗ്ലീഷിലെഴുതി കഷ്ടപ്പെട്ടാണ് അദ്ദേഹം ഡയലോഗ് പഠിച്ചിരുന്നത്. ഡയലോഗിൽ യാതൊരുവിധത്തിലുള്ള കൃത്രിമത്വവും വരുത്താൻ അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നു.’–അജു വർഗീസ് പറഞ്ഞു. കഠിനാധ്വാനം കൊണ്ടാണ് മൂന്ന് വർഷത്തിനുള്ളിൽ മലയാളസിനിമയിലെ ഒരു ബ്രാൻഡ് ആയി മാറാൻ ദുൽഖറിന് കഴിഞ്ഞതെന്നും അജു പറഞ്ഞു.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...