Malayalam
ബാലയിൽ നിന്ന് ജീവന് ഭീഷണിയുണ്ട്, പരാതിയുമായി ചെകുത്താൻ; പരാതി കൊടുത്തിട്ട് പോലീസ് എഫ്‌ഐആർ ഇട്ടിട്ടില്ല. അന്വേഷിക്കാം എന്നാണ് പറയുന്നതെന്നും അജു അലക്സ്
ബാലയിൽ നിന്ന് ജീവന് ഭീഷണിയുണ്ട്, പരാതിയുമായി ചെകുത്താൻ; പരാതി കൊടുത്തിട്ട് പോലീസ് എഫ്‌ഐആർ ഇട്ടിട്ടില്ല. അന്വേഷിക്കാം എന്നാണ് പറയുന്നതെന്നും അജു അലക്സ്
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ബാലയ്‌ക്കെതിരെ നിരന്തരം ആരോപണങ്ങളുമായി രംഗത്തെത്തുകയാണ് എലിസബത്ത്. കഴിഞ്ഞ വർഷം അവസാനമായിരുന്നു കോകിലയുമായുള്ള ബാലയുടെ വിവാഹം. തന്റെ അമ്മാവന്റെ മകളെന്നാണ് കോകിലയെ കുറിച്ച് ബാല പറഞ്ഞിരുന്നത്. എലിസബത്തുമായുള്ള വിവാഹം ബന്ധം വേർപിരിഞ്ഞപ്പോഴും ബാല കോകിലയെ വിവാഹം കഴിച്ചപ്പോഴും എലിസബത്ത് ബാലയ്ക്കെതിരെ മോശമായി ഒന്നും പറഞ്ഞിരുന്നില്ല.
എന്നാൽ എലിസബത്തിനെ ടാർഗറ്റ് ചെയ്ത് സൈബർ ആക്രമണം ഉണ്ടായപ്പോഴാണ് ബാലയോടൊപ്പം കഴിഞ്ഞനാളുകളിൽ താൻ അനുഭവിച്ച കാര്യങ്ങൾ എലിസബത്ത് വെളിപ്പെടുത്തിയത്. തന്നെ ശാരീരികമായും മാനസികമായും ബാല പീഡിപ്പിച്ചെന്നും ഗത്യന്തരമില്ലാതെ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നുമാണ് എലിസബത്ത് പറഞ്ഞത്. മറ്റ് സ്ത്രീകളുമായി ബാല ബന്ധം പുലർത്തിയിരുന്നതായും ആണ് എലിസബത്ത് വെളിപ്പെടുത്തിയിരുന്നത്.
യുട്യൂബറായ അജു അലക്സ് എന്ന ചെകുത്താനെ കുടുക്കാൻ തോക്ക് വിഷയത്തിൽ ബാല ചെയ്ത ചില പ്രവൃത്തികളും നടന്റെ ചില വഴിവെട്ട ബന്ധങ്ങളേയും കുറിച്ച് എലിസബത്ത് പറഞ്ഞിരുന്നു. ഇപ്പോഴിതാ നടൻ ബാലയിൽ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന പരാതിയുമായി ചെകുത്താൻ എന്ന അജു അലക്സ്. തൃക്കാക്കര പോലീസ് സ്റ്റേഷനിലെത്തിയാണ് അജു അലക്സ് പരാതി നൽകിയത്. കഴിഞ്ഞ ദിവസം ബാലയുടെ ഭാര്യ കോകില നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അജുവിനെതിരെ പോലീസ് കേസെടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ്.
പരാതി നൽകിയ ശേഷം മാധ്യമങ്ങളെ കണ്ട ബാല അപവാദ പ്രചാരണം നടത്തുന്നവരെ തല്ലുമെന്ന് പറഞ്ഞിരുന്നു. ചെകുത്താന് 50 ലക്ഷം നൽകണം എന്ന് പറഞ്ഞ് തനിക്ക് അജ്ഞാത ഫോൺ കോൾ വന്നതായും ബാല ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബാലയ്ക്ക് എതിരെ അജു അലക്സ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. തന്നെ കൊല്ലണമെന്ന് ബാല പലപ്പോഴായും പറഞ്ഞിട്ടുളളതായി അജു അലക്സ് ആരോപിക്കുന്നു. പരാതി കൊടുത്തിട്ട് പോലീസ് എഫ്‌ഐആർ ഇട്ടിട്ടില്ല. അന്വേഷിക്കാം എന്നാണ് പറയുന്നതെന്നും അജു അലക്സ് പറയുന്നു.
കമ്മീഷണർ ഓഫീസിന് മുന്നിൽ നിന്ന് കൊണ്ട് ബാല പറഞ്ഞത് വീഡിയോ ഇടുന്നവരെ ചവിട്ടും ഇടിക്കും തൊഴിക്കും എന്നൊക്കെയാണ്. തന്റെ വീട്ടിലേക്ക് നേരത്തെ തോക്കുമായി വന്നതിന് മുൻപും ഇത് പോലെ വീഡിയോ ഇട്ടിരുന്നു. ഇനിയും അതുപോലെ എന്തെങ്കിലും ചെയ്യാൻ സാധ്യതയുണ്ട്. തന്നെ കൊല്ലണം, പോലീസ് കേസിൽ കുടുക്കണം, സബ് ജയിലിലേക്ക് ഒന്ന് ഇട്ട് കിട്ടിയാൽ ഇവനെ ഇടിച്ച് ചോര ഛർദിപ്പിക്കാൻ ആളുണ്ട് എന്നൊക്കെ ബാല പലപ്പോഴായി പറഞ്ഞതായി എലിസബത്ത് അടക്കമുളളവർ പറഞ്ഞിട്ടുണ്ട്.
ബാലയുടെ പിറന്നാൾ ദിവസം വരെ ഇത്തരത്തിൽ സംസാരിച്ചിട്ടുണ്ട്. ഇനിയും എന്തെങ്കിലും ചെയ്യാൻ സാധ്യത ഉളളത് കൊണ്ടാണ് പരാതിയുമായി ഇവിടെ വന്നിരിക്കുന്നത്. അന്ന് തോക്കുമായി വീട്ടിൽ വന്നിട്ടുണ്ട്. എന്നാൽ തോക്ക് കണ്ടെത്താൻ പറ്റിയില്ലെന്ന് പറഞ്ഞ് പോലീസ് ഒഴിവാക്കി. അടിയന്തരമായി അന്വേഷിക്കാതെ പോലീസ് രണ്ട് ദിവസം വൈകിപ്പിച്ചു. എന്നിട്ട് തോക്കുണ്ട് തോക്കില്ല എന്നൊക്കെയായി. മീഡിയയിൽ അടക്കം അവൻ ഇരുന്ന് തമാശ കളിച്ചു. അന്ന് വന്ന വണ്ടിയിൽ എലിസബത്ത് ഉണ്ടായിരുന്നു.
തനിക്ക് ഭീഷണിയുണ്ടെന്നാണ് പരാതി കൊടുത്തിരിക്കുന്നത്. ഒരു ദിവസം മൂന്നാല് പേർ വന്ന് വാതിലിൽ മുട്ടി. തുറന്നപ്പോൾ ചോദിക്കുകയാണ്, ഇങ്ങനെയൊക്കെ വന്ന് വാതിൽ തുറക്കാമോ, നിങ്ങൾക്ക് വധഭീഷണിയൊക്കെ ഉളളതല്ലേ എന്ന്. അന്ന് ബാലയുമായി അത്ര പ്രശ്‌നമില്ലാത്ത സമയമാണ്. പക്ഷേ ഇത്തരം പരിപാടികളൊക്കെ അവൻ ചെയ്യുന്നുണ്ടെന്ന് പലരും പറയുമ്പോഴാണ് അറിയുന്നത്. ഇവൻ വിടില്ല, പിന്നെയും പിന്നെയും ഓരോന്ന് ഒപ്പിക്കും.
ഒരു ഭാര്യ പിണങ്ങിപ്പോയാൽ ഇവൻ വെറുതേ വിടാറുണ്ടോ. എലിസബത്തിന്റെ വിഷയം എങ്ങനെയാണ് കയറിക്കയറി വരുന്നത്. അതുപോലെയാണ് തന്നെയും ടാർഗറ്റ് ചെയ്തിരിക്കുന്നത്. കൊല്ലണം എന്ന് തന്നെയാണ് ഉദ്ദേശം. അല്ലാതെ അപകീർത്തിപ്പെടുത്തലല്ല. താൻ 50 ലക്ഷം ചോദിച്ചു, തന്റെ വീട്ടിൽ എംഡിഎംഎ ഉണ്ട് എന്നൊക്കെ പറഞ്ഞു. ഭാര്യമാരോട് ആവശ്യമില്ലാത്ത വിരോധം കാണിക്കുന്നത് പോലെ തന്നോട് എന്തോ പ്രശ്‌നമുണ്ട്.
തന്നെ അടിക്കുമെന്ന് പറഞ്ഞ ശേഷമാണ് വീട്ടിലേക്ക് അന്ന് വന്നത്. ഇപ്പോഴും പറഞ്ഞത് അടിക്കുമെന്നാണ്. പക്ഷേ പേര് പറഞ്ഞില്ലെന്നാണ് പോലീസ് പറയുന്നത്. തന്നെയും എലിസബത്തിനേയും കുറിച്ചാണ് പറഞ്ഞത്. അതിന് പേരിന്റെ ആവശ്യമൊന്നും ഇല്ല. അന്ന് വീട്ടിലേക്ക് വന്നതിന്റെ സിസിടിവി ദൃശ്യങ്ങളുണ്ട്. തോക്ക് ബാഗിലായിരുന്നു. സ്ഥിരമായിട്ട് ബാഗിൽ തോക്കുണ്ട്. അത് എലിസബത്ത് കണ്ടിട്ടുണ്ട് അത് എയർ ഗണ്ണൊന്നും അല്ലെന്നും അജു അലക്സ് വ്യക്തമാക്കുന്നു.
അന്ന് അജുവിന്റെ പരാതിയിൽ പൊലീസ് ബാലയുടെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും തോക്ക് കണ്ടെത്താൻ സാധിച്ചിരുന്നില്ല. തോക്കുമായി അജുവിന്റെ ഫ്ലാറ്റിലേക്ക് പോയി എന്ന് പറയുന്നത് തെറ്റായ കാര്യമാണെന്ന് ബാലയും അവകാശപ്പെട്ടു. എന്നാൽ ബാല ചെകുത്താന്റെ വീട്ടിൽ തോക്കുമായി തന്നെയാണ് പോയതെന്നാണ് എലിസബത്ത് വെളിപ്പെടുത്തിയിരുന്നു. ഒരാളുടെ വീട്ടിൽ തോക്കെടുത്ത് പോയി ഭീഷണിപ്പെടുത്തിയിട്ടും കേസില്ലാത്ത സ്ഥലമാണിത്. അതിൽ ഞാൻ പ്രതിയാണെന്നോ സാക്ഷിയാണെന്നോ പറയാം.
കാരണം ആ വണ്ടിയിൽ ഞാനുണ്ടായിരുന്നു. ഐസ്ക്രീം കഴിക്കാൻ പോയ എന്നെ കേസിൽ പ്രതിയാക്കാൻ ശ്രമിച്ചത് ശരിയായില്ല. ഭാര്യയുടെ ധർമ്മം നീ ചെയ്യുന്നുണ്ടോ എന്ന് ചോദിച്ച് എന്നെയും ആ സംഭവം നടന്ന ഫ്ലാറ്റിലേക്ക് കയറ്റാൻ പോയതാ. പക്ഷെ ഞാൻ കയറിയില്ല എന്നാണ് എലിസബത്ത് പറഞ്ഞത്. പിന്നാലെ എലിസബത്തിനെ അജു അലക്സ് അവരുടെ വീട്ടിലേക്ക് നേരിൽ പോയി സന്ദർശിച്ചിരുന്നു. അന്നത്തെ ഭീഷണി വിഷയത്തിൽ താനും ആ സംഭവത്തിൽ ഉൾപ്പെട്ടുപോയതിനാൽ സോറി പറയുന്നുവെന്നും എലിസബത്ത് പറഞ്ഞു.
എലിസബത്ത് ആവശ്യപ്പെട്ട പ്രകാരം അന്ന് ഫ്ലാറ്റിൽ ഉണ്ടായിരുന്ന അജുവിന്റെ സുഹൃത്തിനേയും വിളിക്കുന്നുണ്ട്. ഇത്തരം വിഷയങ്ങളിൽ നിയമപരമായി മുന്നോട്ട് പോകുകയാണ് വേണ്ടതെന്ന് അജു എലിസബത്തിനോട് വ്യക്തമാക്കി. പൊലീസിനും മുഖ്യമന്ത്രിക്കും കോടതിയും പരാതി കൊടുക്കണം. അല്ലാതെ സോഷ്യൽ മീഡിയയിൽ മാത്രം പറഞ്ഞതുകൊണ്ട് ഒരു കാര്യവും ഇല്ല. പിന്നെ എലിസബത്തിന് ഈ വിഷയം സ്വന്തം പ്രൊഫൈലിൽ ഇടാം. എന്നാൽ വേറെ ആരെങ്കിലും അത് ഇട്ടാൽ പണിയാകുമെന്നും അജു നേരത്തെ പറഞ്ഞിരുന്നു.
എലിസബത്ത് പറഞ്ഞ പല കാര്യങ്ങളും നമുക്ക് വീഡിയോയിലൂടെ പുറത്ത് പറയാൻ സാധിക്കുന്നത് അല്ല. വളരെ സീരയസ് ആയിട്ടുള്ള പ്രശ്നങ്ങളാണ്. കേസ് കൊടുക്കാൻ ശ്രമിക്കണമെന്നാണ് ഞാൻ അവരോട് പറഞ്ഞത്. അവർ അതിന് പറ്റുന്ന ഒരു അവസ്ഥയിൽ അല്ല. വളരെ പേടിച്ചിട്ട് ഇരിക്കുകയാണെന്നും അദ്ദേഹം പറയുന്നത്.
എലിസബത്ത് മുഖ്യമന്ത്രിക്ക് പരാതി കൊടുക്കേണ്ടി വരും. ഹണി റോസിനൊക്കെ കിട്ടിയത് പോലത്തെ ഒരു പരിഗണന, അല്ലെങ്കിൽ അതിനേക്കാൾ വലിയ നിയമസഹമായം ഇവർക്ക് ലഭിക്കണം. ഹണി റോസ് വിഷയം പോലെയൊന്നും അല്ല ഇത്. അതിനേക്കാൾ കൂടിയ പരിപാടിയാണ്. ഈ പറയുന്നത് പോലെ ഒന്നും അല്ല. അത്രയും ക്രൂരനായ വ്യക്തിയാണ് ബാല. ഇങ്ങനെ പുറത്ത് ഇറങ്ങി നടക്കാനുള്ള അർഹത പോലും അവനില്ല. അറസ്റ്റ് ചെയ്ത് ജയിലിൽ കൊണ്ടുപോയി ഇടണം.
ഹണി റോസ് വിഷയത്തിൽ പൊലീസിന് ഇടപെടാൻ സാധിച്ചത് പരാതി കൊടുത്തത് കൊണ്ടാണ്. ഈ വിഷയത്തിലും പരാതി കൊടുക്കുകയാണ് വേണ്ടത്. പരാതി കൊടുത്താൽ പെട്ടെന്ന് തന്നെ തീരുമാനമാകും. അത്രയും വലിയ പ്രശ്നമാണ്. അത് വീഡിയോയിലൂടെയൊന്നും പറയാൻ സാധിക്കില്ല. പൊലീസിൽ പരാതി പറയുന്നതിനൊക്കെ എലിസബത്തിന് നല്ല പേടിയുണ്ടെന്നാണ് തോന്നുന്നതെന്നും അജു പറഞ്ഞിരുന്നു.
അതേസമയം, അജുവിനെ ഡ്രഗ്സ് കേസിൽ പെടുത്താൻ ബാലയ്ക്ക് പദ്ധതിയുണ്ടായിരുന്നതായും എലിസബത്ത് പറയുന്നു. തന്നേയും അത്തരത്തിലുള്ള കേസുകളിൽ പെടുത്തുമോയെന്ന ഭയത്തോടെയാണ് താൻ എയർപോട്ടിലൂടെയും മറ്റും യാത്ര ചെയ്യുന്നതെന്നും അത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യാനുള്ള ബന്ധങ്ങൾ നടനുണ്ടെന്നും എലിസബത്ത് പറയുന്നു.
ചെകുത്താന്റെ വീട്ടിൽ പോയി വരുമ്പോൾ ഇയാളുടെ കൈയ്യിൽ ഒരു കവർ ഉണ്ടായിരുന്നു. എന്താണ് അതിലെന്ന് എനിക്ക് അറിയില്ല, ഇയാൾ വക്കീലിനോട് എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരിക്കുകയാണ്. ഈ കവറിനുള്ളിൽ വല്ലതും വെച്ചിട്ട് ചെകുത്താൻ എന്ന അജു ചേട്ടനെ പെടുത്താനായിരുന്നു ശ്രമിച്ചത്. എന്നാൽ ഇത് കേട്ടപ്പോൾ തന്നെ ഞാൻ എതിർത്തു. എതിർത്ത എനിക്ക് ഭ്രാന്താണെന്ന് വക്കീലിനോട് ഇയാൾ പറഞ്ഞു. മോളെ റൂമിൽ പോയി ചെന്നിരിക്ക് ഇവൾ ഇന്ന് മരുന്ന് കഴിച്ചില്ല എന്നൊക്കെയാണ് അയാൾ പറയുന്നത്.
വീട്ടിലെ പ്രായമായ സ്ത്രീകളെ ബെഡ്റൂമിലേക്ക് വിളിച്ച് കയറ്റി കതക് അടക്കും. കാര്യം ചോദിച്ചാൽ താൻ അമ്മയെപ്പോലെ കാണുന്ന ആളുകൾ ആണെന്ന് പറയും. ഇതൊക്കെയാണ് അവിടെ നടക്കുന്നത്. അതേസമയം തോക്കിന്റെ വിഷയത്തിൽ അന്വേഷിക്കാൻ പോലീസുകാർ വീട്ടിൽ വന്നപ്പോൾ എന്നെ റൂമിലിട്ട് ലോക്ക് ചെയ്തിരുന്നു ഇയാൾ. ഞാൻ പുറത്തേക്ക് ഇറങ്ങിയാൽ ആരോടെങ്കിലും എന്തെങ്കിലും പറയുമെന്ന് കരുതിയാണ് ലോക്കാക്കി വെച്ചത്.
ഈ പ്രശ്നം കഴിഞ്ഞ് ഒന്നൊന്നര മാസം കഴിഞ്ഞാണ് ഞങ്ങൾ സെപ്പറേറ്റ് ആയത്. ഞങ്ങൾ ഏതാണ്ട് പിരിയും എന്ന ബോധ്യം ഉള്ളതുകൊണ്ടാകണം ചെകുത്താന്റെ വീട്ടിലേക്ക് എന്നെ കൂട്ടി പോയതും കേസിൽ പെടുത്താൻ ശ്രമിച്ചതും. അതും എനിക്ക് സംശയമുണ്ട്. മിക്ക അഭിമുഖങ്ങളിലും എന്റെ ഭാര്യ ഒപ്പമുണ്ടായിരുന്നുവെന്ന് പറയും അതൊക്കെ ഒരു മറയാണ് എന്നുമാണ് എലിസബത്ത് ഒരു വീഡിയോയിലൂടെ പറഞ്ഞിരുന്നത്.
