News
മാസ്ക് ധരിച്ച് ശാലിനിയും അജിത്തും; ആശുപത്രിയിൽ എത്തിയതിന്റെ കാരണം പുറത്തുവന്നു
മാസ്ക് ധരിച്ച് ശാലിനിയും അജിത്തും; ആശുപത്രിയിൽ എത്തിയതിന്റെ കാരണം പുറത്തുവന്നു
തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് അജിത്തും ശാലിനിയും. ആശുപതിയിൽ മാസ്ക് ധരിച്ച ശാലിനിയുടെയും അജിത്തിൻെറയും ചിത്രങ്ങളും വീഡിയോയും കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു . ശാലിനിയും അജിത്തും ആശുപ്രതിയിലെ ജീവനക്കാരോട് സംസാരിക്കുന്നതിന്റെ വീഡിയോയാ ആയിരുന്നു . മാസ്ക് ധരിച്ചാണ് ഇരുവരും എത്തിയത്. ട്വിറ്ററിലൂടെയായിരുന്നു അജിത്തിന്റേയും ശാലിനിയുടേയും വീഡിയോ പുറത്തുവന്നതിന് പിന്നാലെ ആരാധകര്‍ ഇവരുടെ വരവിന് പിന്നിലെ കാരണത്തെക്കുറിച്ച് ചോദിച്ചെത്തിയത്.
ഇവരുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍. ഇവരോട് അടുത്ത വൃത്തങ്ങളാണ് പ്രതികരണവുമായെത്തിയത്. മൂന്നുമാസത്തിലൊരിക്കലായി നടത്തുന്ന റൂട്ടീന്‍ ചെക്കപ്പിനായാണ് അജിത്തും ശാലിനിയും എത്തിയത്. ഇരുവരും സുഖമായിരിക്കുകയാണെന്നും പരിഭ്രാന്തരാവേണ്ട കാര്യങ്ങളൊന്നുമില്ലെന്നും അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയതോടെയാണ് ആരാധകര്‍ക്ക് ആശ്വാസമായത്. എത്ര വലിയ തിരക്കുകളിലായാലും അജിത്ത് റൂട്ടീന്‍ ചെക്കപ്പ് മുടക്കാറില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംഭവിച്ച അപകടത്തിന് ശേഷമായാണ് ആശുപത്രി സന്ദര്‍ശനം തുടര്‍ക്കഥയായി മാറിയത്. ഇതിന് പിന്നാലെയായാണ് അദ്ദേഹം റൂട്ടീന്‍ ചെക്കപ്പ് നിര്‍ത്താതെ നടത്താന്‍ തുടങ്ങിയത്. സിനിമാതിരക്കുകള്‍ക്കിടയില്‍ ശാലിനിക്കൊപ്പം അജിത്ത് ആശുപത്രിയിലേക്ക് എത്താറുണ്ട്. കൊറോണ വൈറസ് പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയതിന് പിന്നാലെയായാണ് രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്.
