Connect with us

പോർച്ചുഗലിലെ അവധി ആഘോഷത്തിനിടയിൽ ശാലിനി എടുത്ത അജിത്തിന്റെ ചിത്രങ്ങൾ വൈറൽ

News

പോർച്ചുഗലിലെ അവധി ആഘോഷത്തിനിടയിൽ ശാലിനി എടുത്ത അജിത്തിന്റെ ചിത്രങ്ങൾ വൈറൽ

പോർച്ചുഗലിലെ അവധി ആഘോഷത്തിനിടയിൽ ശാലിനി എടുത്ത അജിത്തിന്റെ ചിത്രങ്ങൾ വൈറൽ

തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട ദമ്പതിമാരിൽ ഒരാളാണ് അജിത് കുമാറും ശാലിനിയും. അടുത്തിടെ പോർച്ചുഗലിൽ അവധിക്കാലം ആഘോഷിക്കാൻ പോയ ഭർത്താവ് അജിത് കുമാറിന്റെ ചിത്രം പങ്കുവെച്ച് ശാലിനി. അടുത്തയിടെയാണ് ശാലിനി ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങിയത്.ഇടയ്ക്കിടെ ചിത്രങ്ങൾ പങ്കുവയ്ക്കാറുമുണ്ട്.

ഫെബ്രുവരി 5 ന് ശാലിനി ഇൻസ്റ്റാഗ്രാമിൽ അജിത് കുമാറിന്റെ രണ്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. മണിക്കൂറുകൾക്കകം അത് വൈറലായി മാറുകയും ചെയ്തു. ഒരു ചിത്രത്തിൽ, പശ്ചാത്തലത്തിൽ സൂര്യൻ അസ്തമിക്കുമ്പോൾ അദ്ദേഹം ക്യാമറയ്ക്ക് പോസ് ചെയ്യുന്നത് കാണാം. മറ്റൊരു പോസ്റ്റിൽ, അദ്ദേഹം ടെർമിനലിൽ നിന്ന് എയർപോർട്ട് റൺവേയിലേക്ക് നോക്കുന്നത് കാണാം. ‘മൈ സൺഷൈൻ’ എന്ന് കുറിച്ച് ഹൃദയത്തിന്റെ ഇമോജിയും നൽകിയിട്ടുണ്ട്.

അജിത്തും ശാലിനിയും 1999-ൽ “അമർക്കളം” എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ പ്രണയത്തിലാവുകയും 2000-ൽ വിവാഹിതരാവുകയും ചെയ്തു. ഇവർക്ക് അനുഷ്ക, ആദ്വിക് എന്നീ രണ്ട് കുട്ടികളുണ്ട്. തെന്നിന്ത്യയിലെ തിരക്കുള്ള നടിമാരിൽ ഒരാളായിരുന്ന ശാലിനി വിവാഹശേഷം അഭിനയം നിർത്തി കുടുംബവുമായി കഴിയുകയാണ്.

എകെ 62 എന്ന് പേരിട്ടിരിക്കുന്ന തന്റെ അടുത്ത ചിത്രത്തിനായി സംവിധായകൻ വിഘ്‌നേശ് ശിവനുമായി ഒന്നിക്കുകയാണെന്ന് അജിത് കുമാർ അറിയിച്ചിരുന്നു . എന്നാൽ, അജിത്തും വിഘ്‌നേഷും ഒന്നിക്കുന്ന ചിത്രം മാറ്റിവച്ചെന്നും എകെ 62-നായി ഒരു പുതുമുഖ സംവിധായകൻ അണിയറയിൽ ഉണ്ടെന്നും കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകൾ വന്നിരുന്നു. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്തേക്കുമെന്നാണ് റിപ്പോർട്ട്.

എകെ 62 ന്റെ പെട്ടെന്നുള്ള മാറ്റത്തിന്റെ കാരണം അറിവായിട്ടില്ലെങ്കിലും, വിഘ്‌നേഷ് ശിവന്റെ ചിത്രം മാറ്റിവയ്ക്കുക മാത്രമാണ് ചെയ്തതെന്നും മുടങ്ങിയിട്ടില്ലെന്നും പറയപ്പെടുന്നു. എകെ 62 ന് ശേഷം അജിത്ത് വിഘ്‌നേഷ് ശിവന്റെ ചിത്രത്തിന്റെ ജോലികൾ ആരംഭിക്കാൻ സാധ്യതയുണ്ട്. അതെ സമയം വിഘ്‌നേഷ് ശിവൻ തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ബയോയിൽ നിന്ന് ‘എകെ 62’ നീക്കം ചെയ്തു, അങ്ങനെ താൻ ഇനി അജിത് കുമാറിന്റെ പ്രോജക്റ്റിന്റെ ഭാഗമല്ലെന്ന് സ്ഥിരീകരിച്ചു.

More in News

Trending

Recent

To Top