News
ജൂനിയര്‍ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ സ്വര്‍ണ മെഡല്‍ നേടി അജിത്തിന്റെ മകന്
ജൂനിയര്‍ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ സ്വര്‍ണ മെഡല്‍ നേടി അജിത്തിന്റെ മകന്
യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് അജിത്. ബൈക്കില്‍ ലോകം ചുറ്റല്, കാര്‍ റേസിംഗ് എന്നിങ്ങനെയുള്ള സാഹസികതകളോടെല്ലാം വലിയ പ്രിയമാണ് അജിത്തിന്. അജിത് ശാലിനി ദമ്പതികളുടെ മകന് ആദ്വിക്ക് ആവട്ടെ കടുത്ത സ്പോര്‍ട്സ് പ്രേമിയും.
ഫുട്ബോളിനോടാണ് ആദ്വിക്കിന് പ്രണയം. മുന്‍പ് ശാലിനിയ്ക്ക് ഒപ്പം ചെന്നൈ എഫ്സിയുടെ ഫുട്ബോള്‍ മത്സരം കാണാനെത്തിയ ആദ്വിക്കിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടിയിരുന്നു.
ഇപ്പോഴിതാ, ജൂനിയര്‍ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ സ്വര്‍ണ മെഡല്‍ നേടിയിരിക്കുകയാണ് ആദ്വിക്ക്. ആദ്വിക്കും ടീമും തങ്ങളുടെ വിജയം ആഘോഷിക്കുന്നതിന്റെ ഫോട്ടോ ഇന്റര്‍നെറ്റില്‍ വൈറലാവുകയാണ്. ചിത്രങ്ങളില്‍ അമ്മ ശാലിനിയേയും കാണാം. അതേസമയം അസര്‍ബൈജാനില്‍ പുതിയ ചിത്രം വിടമുയാര്‍ച്ചിയുടെ ലൊക്കേഷനിലാണ് അജിത് ഉള്ളത്.
തമിഴകത്തിനു മാത്രമല്ല, മലയാളി പ്രേക്ഷകരെ സംബന്ധിച്ചും പ്രിയപ്പെട്ട താരജോഡികളാണ് അജിത്തും ശാലിനിയും. ശാലിനിയെ വിവാഹം ചെയ്ത് മലയാളത്തിന്റെ മരുമകനായ അജിത്തിന് കേരളത്തിലുമുണ്ട് നിറയെ ആരാധകര്‍. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും കുടുംബചിത്രങ്ങളുമൊക്കെ കാണാന്‍ ആരാധകര്‍ക്ക് എന്നും ആവേശമാണ്.
