Connect with us

തലയെ കുറിച്ച് ചോദിച്ചപ്പോൾ തലയ്ക്ക് നാണം

Uncategorized

തലയെ കുറിച്ച് ചോദിച്ചപ്പോൾ തലയ്ക്ക് നാണം

തലയെ കുറിച്ച് ചോദിച്ചപ്പോൾ തലയ്ക്ക് നാണം

ഇന്ത്യൻ സിനിമയിൽ തന്നെ തരംഗം സൃഷ്ടിച്ച ചിത്രമാണ് ബോളിവുഡ് ചിത്രമായ പിങ്ക്. പിങ്കിന്റെ റീമേക്ക് ചിത്രമാണ് തമിഴകം മൊത്തത്തിൽ ഉറ്റുനോക്കുന്ന നേർക്കൊണ്ട പാർവൈ. ഈ ചിത്രത്തിലൂടെയാണ് ബോളിവുഡ് താരം വിദ്യ ബാലന്റെ തമിഴിലെ അരങ്ങേറ്റം. ഹിന്ദി പതിപ്പിൽ അമിതാഭ് ബച്ചൻ കൈകാര്യം ചെയ്ത വേഷം തമിഴിൽ തല അജിത്താണ് ചെയ്യുന്നത്.

തമിഴിലെ തന്റെ ആദ്യ ചിത്രം തന്നെ ബോണി കപൂറിന്റെ നിർമാണത്തിൽ അജിത്തിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് വിദ്യ ബാലൻ. ‘നേർകൊണ്ട പാർവൈ’യിൽ അജിത്തിന്റെ ഭാര്യയുടെ വേഷമാണ് വിദ്യക്ക്. വളരെ ചെറിയൊരു കഥാപാത്രമാണെങ്കിലും തനിക്കത് സ്പെഷ്യലാണെന്നാണ് വിദ്യ പറഞ്ഞിരിക്കുന്നത്.അന്തരിച്ച നടി ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂറാണ് ‘നേർകൊണ്ട പാർവൈ’ നിർമിക്കുന്നത്.

ചിത്രത്തെക്കുറിച്ച് സംസാരിക്കാനായി ബോണി കപൂർ എത്തിയപ്പോൾ മറ്റൊന്നും ചിന്തിക്കാതെ താൻ സമ്മതം മൂളുകയായിരുന്നുവെന്ന് ദ ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ വിദ്യ ബാലൻ പറഞ്ഞു. ”പല കാരണങ്ങൾ കൊണ്ട് നിങ്ങൾ സിനിമ ചെയ്യാം. ഈ സിനിമയിലെ കഥാപാത്രം അത്ര വലിയതൊന്നുമല്ല, പക്ഷേ അത് വളരെ സ്പെഷ്യലാണ്,” വിദ്യ പറഞ്ഞു.

തെന്നിന്ത്യ മുഴുവന്‍ ആരാധിക്കുന്ന അജിത്തിനൊപ്പം സ്‌ക്രീനിലെത്താന്‍ കഴിഞ്ഞതിന്റെ സന്തോഷവും വിദ്യ പങ്കു വെച്ചു. അജിത്തിന്റെ വ്യക്തിത്വത്തില്‍ താന്‍ ആകൃഷ്ടയായെന്ന് വിദ്യ പറയുന്നു. ഇത്ര വലിയ ആരാധകവൃന്ദമുള്ള ഒരു താരത്തിനൊപ്പം അഭിനയിക്കുക എന്നത് തന്നെ വലിയ അത്ഭുതമായിരുന്നു. എത്ര കുലീനനാണ് അദ്ദേഹം.

”ആരാധകരെ ഇത്രയേറെ ആവേശത്തിലാഴ്‌ത്തുന്ന വലിയൊരു താരമായൊരാൾ തന്റെ മുന്നിൽ വളരെ ലാളിത്യത്തോടെ നിൽക്കുന്നത് എനിക്ക് വിശ്വസിക്കാനായില്ല. സത്യം പറഞ്ഞാൽ അദ്ദേഹത്തിനെ പോലെയിരിക്കുന്ന മറ്റൊരാളോടൊപ്പമാണ് ഞാൻ അഭിനയിക്കുന്നതെന്ന് എനിക്ക് തോന്നി. അത്രത്തോളം എളിമയുളള വ്യക്തിയാണ് അജിത്. ‘ തല ഇമേജിനെക്കുറിച്ച് ചോദിച്ചപ്പോള്‍ തന്നെ അജിത്തിന് നാണം വന്നു വിദ്യ പറഞ്ഞു..

നിരൂപക പ്രശംസയും പ്രേക്ഷക പ്രശംസയും നേടിയതിനൊപ്പം തന്നെ, ബോക്സ് ഓഫീസിൽ വിജയം നേടുകയും ദേശീയ പുരസ്കാരം കരസ്ഥമാക്കുകയും ചെയ്ത സിനിമയാണ് പിങ്ക്. അമിതാഭ് ബച്ചനും താപ്സി പാന്നുവും മത്സരിച്ച് അഭിനയിച്ച ‘പിങ്കി’ന്റെ തമിഴ് റീമേക്കായ നേർകൊണ്ട പാർവൈയിൽ അമിതാഭ് ബച്ചന്റെ വക്കീൽ വേഷമാണ് അജിത്ത് ചെയ്യുന്നത്. അജിത്തിനൊപ്പം ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കടാചലം, ആൻഡ്രിയ തരിയൻഗ്, ആദിക് രവിചന്ദ്രൻ, അർജുൻ ചിദംബരം, അശ്വിൻ റാവു, സുജിത്ത് ശങ്കർ എന്നിവരാണ് പ്രധാന താരങ്ങൾ. ‘നേർകൊണ്ട പാർവൈ’ ഓഗസ്റ്റ്‌ 10-ാം തീയതി റിലീസ് ചെയ്യും.

ajith – nerkonda parvai- vidya balan

Continue Reading
You may also like...

More in Uncategorized

Trending

Recent

To Top