Connect with us

അജിത് കുമാർ ഇത്ര സിംപിളോ? മകനൊപ്പം ക്രിക്കറ്റ് കളിച്ച് നടൻ; വൈറലായി വീഡിയോ

News

അജിത് കുമാർ ഇത്ര സിംപിളോ? മകനൊപ്പം ക്രിക്കറ്റ് കളിച്ച് നടൻ; വൈറലായി വീഡിയോ

അജിത് കുമാർ ഇത്ര സിംപിളോ? മകനൊപ്പം ക്രിക്കറ്റ് കളിച്ച് നടൻ; വൈറലായി വീഡിയോ

തമിഴ് സിനിമ ലോകത്തിന്റെ തലയാണ് അജിത് കുമാർ. സിനിമ തിരക്കുകൾക്കിടയിലും താരത്തിന്റെ കുടുംബത്തിന് വേണ്ടി അജിത് സമയം കണ്ടെത്താറുണ്ട്. അത്തരത്തിൽ നിരവധി വീഡിയോകൾ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ കുടുംബത്തോടൊപ്പം താരം സമയം ചിലവഴിക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.

ചെന്നൈയിൽ നിന്നുള്ള വീഡിയോ ആണ് പുറത്ത് വന്നത്. ഒരു ടർഫിൽ മകൻ അദ്വിക്കിനും മറ്റു കുട്ടികൾക്കുമൊപ്പം ക്രിക്കറ്റ് കളിക്കുന്നതാണ് വീഡിയോയിൽ. മാത്രമല്ല ഭാര്യയും മലയാളികളുടെ പ്രിയ നടിയുമായ ശാലിനി ഇരുവരുടെയും പ്രകടനം കണ്ടിരിക്കുന്നതും വീഡിയോയിൽ കാണാം. മകൻ പന്തെറിയുന്നതും അജിത്ത് ബാറ്റ് ചെയ്യുകന്നതുമാണ് ദൃശ്യങ്ങളിൽ കാണുന്നത്.

അതേസമയം ദിവസങ്ങളായി അധിക് രവിചന്ദ്രന്റെ ‘ഗുഡ് ബാഡ് അഗ്ലി’ എന്ന ചിത്രത്തിന്റെ തിരക്കിലായിരുന്നു അജിത്ത്. തുടർന്ന് ചിത്രത്തിന്റെ ഫസ്റ്റ് ഷെഡ്യൂൾ പൂർത്തിയാക്കിയ താരം മകിഴ് തിരുമേനിയുടെ സംവിധാനത്തിലൊരുങ്ങുന്ന ‘വിടാമുയർച്ചി’ യിലെ അഭിനയത്തിലേക്ക് കടന്നു. ചിത്രത്തിന്റെ അവസാനഘട്ട ഷൂട്ടിങ് അടുത്തവാരം അസർബെയ്ജാനിൽ ആരംഭിക്കുമെന്നാണ് വിവരം.

More in News

Trending

Recent

To Top