Connect with us

തുനിവ് സിനിമയുടെ ആഘോഷങ്ങള്‍ക്കിടെ അജിത്ത് ആരാധകന്‍ ലോറിയില്‍ നിന്ന് വീണ് മരിച്ചു

News

തുനിവ് സിനിമയുടെ ആഘോഷങ്ങള്‍ക്കിടെ അജിത്ത് ആരാധകന്‍ ലോറിയില്‍ നിന്ന് വീണ് മരിച്ചു

തുനിവ് സിനിമയുടെ ആഘോഷങ്ങള്‍ക്കിടെ അജിത്ത് ആരാധകന്‍ ലോറിയില്‍ നിന്ന് വീണ് മരിച്ചു

പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന ചിത്രമായിരുന്നു അജിത്ത് നായകനായി എത്തിയ തുനിവ്. എന്നാല്‍ ചിത്രത്തിന്റെ റിലീസ് ദിനത്തില്‍ നടന്ന ആഘോഷത്തിനിടയില്‍ അജിത്ത് ആരാധകന്‍ മരണപ്പെട്ടുവെന്നുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഭരത് കുമാര്‍ എന്ന ആരാധകനാണ് മരണപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

രാവിലെ നടന്ന ഷോയ്ക്ക് ശേഷം ചെന്നൈയിലെ രോഹിണി തിയേറ്ററിലെ ആഘോഷങ്ങള്‍ക്കിടെ ലോറിയില്‍ നിന്ന് വീണാണ് മരണം സംഭവിച്ചത്. തിയേറ്ററിന് മുന്നിലെ പൂനമല്ലി ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്ന ലോറിയിലേയ്ക്ക് അജിത്ത് ആരാധകര്‍ ചാടി കയറി നൃത്തം തുടങ്ങി. ഈ സമയം നിയന്ത്രണം വിട്ട് നിലത്തേയ്ക്ക് വീണാണ് ഭരത് കുമാറിന് മരണം സംഭവിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

അതേസമയം രോഹിണി തിയേറ്റിന് മുന്നില്‍ അതിരാവിലെ വിജയ് അജിത്ത് ആരാധകര്‍ ഏറ്റുമുട്ടിയെന്നും വിവരമുണ്ട്. ഇരുവിഭാഗവും സ്ഥാപിച്ച ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ അടക്കം നശിപ്പിച്ചു. അജിത്തിന്റെയും വിജയിയുടെ ചിത്രങ്ങള്‍ കാണാന്‍ അതിരാവിലെ ഫാന്‍സ് ഷോയ്ക്ക് എത്തിയ ആരാധകരാണ് ഏറ്റുമുട്ടിയത്.

പുറത്ത് വന്ന ഒരു വീഡിയോയില്‍ സിനിമ തീയറ്ററിന് പുറത്തുള്ള ഫ്‌ലെക്‌സ് ഹോര്‍ഡിംഗുകള്‍ കീറുകയും, ചിലതിന് മുകളില്‍ ആളുകള്‍ കയറി അവ ഇളക്കാന്‍ ശ്രമിക്കുന്നതും കാണാം. പൊലീസ് ലാത്തി വീശിയാണ് ഇരുകൂട്ടരെയും ഓടിച്ചതും, സംഭവം ശാന്തമാക്കിയത്. തമിഴ്‌നാടിന്റെ പലഭാഗത്തും സമാനമായ സംഭവങ്ങള്‍ നടന്നുവെന്നാണ് റിപ്പോര്‍ട്ട്.

9 വര്‍ഷത്തിന് ശേഷമാണ് അജിത്തിന്റെയും വിജയിയുടെയും ചിത്രം ഒന്നിച്ച് റിലീസ് ആകുന്നത്. അതേ സമയം അജിത്തിന്റെ തുനിവിനും, വിജയ് നായകനാകുന്ന വാരിസിനും വലിയ വരവേല്‍പ്പാണ് തീയറ്ററുകളില്‍ ആദ്യ മണിക്കൂറുകളില്‍ ലഭിക്കുന്നത് എന്നാണ് വിവരം. ഫാന്‍സ് പ്രിമീയര്‍ ഷോകള്‍ കഴിഞ്ഞതോടെ വലിയ പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

More in News

Trending

Recent

To Top