Connect with us

അജയ് ദേവ്ഗണിനെ കാണുമ്പോള്‍ താന്‍ മറ്റൊരാളുമായി പ്രണയത്തിലായിരുന്നു; തുറന്ന് പറഞ്ഞ് കാജോള്‍

Bollywood

അജയ് ദേവ്ഗണിനെ കാണുമ്പോള്‍ താന്‍ മറ്റൊരാളുമായി പ്രണയത്തിലായിരുന്നു; തുറന്ന് പറഞ്ഞ് കാജോള്‍

അജയ് ദേവ്ഗണിനെ കാണുമ്പോള്‍ താന്‍ മറ്റൊരാളുമായി പ്രണയത്തിലായിരുന്നു; തുറന്ന് പറഞ്ഞ് കാജോള്‍

നിരവധി ആരാധകരുള്ള താര ദമ്പതിമാരാണ് അജയ് ദേവ്ഗണും കാജോളും. ഏറെ നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇരുവരുടേയും വിവാഹം. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അജയ് ദേവ്ഗണിനെ ആദ്യമായി കണ്ടതിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് കാജോള്‍.

അജയ് ദേവ്ഗണിനെ കാണുമ്പോള്‍ താന്‍ മറ്റൊരാളുമായി പ്രണയത്തിലായിരുന്നു എന്നാണ് താരം പറഞ്ഞത്. സൂപ്പര്‍ഹിറ്റ് ചിത്രം ‘ദില്‍വാലെ ദുല്‍ഹനിയ ലേജായേങ്കേ’ സിനിമയിലെ സിമ്രനെ പോലെയായിരുന്നില്ല തന്റെ പ്രണയം എന്നാണ് താരം പറഞ്ഞത്.

‘അജയ്‌യെ കാണുമ്പോള്‍ ഞാന്‍ മറ്റൊരാളുമായി പ്രണയത്തിലായിരുന്നു. അജയ്ക്കും പ്രണയമുണ്ടായിരുന്നു. ഞങ്ങള്‍ ഒരുമിച്ച് സിനിമ ചെയ്തു. അതിനു ശേഷം ഞങ്ങള്‍ സുഹൃത്തുക്കളായി. സെറ്റില്‍ ഒരുപാട് നേരം ഒന്നിച്ച് ചെലവഴിച്ചതിലൂടെയാണ് സുഹൃത്തുക്കളാകുന്നത്.

അങ്ങനെ ഞാന്‍ മുന്‍ ബന്ധത്തില്‍ നിന്ന് ബ്രേക്കപ്പ് ആയി. അജയും ബന്ധം വേര്‍പെടുത്തി. അതിനുശേഷം ഞാന്‍ സുഹൃത്തുക്കളേക്കാള്‍ അധികമായി’ എന്നും കാജോള്‍ പറഞ്ഞു.

ഹല്‍ചല്‍ എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് കാജോളും അജയ്‌യും കണ്ടുമുട്ടുന്നത്. 1999ല്‍ ഇരുവരും വിവാഹിതരായി. 2003ലാണ് മൂത്ത മകള്‍ ജനിക്കുന്നത്. 2010ല്‍ ഇളയമകനും ജനിച്ചു. ഇരുവരും നിരവധി സിനിമകളിലാണ് ഒന്നിച്ച് അഭിനയിച്ചിട്ടുള്ളത്. 2020 ല്‍ പുറത്തിറങ്ങിയ തന്‍ഹാജി ആയിരുന്നു അവസാനമായി ഒന്നിച്ച ചിത്രം.

More in Bollywood

Trending

Recent

To Top