Connect with us

അമ്മമാര്‍ തമ്മില്‍ കലഹം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി നീതു കപൂറിന്റെ പോസ്റ്റ്

Bollywood

അമ്മമാര്‍ തമ്മില്‍ കലഹം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി നീതു കപൂറിന്റെ പോസ്റ്റ്

അമ്മമാര്‍ തമ്മില്‍ കലഹം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി നീതു കപൂറിന്റെ പോസ്റ്റ്

സോഷ്യല്‍ മീഡിയയിലൂടെ നീതു കപൂര്‍ പങ്കുവച്ച പോസ്റ്റിനു നേരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. നീതു കപൂറിന്റെ മകന്‍ രണ്‍ബീര്‍ കപൂറിന്റെ മുന്‍ കാമുകി കത്രീന കൈഫിനെ ഉദ്ദേശിച്ചാണ് പോസ്റ്റ് പങ്കുവച്ചതെന്നാണ് ഒരു വിഭാഗം ആരാധകര്‍ സംശയിച്ചത്.

കത്രീനയുടെ അമ്മയും സമാന രീതിയിലുള്ള പോസ്റ്റ് പങ്കുവച്ചത് സംശയങ്ങളുടെ അളവ് വര്‍ധിപ്പിച്ചു. നീതു കപൂറിനു നല്‍കിയ മറുപടിയാണതെന്നാണ് സോഷ്യല്‍ മീഡിയ കരുതിയത്. എന്നാല്‍ പിന്നീട് കത്രീനയുടെ അമ്മ ആരോപണം നിഷേധിച്ച് രംഗത്തു വന്നു.

‘ഏഴു വര്‍ഷം നിങ്ങളുമായി പ്രണയത്തിലായിരുന്നെന്ന് വിചാരിച്ച് അവന്‍ നിന്നെ വിവാഹം ചെയ്യണമെന്നില്ല. എന്റെ അങ്കിള്‍ 6 വര്‍ഷം മെഡിസിന്‍ പഠിച്ചു, പക്ഷെ ഇന്ന് അദ്ദേഹം ഒരു ഡിജെ ആണ്’ നീതു കപൂര്‍ തന്റെ പോസ്റ്റില്‍ പറയുന്നതിങ്ങനെ. കുറച്ചു സമയങ്ങള്‍ക്കു ശേഷം കത്രീനയുടെ അമ്മയും ബഹുമാനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന കുറിപ്പ് പങ്കുവയ്ക്കുകയുണ്ടായി.

‘കാവല്‍ക്കാരനെയും മേലധികാരിയെയും ഒരു പോലെ കാണണമെന്നാണ് എന്നെ പഠിപ്പിച്ചിരിക്കുന്നത്’ എന്നാണ് സൂസന്നയുടെ പോസ്റ്റ്. തനിക്ക് ഇഷ്ടപ്പെട്ട ഒരു വാചകം നിങ്ങളുമായി പങ്കുവയ്ക്കുക മാത്രമാണ് ചെയ്തതെന്ന് പിന്നീട് അവര്‍ വിശദമാക്കി. ഇത് ആരെയും വ്യക്തിപരമായി ഉദ്ദേശിച്ചല്ല ഷെയര്‍ ചെയ്തതെന്നും സൂസന്ന കുറിച്ചു.

‘കൃത്യമായ മറുപടി, മകളെ പോലെ തന്നെ അമ്മയും, രണ്ടു പേരോടും സ്‌നേഹവും ബഹുമാനവും’ മാത്രം എന്നാണ് ഒരു ആരാധകന്‍ സൂസന്നയുടെ പോസ്റ്റിനു താഴെ കുറിച്ചത്. ‘നിങ്ങള്‍ ആരെയൊക്കെ കുറിച്ചാണോ പറയുന്നത് അവര്‍ ഇപ്പോള്‍ സന്തോഷത്തോടെ കഴിയുകയല്ലേ’ എന്നാണ് മറ്റൊരാള്‍ ചോദിച്ചത്.

വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനു ശേഷമാണ് രണ്‍ബീറും കത്രീനയും വേര്‍പിരിഞ്ഞത്. ഡിസംബര്‍ 2021ല്‍ നടന്‍ വിക്കി കൗശലുമായി കത്രീന കൈഫ് വിവാഹിതയായി. ആലിയ രണ്‍ബീര്‍ താരങ്ങളുടെ വിവാഹം 2022 ഏപ്രിലിലായിരുന്നു.

More in Bollywood

Trending