Bollywood
ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലേക്ക് ചുവടുവയ്ക്കാന്‍ ഒരുങ്ങി ഐശ്വര്യ റായ് ബച്ചന്‍
ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലേക്ക് ചുവടുവയ്ക്കാന്‍ ഒരുങ്ങി ഐശ്വര്യ റായ് ബച്ചന്‍
സിനിമയേക്കാള്‍ വെല്ലുന്ന മികച്ച സ്‌ക്രിപ്റ്റും അവതരണവുമൊക്കെയാണ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലേത്. നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ തുടങ്ങിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ വരുന്ന സീരീസുകളോടാണ് ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് ഇപ്പോള്‍ കൂടുതല്‍ താത്പര്യം.
ഇത് തിരിച്ചറിഞ്ഞ താരങ്ങളും സിനിമാ പ്രവര്‍ത്തകരും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലേക്ക് തിരിയുകയാണ്. ഇപ്പോള്‍ കേള്‍ക്കുന്നത് ഐശ്വര്യ റായ് ബച്ചനും വെബ് സീരീസിലുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലേക്ക് എത്തുന്നുവെന്നാണ്. നെറ്റ്ഫ്‌ലിക്‌സിലൂടെയാകും താരത്തിന്റെ അരങ്ങേറ്റം.ഏതാനും മാസം മുമ്ബ്, സുസ്മിത സെന്നും വെബ് സീരീസില്‍ വേഷമിടുന്നതായി അറിയിച്ചിരുന്നു. ഷാരൂഖ് ഖാന്‍, ഭാര്യ ഗൗരി ഖാന്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസാകും സീരീസ് നിര്‍മിക്കുക എന്നാണ് റിപ്പോര്‍ട്ട്.ഐശ്വര്യ മാത്രമല്ല, ഭര്‍ത്താവ് അഭിഷേക് ബച്ചനും വെബ് സീരീസിലേക്ക് ചുവടുമാറ്റാനുള്ള ഒരുക്കത്തിലാണ്.
aiswarya ray
