Connect with us

ഡിവോഴ്‌സ് ആയാല്‍ അഭിഷേക് ബച്ചന്‍ പ്രതിമാസം ഐശ്വര്യയ്ക്ക് നല്‍കേണ്ടത് 45 ലക്ഷം രൂപ?; ചര്‍ച്ചയായി ജീവനാംശം

Bollywood

ഡിവോഴ്‌സ് ആയാല്‍ അഭിഷേക് ബച്ചന്‍ പ്രതിമാസം ഐശ്വര്യയ്ക്ക് നല്‍കേണ്ടത് 45 ലക്ഷം രൂപ?; ചര്‍ച്ചയായി ജീവനാംശം

ഡിവോഴ്‌സ് ആയാല്‍ അഭിഷേക് ബച്ചന്‍ പ്രതിമാസം ഐശ്വര്യയ്ക്ക് നല്‍കേണ്ടത് 45 ലക്ഷം രൂപ?; ചര്‍ച്ചയായി ജീവനാംശം

സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്‌പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ല്‍ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും രാജ്യത്തിന് അഭിമാനമായി മാറുകയും ചെയ്ത താരം തമിഴ് സിനിമയിലൂടെയാണ് ക്യമറയ്ക്ക് മുന്നിലെത്തുന്നത്. മണിരത്‌നം സംവിധാനം ചെയ്ത ഇരുവറിലൂടെയായിരുന്നു ഐശ്വര്യയുടെ അരങ്ങേറ്റം. പിന്നീട് ബോളിവുഡിലെത്തുകയും സൂപ്പര്‍ നായികയായി വളരുകയുമായിരുന്നു.

പിന്നീട് അഭിഷേകുമായി ഐശ്വര്യ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്ത് വന്നപ്പോള്‍ ബച്ചന്‍ കുടുംബത്തിന്റെ പണത്തിലും പ്രശസ്തിയിലും നടി ആകൃഷ്ടയായി എന്നാണ് പലരും പറഞ്ഞ് പരത്തിയിരുന്നത്. ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും ആഢംബരം നിറഞ്ഞ വിവാഹമായിരുന്നു ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി ഐശ്വര്യഅഭിഷേക് വേര്‍പിരിയലിനെ കുറിച്ചാണ് ബോളിവുഡിലെ ചര്‍ച്ചാ വിഷയം.

വിവാഹ മോതിരം ധരിക്കാതെ അഭിഷേക് ബച്ചന്‍ അടുത്തിടെ ഒരു പരിപാടിയില്‍ പ്രത്യക്ഷപ്പെട്ടതാണ് അഭ്യൂഹങ്ങളുടെ ആക്കം കൂട്ടിയത്. പിന്നീട് ഇരുവരും ഒന്നിച്ച് പൊതുവേദികളില്‍ എത്തിയെങ്കിലും വേര്‍പിരിയല്‍ അഭ്യൂഹങ്ങള്‍ ഇതുവരെയും അവസാനിച്ചിട്ടില്ല. അഭിഷേകിന്റെ അമ്മ ജയാ ബച്ചനും സഹോദരി ശ്വേതയുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് ഐശ്വര്യ ബച്ചന്‍ കുടുംബത്തില്‍ നിന്നും പുറത്തായതായുള്ള ചില റിപ്പോര്‍ട്ടുകളും കഴിഞ്ഞ ദിവസം വന്നിരുന്നു.

അമിതാഭ് ബച്ചനടക്കം മരുമകളില്‍ നിന്നും അകലം പാലിച്ചു നില്‍ക്കുകയാണെന്നാണ് പൊതുഇടങ്ങളിലെയും സോഷ്യല്‍ മീഡിയയിലെയും ഇവരുടെ ഇടപെടലുകള്‍ കണ്ട് ആരാധകര്‍ പറയുന്നത്. ഇതെല്ലാം കാരണം ഇവരുടെ വിവാഹമോചനത്തിലേക്കാണ് സോഷ്യല്‍ മീഡിയ വിരല്‍ചൂണ്ടുന്നത്. ഇതിനിടെ വേര്‍പിരിഞ്ഞാല്‍ അഭിഷേക് ഐശ്വര്യയ്ക്ക് എത്ര രൂപ നഷ്ടപരിഹാരം നല്‍കേണ്ടി വരും എന്നത് സംബന്ധിച്ചും ചര്‍ച്ചകള്‍ സജീവമാണ്.

അഭിഷേക് ബച്ചനേക്കാള്‍ ആസ്തിയുള്ള ആളാണ് ഐശ്വര്യ റായ്. അതുകൊണ്ട് തന്നെ വിവാഹമോചിതരായാലും ചിലപ്പോള്‍ ഐശ്വര്യ നഷ്ടപരിഹാരം ചോദിക്കാന്‍ സാധ്യതയില്ലെന്നാണ് ഒരു കൂട്ടര്‍ പറയുന്നത്. ആത്മാഭിമാനമുള്ള സ്ത്രീകള്‍ വിവാഹമോചനത്തില്‍ ഭര്‍ത്താവില്‍ നിന്ന് നഷ്ടപരിഹാര തുക വാങ്ങാറില്ലെന്ന് അവര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ മുന്‍പ് സെലിബ്രിറ്റികള്‍ക്കിടയില്‍ ഉണ്ടായിട്ടുള്ള എല്ലാ വിവാഹമോചനങ്ങളിലും നഷ്ടപരിഹാരം വാങ്ങുന്ന സ്ഥിതി ഉണ്ടായിട്ടുണ്ടെന്ന് ചിലര്‍ പറയുന്നു.

അങ്ങനെയെങ്കില്‍ അഭിഷേക് ഐശ്വര്യ റായിക്ക് എത്ര തുക നല്‍കേണ്ടി വരുമെന്ന് ആരാധകര്‍ കണക്ക് കൂട്ടുന്നു. ഐശ്വര്യ റായിയുടെ ആസ്തി 750 കോടി രൂപയിലധികമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. നടിക്ക് പലയിടങ്ങളിലും സ്വത്തുണ്ട്. ഒരു സിനിമയില്‍ അഭിനയിക്കുന്നതിന് 12 കോടി രൂപയാണ് ഐശ്വര്യ വാങ്ങുന്ന പ്രതിഫലം. ഇതുകൂടാതെ, പരസ്യം, മോഡലിംഗ് എന്നിവയിലൂടെയും ഐശ്വര്യ കോടികള്‍ സമ്പാദിച്ചിട്ടുണ്ട്. നൂറുകോടി രൂപ വിലമതിക്കുന്ന ബംഗ്ലാവുകള്‍ ഐശ്വര്യക്കുണ്ട്. അഞ്ച് ബെഡ്‌റൂം വരുന്ന വലിയൊരു അപ്പാര്‍ട്ട്‌മെന്റുണ്ട്. ദുബായിലും ഒരു വീടുണ്ട്.

അഭിഷേകിന് ആകട്ടെ ആകെ 280 കോടി രൂപയുടെ ആസ്തിയാണ് ഉള്ളത്. പ്രതിമാസം 1.8 കോടി രൂപ നടന്‍ സമ്പാദിക്കുന്നുണ്ട്. വിവാഹമോചന നിയമങ്ങള്‍ അനുസരിച്ച്, വിവാഹമോചനത്തില്‍ ഭര്‍ത്താവ് ഭാര്യക്ക് 25% ജീവനാംശം നല്‍കണം. ഈ സാഹചര്യത്തില്‍ ഐശ്വര്യ റായിക്ക് അഭിഷേക് പ്രതിമാസം 45 ലക്ഷം രൂപ ജീവനാംശം നല്‍കേണ്ടി വരുമെന്നാണ് ആരാധകര്‍ പറയുന്നത്.

45 ലക്ഷം രൂപ പ്രതിമാസം സാധാരണക്കാരെ സംബന്ധിച്ച് താങ്ങാന്‍ കഴിയാത്ത ഒന്നായിരിക്കും. എന്നാല്‍ ഐശ്വര്യ റായിയെപ്പോലുള്ള നടിമാര്‍ക്ക് ഇത് വലിയ തുകയല്ല. അഭിഷേകിനും ഈ തുക അല്‍പ്പം വലുതായിരിക്കാം. അതുകൊണ്ട് തന്നെ വിവാഹമോചനത്തിലേക്ക് പോകാതെ രണ്ടുപേരും സന്തോഷത്തോടെ ജീവിക്കുന്നത് തന്നെയാകും നല്ലതെന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നു.

അതേസമയം, അമിതാഭ് ബച്ചന്‍ മകള്‍ ശ്വേതയ്ക്ക് ബംഗ്ലാവ് ‘പ്രതീക്ഷ’ എഴുതി നല്‍കിയതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കുടുംബ സ്വത്തായ ഇത് മകള്‍ക്ക് മാത്രം ബച്ചന്‍ എഴുതി നല്‍കിയത് കുടുംബത്തിലെ പ്രശ്‌നങ്ങള്‍ കാരണമാണ് എന്നാണ് ചില ബോളിവുഡ് മാധ്യമങ്ങള്‍ പറയുന്നത്. തന്റെ വിവാഹം അടക്കം നടന്ന പ്രതീക്ഷയില്‍ മരുമകള്‍ ഐശ്വര്യയ്ക്ക് താല്‍പ്പര്യം ഉണ്ടായിരുന്നുവെന്നും എന്നാല്‍ അമിതാഭ് ബച്ചന്‍ ഇതൊന്നും നോക്കിയില്ലെന്നുമാണ് വിവരം.

അടുത്ത കാലത്തായി ഐശ്വര്യ റായി പൊതുവേദികളില്‍ ഒന്നും ബച്ചന്‍ കുടുംബത്തോടൊപ്പം പ്രത്യക്ഷപ്പെടാറില്ല. ഒപ്പം എപ്പോഴും മകള്‍ ആരാദ്യ മാത്രമാണ് ഉണ്ടാകുക. മുന്‍പ് ബച്ചന്‍ കുടുംബത്തോടൊപ്പം പല ചടങ്ങുകളിലും പങ്കെടുക്കുമ്പോള്‍ വലിയ തോതില്‍ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തുന്ന പതിവ് ഐശ്വര്യയ്ക്ക് ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു വേദിയിലും ആ പതിവ് ഐശ്വര്യ റായി തുടരുന്നില്ല. എന്നാല്‍ ഇവയെല്ലാം കിംവദന്തികള്‍ മാത്രമാണ്, ഇതിന് സ്ഥിരീകരണമൊന്നുമില്ലല്ലോ എന്നാണ് ഇപ്പോഴും ഐശ്വര്യയുടെ ചില കടുത്ത ആരാധകര്‍ പറയുന്നത്.

More in Bollywood

Trending

Recent

To Top