Bollywood
ഒരു പെണ്‍കുട്ടിക്കൊപ്പം ആദ്യമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിന്റെ മടി നടനുണ്ടായിരുന്നു. ആദ്യ ദിവസത്തെ ഷൂട്ടിന് ശേഷം സംഭവിച്ചത്; വൈറലായി സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ ദബ്ബു രത്‌നാനിയുടെ വാക്കുകള്‍
ഒരു പെണ്‍കുട്ടിക്കൊപ്പം ആദ്യമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിന്റെ മടി നടനുണ്ടായിരുന്നു. ആദ്യ ദിവസത്തെ ഷൂട്ടിന് ശേഷം സംഭവിച്ചത്; വൈറലായി സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ ദബ്ബു രത്‌നാനിയുടെ വാക്കുകള്‍
ബോളിവുഡില്‍ നിരവധി ആരാധകരുള്ള താര ദമ്പതികളാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായും. 2007 ല്‍ വിവാഹിചരായ ഇരുവരുടെയും ജീവിതത്തില്‍ ഇക്കാലയളവിനിടെ വന്ന മാറ്റങ്ങള്‍ ഏറെയാണ്. സൗന്ദര്യ റാണിയായി കരിയറിന്റെ ഏറ്റവും മികച്ച സമയത്ത് നില്‍ക്കവെയാണ് ഐശ്വര്യ അഭിഷേകിനെ വിവാഹം ചെയ്യുന്നത്. താരമൂല്യം നോക്കിയാല്‍ ഐശ്വര്യക്ക് താഴെയാണ് അഭിഷേക്. എന്നാല്‍ ഇതൊന്നും ഇവരുടെ വിവാഹ ബന്ധത്തെ ബാധിച്ചില്ല. ഇന്ത്യയിലെ തന്നെ പ്രബലമായ കുടുംബത്തിലേക്കാണ് ഐശ്വര്യ റായ് അഭിഷേകിനെ വിവാഹം കഴിച്ചെത്തിയത്.
ബച്ചന്‍ കുടുംബത്തിലേക്കുള്ള ഐശ്വര്യയുടെ കടന്ന് വരവ് ഏറെ ചര്‍ച്ചയായി. ഐശ്വര്യ അഭിനയ രംഗം വിടുമോ എന്ന് വരെ ആരാധകര്‍ ഭയന്നു. പൊതുവെ യാഥാസ്ഥിതികരാണ് ബച്ചന്‍ കുടുംബം. അതുകൊണ്ടാണ് ആരാധകര്‍ക്ക് ഇങ്ങനെയാെരു ആശങ്ക വന്നത്. എന്നാല്‍ വിവാഹശേഷവും നടി സിനിമാ രംഗത്ത് സജീവമായിരുന്നു. പക്ഷെ മകള്‍ ആരാധ്യ പിറന്ന ശേഷം സിനിമകളുടെ എണ്ണം കുറച്ചു. അമ്മയായ ശേഷം വിരലില്‍ എണ്ണാവുന്ന സിനിമകളില്‍ മാത്രമേ ഐശ്വര്യ അഭിനയിച്ചിട്ടുള്ളൂ.
അഭിഷേകും ഐശ്വര്യ റായും ആദ്യമായി ഒരുമിച്ച് ഫോട്ടോഷൂട്ട് ചെയ്തതിനെക്കുറിച്ച് സംസാരിക്കുകയാണ് സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ ദബ്ബു രത്‌നാനി. ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിച്ച ധായ് അക്ഷര്‍ പ്രേം കീ എന്ന സിനിമയ്ക്ക് വേണ്ടി ചെയ്ത ഫോട്ടോഷൂട്ടിനെക്കുറിച്ചാണ് ദബ്ബൂ രത്‌നാനി സംസാരിച്ചത്. സ്വിറ്റ്‌സര്‍ലന്റില്‍ വെച്ചാണ് ഫോട്ടോ എടുത്തത്. അഭിഷേക് അന്ന് പുതുമുഖമാണ്. എങ്ങനെയാണ് ഒരു പെണ്‍കുട്ടിക്കൊപ്പം പോസ് ചെയ്യുക ഇതിന് മുമ്പ് താനിങ്ങനെ ചെയ്തിട്ടില്ല എന്ന് അഭിഷേക് പറഞ്ഞിരുന്നെന്ന് ഫോട്ടോഗ്രാഫര്‍ ഓര്‍ത്തു.
അഭിഷേക് ഒരു ജെന്റില്‍മാനാണ്. ഒരു പെണ്‍കുട്ടിക്കൊപ്പം ആദ്യമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിന്റെ മടി നടനുണ്ടായിരുന്നു. ആദ്യ ദിവസത്തെ ഷൂട്ടിന് ശേഷം അഭിഷേക് കംഫര്‍ട്ടബിള്‍ ആയെന്നും ദബ്ബൂ രത്‌നാനി ഓര്‍ത്തു. ധായ് അക്ഷര്‍ പ്രേം കീ, കുച്ച് നാ കഹോ, ബണ്ടി ഓര്‍ ബബ്ലി, ഗുരു, ധൂം 2, രാവണന്‍ എന്നീ സിനിമകളില്‍ ഐശ്വര്യയും അഭിഷേകും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
ഒരുമിച്ച് അഭിനയിക്കവെയാണ് അഭിഷേകും ഐശ്വര്യയും അടുക്കുന്നതും ഈ ബന്ധം പിന്നീട് വിവാഹത്തിലെത്തുന്നതും. വിവാഹത്തിന് ശേഷം കരിയറിനൊപ്പം തന്റെ തന്റെ കുടുംബത്തിലേക്കും ശ്രദ്ധ നല്‍കാന്‍ ഐശ്വര്യ റായ് ശ്രമിക്കുന്നു. ഐശ്വര്യ കുടുംബജീവിതത്തിന് നല്‍കുന്ന പ്രാധാന്യത്തെക്കുറിച്ച് അഭിഷേക് നേരത്തെ സംസാരിച്ചിട്ടുണ്ട്.
നടി കുടുംബ കാര്യങ്ങള്‍ നോക്കുന്നത് കൊണ്ടാണ് തനിക്ക് കരിയറില്‍ ശ്രദ്ധ നല്‍കാന്‍ സാധിക്കുന്നതെന്ന് അഭിഷേക് അടുത്തിടെ പറഞ്ഞിട്ടുണ്ട്.
അതേസമയം അഭിഷേകിന്റെ വിവാഹ ജീവിതത്തില്‍ അസ്വാരസ്യങ്ങളുണ്ടെന്ന് സൂചനയുണ്ട്. അഭിഷേകിന്റെ വീട്ടുകാരുമായി ഐശ്വര്യക്ക് പ്രശ്‌നങ്ങളുണ്ടെന്നാണ് സൂചന. ഇതിന് നിരവധി തെളിവുകളും സോഷ്യല്‍ മീഡിയ നിരത്തുന്നുണ്ട്. പൊതുവേദികളില്‍ കുടുംബം തമ്മിലുള്ള അകല്‍ച്ച പ്രകടമാണെന്ന് ആരാധകര്‍ പറയുന്നു.
ഗോസിപ്പുകളോട് താര കുടുംബം ഇതുവരെ പ്രതികരിച്ചിട്ടില്ല. ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കൊപ്പം അപൂര്‍വമായെ ഇപ്പോള്‍ ഐശ്വര്യയെ കാണാറുള്ളു. അഭിഷേകിന്റെ അമ്മ ജയ ബച്ചനില്‍ നിന്നും സഹോദരി ശ്വേത ബച്ചനില്‍ നിന്നുമാണ് ഐശ്വര്യ റായ് കൂടുതല്‍ അകലം പാലിക്കുന്നത്. മകള്‍ ആരാധ്യക്കൊപ്പമാണ് മിക്കപ്പോഴും പൊതുവേദികളില്‍ ഐശ്വര്യ കാണാറുള്ളത്.
അമിതാഭ് ബച്ചന്‍ മകള്‍ ശ്വേതയ്ക്ക് ബംഗ്ലാവ് ‘പ്രതീക്ഷ’ എഴുതി നല്‍കിയതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കുടുംബ സ്വത്തായ ഇത് മകള്‍ക്ക് മാത്രം ബച്ചന്‍ എഴുതി നല്‍കിയത് കുടുംബത്തിലെ പ്രശ്‌നങ്ങള്‍ കാരണമാണ് എന്നാണ് ചില ബോളിവുഡ് മാധ്യമങ്ങള്‍ പറയുന്നത്. തന്റെ വിവാഹം അടക്കം നടന്ന പ്രതീക്ഷയില്‍ മരുമകള്‍ ഐശ്വര്യയ്ക്ക് താല്‍പ്പര്യം ഉണ്ടായിരുന്നുവെന്നും എന്നാല്‍ അമിതാഭ് ബച്ചന്‍ ഇതൊന്നും നോക്കിയില്ലെന്നുമാണ് വിവരം.
അടുത്ത കാലത്തായി ഐശ്വര്യ റായി പൊതുവേദികളില്‍ ഒന്നും ബച്ചന്‍ കുടുംബത്തോടൊപ്പം പ്രത്യക്ഷപ്പെടാറില്ല. ഒപ്പം എപ്പോഴും മകള്‍ ആരാദ്യ മാത്രമാണ് ഉണ്ടാകുക. മുന്‍പ് ബച്ചന്‍ കുടുംബത്തോടൊപ്പം പല ചടങ്ങുകളിലും പങ്കെടുക്കുമ്പോള്‍ വലിയ തോതില്‍ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തുന്ന പതിവ് ഐശ്വര്യയ്ക്ക് ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു വേദിയിലും ആ പതിവ് ഐശ്വര്യ റായി തുടരുന്നില്ല. എന്നാല്‍ ഇവയെല്ലാം കിംവദന്തികള്‍ മാത്രമാണ്, ഇതിന് സ്ഥിരീകരണമൊന്നുമില്ലല്ലോ എന്നാണ് ഇപ്പോഴും ഐശ്വര്യയുടെ ചില കടുത്ത ആരാധകര്‍ പറയുന്നത്.
