Connect with us

45 ലക്ഷം രൂപയുടെ താലമാലയില്‍ മാറ്റങ്ങള്‍ വരുത്തി ഐശ്വര്യ!; 17ാം വിവാഹ വാര്‍ഷിക ദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

Actress

45 ലക്ഷം രൂപയുടെ താലമാലയില്‍ മാറ്റങ്ങള്‍ വരുത്തി ഐശ്വര്യ!; 17ാം വിവാഹ വാര്‍ഷിക ദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

45 ലക്ഷം രൂപയുടെ താലമാലയില്‍ മാറ്റങ്ങള്‍ വരുത്തി ഐശ്വര്യ!; 17ാം വിവാഹ വാര്‍ഷിക ദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്‌പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ല്‍ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും രാജ്യത്തിന് അഭിമാനമായി മാറുകയും ചെയ്ത താരം തമിഴ് സിനിമയിലൂടെയാണ് ക്യമറയ്ക്ക് മുന്നിലെത്തുന്നത്. മണിരത്‌നം സംവിധാനം ചെയ്ത ഇരുവറിലൂടെയായിരുന്നു ഐശ്വര്യയുടെ അരങ്ങേറ്റം.

പിന്നീട് ബോളിവുഡിലെത്തുകയും സൂപ്പര്‍ നായികയായി വളരുകയുമായിരുന്നു. ഇന്ത്യന്‍ സിനിമാ രംഗത്തെ താര റാണിയായിരിക്കെയാണ് ഐശ്വര്യ കരിയറിനുള്ള പ്രാധാന്യം കുറച്ചത്. എന്നാല്‍ ഇന്നും നടിയുടെ താരമൂല്യത്തിന് ഇടിവ് വന്നിട്ടില്ല. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പൊന്നിയന്‍ സെല്‍വനിലൂടെ തിരിച്ചെത്തിയപ്പോള്‍ വന്‍ വരവേല്‍പ്പാണ് ഐശ്വര്യക്ക് ലഭിച്ചത്.

ഇന്ത്യന്‍ സിനിമ ലോകം ആഘോഷമാക്കിയ വിവാഹമായിരുന്നു ഐശ്വര്യ റായിയുടേയും അഭിഷേക് ബച്ചന്റേയും. 2007 ഏപ്രില്‍ 20 ന് ആയിരുന്നു ഇവരുടെ വിവാഹം. ഐശ്വര്യയുടേയും അഭിഷേകിന്റേയും 17 ാം വിവാഹ വാര്‍ഷികമാണ് കഴിഞ്ഞ ദിവസം കടന്നു പോയത്. വളരെ ആഘോഷമായിട്ടായിരുന്നു ഐശ്വര്യ അഭിഷേക് വിവാഹം നടന്നത്. വിവാഹത്തിന് പിന്നാലെ ഐശ്വര്യയുടേയും അഭിഷേകിന്റെയും ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

വിവാഹത്തിന് ഐശ്വര്യ റായ് ബച്ചന്‍ ധരിച്ചത് എയ്‌സ് ഡിസൈനറായ നീത ലുല്ല രൂപകല്‍പ്പന ചെയ്ത അതി മനോഹരമായ കാഞ്ചീവരം സാരിയായിരുന്നു. എന്നാല്‍ എല്ലാവരുടേയും ശ്രദ്ധ ആകര്‍ഷിച്ചത് മൂന്ന് വലിയ സോളിറ്റയറുകള്‍ ഉള്‍ക്കൊള്ളുന്ന നടിയുടെ അതുല്യമായ മംഗളസൂത്രമായിരുന്നു. ഐശ്വര്യയുടെ മംഗള സൂത്രത്തിന് ഇരട്ട പാളികളുള്ള ചെയിന്‍ ഉണ്ടായിരുന്നു. കാണാന്‍ തന്നെ വളരെ മനോഹരമായിരുന്നു അത്. എല്ലാവരുടെയും ശ്രദ്ധ ആദ്യം പതിഞ്ഞത് അതിലായിരുന്നുവെന്ന് പറയാം.

45 ലക്ഷം രൂപ വിലമതിക്കുന്ന താലിമാല ആണ് അഭിഷേക് ഐശ്വര്യയ്ക്ക് ചാര്‍ത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ ഇപ്പോള്‍ ഈ താലിമാല ആ സമയത്തുള്ളത് പോലെയല്ല. ഐശ്വര്യ താലി മാറ്റങ്ങള്‍ വരുത്തി. സവിശേഷമായ മൂന്ന് കല്ലുകള്‍ പതിപ്പിച്ച മാലയാണ് അഭിഷേക് ഐശ്വര്യക്ക് ചര്‍ത്തിയത്. രണ്ട് ലെയറുകള്‍ ഒരു ചെയ്‌നും ചേര്‍ന്നതായിരുന്നു. ആ വലിയ മാലയല്ല ഇന്ന് താരം കഴുത്തില്‍ അണിയുന്നത്. നീളം അല്പം കുറഞ്ഞിട്ടുണ്ട്. 3 കല്ലുകള്‍ അത് പോലെ നിലനിര്‍ത്തിയിട്ടുണ്ട്.

2011 ല്‍ മകള്‍ ആരാധ്യ ബച്ചന്‍ ജനിച്ചതിന് ശേഷം ആണ് ഐശ്വര്യ തന്റെ മംഗളസൂത്രം കൂടുതല്‍ ലളിതമാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യഥാര്‍ത്ഥ മംഗളസൂത്രത്തിന്റെ സത്ത നഷ്ടപ്പെടാതെ തന്നെ മിനിമലിസ്റ്റിക് എന്തെങ്കിലും തിരഞ്ഞെടുക്കാന്‍ നടി ആഗ്രഹിച്ചിരുന്നുവെന്നാണ് പറയുന്നത്. മകള്‍ ജനിച്ചതിന് പിന്നാലെ മാലയുടെ പരിപാലനത്തിന് സമയം തികയാതെ വന്നതോടെയാണ് കുറച്ച് കൂടി ലളിതമായ ഡിസൈന്‍ ഐശ്വര്യ തിരഞ്ഞെടുത്തത് എന്നാണ് വിവരം. മകള്‍ ആരാധ്യയുടെ കാര്യങ്ങളെല്ലാം ഒപ്പം നിന്ന് ചെയ്യുന്ന ആളാണ് ഐശ്വര്യ. ആരാധ്യയുടെ ഒപ്പം തന്നെ ഐശ്വര്യയും ഉണ്ടാവാറുണ്ട്.

അതേസമയം, നടിയും ഭര്‍ത്താവും അഭിഷേക് ബച്ചന്റെ വീട്ടുകാരുമായി അകല്‍ച്ചയിലാണെന്ന് അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചയാണ്. എന്നാല്‍ ഇതുവരെയും ഇതേക്കുറിച്ച് താര കുടുംബം പ്രതികരിച്ചില്ല. റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രശ്‌നങ്ങളുണ്ടെങ്കിലും ഇവയെല്ലാം മാറ്റി വെച്ച് ഒരു പരിധി വരെ ഒന്നിച്ച് പോകാന്‍ ശ്രമിക്കുകയാണ് ബച്ചന്‍ കുടുംബം. വര്‍ഷങ്ങളായി ഗോസിപ്പുകള്‍ അഭിമുഖീകരിക്കുന്നതിനാല്‍ ഇവയെ അവഗണിക്കുകയാണ്.

അമ്മായിയമ്മ ജയ ബച്ചനും നാത്തൂന്‍ ശ്വേത ബച്ചനുമായാണ് ഐശ്വര്യക്ക് തീരെ ഒത്ത് പോകാന്‍ പറ്റാത്തതെന്നാണ് ബോളിവുഡ് മീഡിയകളുടെ റിപ്പോര്‍ട്ടുകള്‍. ഇതിന് തെളിവുകളും ഇവര്‍ നിരത്തുന്നുണ്ട്. ഭര്‍ത്താവിന്റെ കുടുംബത്തെക്കുറിച്ച് പൊതുവേദികളിലൊന്നും ഐശ്വര്യ ഇപ്പോള്‍ സംസാരിക്കാറില്ല. ഐശ്വര്യ റായ് പൊന്നിയിന്‍ സെല്‍വനിലൂടെ തിരിച്ച് വന്നപ്പോള്‍ അഭിഷേക് ബച്ചന്റെ കുടുംബവും മൗനത്തിലായിരുന്നു. നടിയുടെ തിരിച്ച് വരവിലെ ആദ്യ സിനിമയെ പ്രശംസിച്ച് പ്രമുഖര്‍ സംസാരിച്ചപ്പോഴും അമിതാഭ് ബച്ചനോ ജയ ബച്ചനോ ശ്വേത ബച്ചനോ ഒന്നും മിണ്ടിയിരുന്നില്ല.

More in Actress

Trending

Malayalam