Connect with us

യഥാര്‍ഥ ജീവിതത്തിലും നിങ്ങളൊരു നല്ല അച്ഛനായതുകൊണ്ടാകും അരവിന്ദന്‍ എന്ന കഥാപാത്രത്തെ മികച്ചതാക്കാന്‍ നിങ്ങള്‍ക്ക് സാധിച്ചത്-ജയസൂര്യയ്ക്ക് ഐശ്വര്യ ലക്ഷ്മിയുടെ പ്രെശംസ!

Malayalam

യഥാര്‍ഥ ജീവിതത്തിലും നിങ്ങളൊരു നല്ല അച്ഛനായതുകൊണ്ടാകും അരവിന്ദന്‍ എന്ന കഥാപാത്രത്തെ മികച്ചതാക്കാന്‍ നിങ്ങള്‍ക്ക് സാധിച്ചത്-ജയസൂര്യയ്ക്ക് ഐശ്വര്യ ലക്ഷ്മിയുടെ പ്രെശംസ!

യഥാര്‍ഥ ജീവിതത്തിലും നിങ്ങളൊരു നല്ല അച്ഛനായതുകൊണ്ടാകും അരവിന്ദന്‍ എന്ന കഥാപാത്രത്തെ മികച്ചതാക്കാന്‍ നിങ്ങള്‍ക്ക് സാധിച്ചത്-ജയസൂര്യയ്ക്ക് ഐശ്വര്യ ലക്ഷ്മിയുടെ പ്രെശംസ!

ജയസൂര്യ ഏറ്റവും പുതിയായതായി അഭിനയിക്കുന്ന ചിത്രമാണ് ‘അന്വേഷണം’.ലില്ലി ഫെയിം പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അന്വേഷണം. ശ്രുതി രാമചന്ദ്രൻ നായികയാവുന്ന ഈ ചിത്രത്തിൽ ലാൽ, വിജയ് ബാബു, ശ്രീകാന്ത് മുരളി, നന്ദു, ഷാജു ശ്രീധർ, ജയ് വിഷ്ണു, മാസ്റ്റർ അശുതോഷ്, ലിയോണ, ലെന, ബേബി ജെസ് തുടങ്ങിയ മറ്റ് പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.ഇപ്പോഴിതാ ഈ ചിത്രത്തെക്കുറിച്ച്‌ പ്രതികരിച്ചിരിക്കുകയാണ് നടി ഐശ്വര്യ ലക്ഷ്മി.ചിത്രത്തിന്റെ പ്രത്യേക പദര്‍ശനം കണ്ടശേഷം തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച കുറിപ്പിലാണ് ചിത്രത്തെക്കുറിച്ചും അഭിനേതാക്കളെക്കുറിച്ചും താരം തുറന്നെഴുതിയത്.

‘ഇന്നലെ അന്വേഷണത്തിന്റെ പ്രത്യേക പ്രദര്‍ശനം കണ്ടു. ഇന്നത്തെ കാലഘട്ടത്തില്‍ ഏറ്റവും പ്രസക്തവും അനിവാര്യവുമായ ഒരു സിനിമ നിര്‍മ്മിച്ചതിന് നന്ദി. ഉത്കണ്ഠയും ഭയവും മറ്റെല്ലാ വികാരങ്ങളും പ്രേക്ഷകര്‍ക്ക് അനുഭവപ്പെടുന്നത് പോലെ ചിത്രം അണിയിച്ചൊരുക്കിയതിന് നന്ദി. പ്രശോഭ് വിജയന്‍, നിങ്ങളുടെ രണ്ടാമത്തെ ചിത്രത്തിന് ഇങ്ങനെ ഒരു വിഷയം തിരഞ്ഞെടുത്തതില്‍ നന്ദി. ചില രംഗങ്ങളില്‍ വല്ലാത്ത ഹൃദയമിടിപ്പ് അനുഭവപ്പെട്ടു. അവ ഏതെല്ലാം എന്ന് പറയാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നെനിക്ക് ആഗ്രഹമുണ്ട്.

ജയേട്ടാ, എന്റെ അച്ഛന്റെ സ്‌നേഹത്തെ കുറിച്ചാണ് നിങ്ങള്‍ എന്നെ ഓര്‍മപ്പെടുത്തിയത്. ഞാന്‍ അവരെ കാണാന്‍ പോകുകയാണ്. യഥാര്‍ഥ ജീവിതത്തിലും നിങ്ങളൊരു നല്ല അച്ഛനായതുകൊണ്ടാകും അരവിന്ദന്‍ എന്ന കഥാപാത്രത്തെ മികച്ചതാക്കാന്‍ നിങ്ങള്‍ക്ക് സാധിച്ചത്. ശ്രുതി രാമചന്ദ്രന്‍, കവിത എന്ന കഥാപാത്രമായി നിങ്ങള്‍ ജീവിക്കുകയായിരുന്നു. ലിയോണ എപ്പോഴത്തെയും പോലെ മികച്ച പ്രകടനം തന്നെ. ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരും ഗംഭീരമായി ചെയ്തിട്ടുണ്ട്. ജനുവരി 31 വെള്ളിയാഴ്ച ചിത്രം തിയേറ്ററുകളില്‍ എത്തുകയാണ്. ഇതുവായിക്കുന്ന എന്റെ സുഹൃത്തുക്കളോട് സിനിമ തിയേറ്ററില്‍ പോയി കാണാന്‍ ഞാന്‍ അഭ്യര്‍ഥിക്കുന്നു,” ചിത്രത്തിന്റെ പോസ്റ്ററിനൊപ്പം ഐശ്വര്യ കുറിച്ചു.

aiswarya lekshmi about jayasurya

More in Malayalam

Trending

Recent

To Top