Malayalam Breaking News
ഞാന്‍ പതുക്കെ വാങ്ങിച്ചോളാം’,എന്തായാലും വാങ്ങും – ഐശ്വര്യ ലക്ഷ്മിയുടെ തുറന്നു പറച്ചില്‍
ഞാന്‍ പതുക്കെ വാങ്ങിച്ചോളാം’,എന്തായാലും വാങ്ങും – ഐശ്വര്യ ലക്ഷ്മിയുടെ തുറന്നു പറച്ചില്‍
ഐശ്വര്യ ലക്ഷമി എന്ന നടിയെ അറിയാത്തവരായി ആരും തന്നെ കാണില്ല ,കാരണം മായനദി എന്ന ഒറ്റ ചിത്രത്തിലെ ഞെട്ടിപ്പിക്കുന്ന അഭിനയം അങ്ങനെ ആയിരുന്നല്ലോ .ഈ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച നടിയുടെ ലിസ്റ്റില്‍ നിമിഷ സജയനൊപ്പം ഐശ്വര്യ ലക്ഷ്മിയുടെ പേരും വന്നിരുന്നു. എന്നാല്‍ അവാര്‍ഡ് നിര്‍ണയത്തില്‍ തന്നെ എന്തിനാണ് പിടിച്ചിട്ടതെന്ന് എത്ര ചിന്തിച്ചിട്ടും മനസിലാകുന്നില്ല എന്നാണ് ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഐശ്വര്യ പങ്കുവച്ചത്
‘എന്നെ എന്തിനാണ് ആ ലിസ്റ്റില്‍ ഇട്ടതെന്ന് അറിയില്ല, അവാര്‍ഡ് കിട്ടുമെന്ന പ്രതീക്ഷ പോലും ഉണ്ടായിരുന്നില്ല. കിട്ടിയാല്‍ സന്തോഷിക്കുമായിരുന്നു, നമുക്ക് സ്വന്തമായി വിലയിരുത്താനുള്ള കഴിവുണ്ടല്ലോ. ആരാണോ നന്നായി പെര്‍ഫോം ചെയ്യുന്നത് അവരാണ് അര്‍ഹര്‍. ഞാന്‍ പതുക്കെ വാങ്ങിച്ചോളാം’,എന്തായാലും വാങ്ങും, ഐശ്വര്യാ പറഞ്ഞു നിര്‍ത്തുന്നു
അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവാണ് മലയാളത്തിന്റെ ഭാഗ്യ നായികയായി ജൈത്രയാത്ര തുടരുന്ന ഐശ്വര്യയുടെ പുതിയ ചിത്രം .
aiswarya lekshmi about film award
