Malayalam
ഒരു 70 വയസൊക്കെ ആകുമ്പോള്‍ ആരും ഉണ്ടാകില്ല, ഒറ്റയ്ക്കാകും, അവസാനം താന്‍ വൃദ്ധ സദനത്തില്‍ പോകുമെന്ന് ഐശ്വര്യ ലക്ഷ്മി
ഒരു 70 വയസൊക്കെ ആകുമ്പോള്‍ ആരും ഉണ്ടാകില്ല, ഒറ്റയ്ക്കാകും, അവസാനം താന്‍ വൃദ്ധ സദനത്തില്‍ പോകുമെന്ന് ഐശ്വര്യ ലക്ഷ്മി
നിരവധി ആരാധകരുള്ള താരമാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തിലും തമിഴിലുമെല്ലാം കഴിവ് തെളിയിച്ച താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. ഇപ്പോഴിതാ താരം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്.
താന്‍ കല്യാണം കഴിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് താരം തുറന്ന് പറയുകയാണ് താരം. ആരൊക്കെ എത്രവട്ടം ചോദിച്ചാലും പറ്റില്ലെന്ന് പറയുന്ന ഒരു കാര്യം എന്താണ് എന്ന ചോദ്യത്തിനാണ് താരം കല്യാണമെന്ന് ഉത്തരം നല്‍കിയത്. അമ്മ ഇക്കാര്യം ഇപ്പോഴും തന്നോട് പറയാറുണ്ടെന്നും ഐശ്വര്യ പറഞ്ഞു.
ഒരിക്കല്‍ മാത്രമാണ് കല്യാണം കഴിച്ചാലോയെന്ന് വിചാരം മനസ്സില്‍ ഉണ്ടായത്. പ്രായം ആയി ഒരു 70 വയസൊക്കെ ആകുമ്പോള്‍ ആരും ഉണ്ടാകില്ലെന്നും, ഒറ്റയ്ക്കാകുമെന്നും അമ്മ പറഞ്ഞപ്പോഴാണ് ആദ്യമായി കല്യാണം കഴിച്ചാലോയെന്ന് തോന്നിയതെന്ന് താരം പറഞ്ഞു.
ഒന്നാലോചിച്ചെങ്കിലും അവസാനം താന്‍ വൃദ്ധ സദനത്തില്‍ പൊക്കോളാമെന്ന് അമ്മയോട് പറഞ്ഞെന്നും കല്യാണം കഴിച്ചില്ലേലും എനിക്ക് ഒന്നും നഷ്ടപ്പെടുന്നില്ലല്ലോയെന്നാണ് ഞാന്‍ വിചാരിക്കുന്നതെന്നും ഐശ്വര്യ ലക്ഷ്മി വ്യക്തമാക്കി.
