Social Media
പെയിന്റിംഗ് പോലെ അനുഭവപ്പെട്ടൊരു റിയൽ മൊമന്റ്; ചിത്രവുമായി നിമിഷ് രവി; അഹാനയല്ലേ ഇതെന്ന് ആരാധകർ
പെയിന്റിംഗ് പോലെ അനുഭവപ്പെട്ടൊരു റിയൽ മൊമന്റ്; ചിത്രവുമായി നിമിഷ് രവി; അഹാനയല്ലേ ഇതെന്ന് ആരാധകർ
സിനിമാലോകത്തും സോഷ്യൽമീഡിയയിലും ഏറെ സജീവമായുള്ള നടിയാണ് നടൻ കൃഷ്ണകുമാറിന്റെ മകളായ അഹാന കൃഷ്ണ. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ നിരവധി ആരാധകരും താരത്തിനുണ്ട്. തന്റെ യൂട്യൂബ് ചാനലിലൂടേയും സോഷ്യൽ മീഡിയ പേജുകളിലൂടേയുമെല്ലാം നിറഞ്ഞു നിൽക്കുകയാണ് അഹാന കൃഷ്ണ.
അഹാനയുടെ ഏറ്റവും അടുത്ത സുഹൃത്താണ് ഛായാഗ്രാഹകൻ നിമിഷ് രവി. രണ്ടാളും പ്രണയത്തിലാണെന്ന തരത്തിൽ പ്രചാരണങ്ങൾ നടക്കാറുണ്ട്. ഇപ്പോഴിതാ നിമിഷ് പങ്കുവെച്ച ചിത്രമാണ് വൈറലായി മാറുന്നത്. പെയിന്റിംഗ് പോലെ അനുഭവപ്പെട്ടൊരു റിയൽ മൊമന്റ് എന്ന ക്യാപ്ഷനോടെയായിരുന്നു നിമിഷ് പുതിയ പോസ്റ്റ് പങ്കിട്ടത്. അഹാനയല്ലേ ഇതെന്ന് ആരാധകർ പറയുന്നത്. പുറംതിരിഞ്ഞ് നിൽക്കുന്നൊരു പെൺകുട്ടിയാണ് ചിത്രത്തിലുള്ളത്. രാജസ്ഥാനിൽ നിന്നും പകർത്തിയ ഫോട്ടോയാണെന്നും നിമിഷ് കുറിച്ചിരുന്നു.
ദിയയുടെ കല്യാണത്തിലും നിമിഷ് പങ്കെടുത്തിരുന്നു. അഹാനയും നിമിഷും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും അന്നും ചർച്ചയായിരുന്നു. മൈ ലവ്ലി പീപ്പിൾ എന്ന ക്യാപ്ഷനോടെയായിരുന്നു ചിത്രം പങ്കുവെച്ചത്. മാച്ചിംഗ് കളറിലുള്ള ഡ്രസ് കണ്ടതോടെ ഇവരുടെ വിവാഹനിശ്ചയവും ഇതിനിടയിൽ കഴിഞ്ഞോ എന്നായിരുന്നു ചോദ്യങ്ങൾ. ഇതോടെയായിരുന്നു വിശദീകരണവുമായി നിമിഷ് എത്തിയത്. എന്റെ കല്യാണം കഴിഞ്ഞിട്ടില്ല, എന്റെ ബെസ്റ്റ് ഫ്രണ്ടിന്റെ അനിയത്തിയുടെ കല്യാണത്തിലെ ചിത്രങ്ങളാണ് അത് എന്നായിരുന്നു കുറിപ്പ്.
ഇരുവരും ഒരുമിച്ച് ഷോർട്ട് ഫിലിമുകളും മ്യൂസിക് വീഡിയോസുമൊക്കെ ചെയ്യാറുണ്ട്. ഓണത്തിന് അഹാന പങ്കുവച്ച വീഡിയോയിലും അഹാനയും നിമിഷുമായുള്ള സൗഹൃദം സോഷ്യൽ മീഡിയയിൽ ചോദ്യങ്ങളുയർത്തിയിരുന്നു. ഇരുവരും വർഷങ്ങളായുള്ള സുഹൃത്തുക്കളാണ്. ഒരുമിച്ച് യാത്രകളും നടത്താറുണ്ട്.
ദിയയുടെ വിവാഹസമയത്ത് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പങ്കിട്ടപ്പോഴും ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ ഉണ്ടായിരുന്നു. ദിയയുടെ നിമിഷിന്റേയും അഹാനയുടേയും വിവാഹനിശ്ചയം കഴിഞ്ഞുവെന്ന തരത്തിലായിരുന്നു വാർത്തകൾ പ്രചരിച്ചിരുന്നത്. പിന്നാലെ നിമിഷം പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. തന്റെ വിവാഹം കഴിഞ്ഞിട്ടില്ലെന്ന് നിമിഷ് പറഞ്ഞിരുന്നു. ദിയയുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ അഹാനയുടെയും സുഹൃത്തുക്കളുടെയും കൂടെയുള്ള ചിത്രങ്ങൾ നിമിഷ് പങ്കുവെച്ചിരുന്നു.
പിന്നാലെ നിമിഷിന് വിവാഹാശംസകൾ നേർന്ന് കൊണ്ട് ഒരുപാട് മെസേജുകളും വരാൻ തുടങ്ങി. എന്റെ കല്യാണം കഴിഞ്ഞിട്ടില്ല. ആരുമായിട്ടും വിവാഹനിശ്ചയവും നടത്തിയിട്ടില്ല. ഇതെന്റെ അടുത്ത സുഹൃത്തിന്റെ അനിയത്തിയുടെ കല്യാണമായിരുന്നു. പറഞ്ഞുവെന്നേയുള്ളു…’ എന്നും നിമിഷ് പറഞ്ഞിരുന്നു. അടുത്തിടെ തന്റെ വിവാഹകാര്യത്തെ കുറിച്ച് അഹാന പറഞ്ഞിരുന്നു. ഈ വർഷം വിവാഹം ഉണ്ടാകുമോ എന്ന ചോദ്യത്തിന് ചിലപ്പോൾ ഒരു വർഷത്തിനുള്ളിൽ ഉണ്ടാകും എന്നായിരുന്നു അഹാന ആദ്യം മറുപടി പറഞ്ഞത്. എന്നാൽ പിന്നീട് ഇത് തിരുത്തി ”ഇല്ല, രണ്ട് വർഷത്തിനുള്ളിൽ എന്തായാലും വിവാഹം കാണും,’ എന്നായിരുന്നു അഹാന പറഞ്ഞത്.
ദിയയുടെ വിവാഹത്തിന് ശേഷം കുടുംബത്തിൽ ഇനി മൂത്തമകൾ അഹാനയുടെ വിവാഹമായിരിക്കും ഉടൻ ഉണ്ടാകുകയെന്നാണ് നേരത്തേ അമ്മ സിന്ധു കൃഷ്ണകുമാർ പറഞ്ഞിരുന്നു. മൂത്തമകൾ അഹാനയുടെ വിവാഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ബന്ധുക്കളിൽ നിന്നും വരാറുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സിന്ധു. റിലേറ്റീവ്സ് ഒന്നും അമ്മുവിന്റെ വിവാഹത്തെ കുറിച്ച് ചോദിക്കാറില്ല. എന്ത് ചോദിക്കാനാണ്..? അതൊക്കെ അവരവരുടെ ഇഷ്ടമല്ലേ എന്നാണ് സിന്ധു പ്രതികരിച്ചത്.
അതേസമയം, കഴിഞ്ഞ ദിവസം അഹാന കൃഷ്ണയ്ക്കെതിരെ ആരോപണവുമായി സംവിധായകൻ ജോസഫ് മനു ജെയിംസിന്റെ ഭാര്യ രംഗത്തെത്തിയതും വാർത്തയായിരുന്നു. ‘നാൻസി റാണി’ സിനിമയുടെ പ്രൊമോഷന് അഹാന സഹകരിക്കുന്നില്ല എന്നാണ് ജോസഫ് മനു ജെയിംസിന്റെ ഭാര്യ നൈനയുടെ ആരോപണം. ജോസഫ് മനു ജെയിംസ് രണ്ട് വർഷം മുൻപ് മരിച്ചിരുന്നു. അഹാന മാനുഷിക പരിഗണന വെച്ച് പോലും പ്രൊമോഷന് സഹകരിക്കുന്നില്ല എന്നാണ് നൈന പറയുന്നത്.
കഴിഞ്ഞ ദിവസം കൊച്ചിയിൽ വച്ച് നടന്ന പ്രസ് മീറ്റിൽ അഹാന പങ്കെടുത്തിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് നൈനയുടെ വിമർശനം. തന്റെ ഭർത്താവും അഹാനയും തമ്മിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നും എന്നാൽ അതെല്ലാം നടന്നിട്ട് മൂന്ന് വർഷം കഴിഞ്ഞെന്നും നൈന പറയുന്നു.
അഹാനയോട് ഞാൻ സംസാരിച്ചിരുന്നു. പിആർഒ, പ്രൊഡക്ഷൻ ടീം എല്ലാവരും സംസാരിച്ചിരുന്നു. മനു ഉണ്ടായിരുന്ന സമയത്ത് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നിരിക്കാം. പുള്ളിക്കാരി അതിപ്പോഴും മറന്നിട്ടുണ്ടാവില്ല. മൂന്ന് വർഷം കഴിഞ്ഞു. സ്വാഭാവികമായിട്ടും മാനുഷിക പരിഗണന എന്നുള്ളത് ഉണ്ടാവേണ്ടതാണ്. പ്രശ്നങ്ങൾ മറന്ന് സഹകരിക്കേണ്ടതാണ്. വരാത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് അറിയില്ല.
പ്രതിസന്ധികൾ ഒരുപാട് ഉണ്ട്. അത് പുറത്തുപറയാൻ ഇപ്പോൾ കുറച്ച് ബുദ്ധിമുട്ടുണ്ട്. ഇപ്പോൾ നിശബ്ദയായി ഇരിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു. സിനിമയിൽ പ്രധാന വേഷം ചെയ്യുന്ന ഒരു താരം മാർക്കറ്റിങിനോ പ്രമോഷനോ ഒന്നും സഹകരണമില്ലാതെ നിൽക്കുമ്പോൾ നിങ്ങൾക്ക് ഊഹിക്കാം എന്നും നൈന പറയുന്നു.
പ്രതിഫലമൊക്കെ മുഴുവൻ കൊടുത്തു തീർത്തതാണ്. എഗ്രിമെന്റിലും പ്രമോഷന് പങ്കെടുക്കണമെന്നുള്ളതാണ്. അജു ചേട്ടൻ പറഞ്ഞതുപോലെ ഉന്തികേറ്റി വലിച്ചു വച്ച് മുഴച്ചു നിൽക്കുന്നതിനേക്കാളും നല്ലത് ഇങ്ങനെ തന്നെ പോകുന്നതാണ്. ഇല്ലാത്ത നഷ്ടം വരികയാണെങ്കിൽ സ്വയം സഹിക്കുക. ഞങ്ങൾക്കു കഴിയാവുന്നതിന്റെ അത്രത്തോളം അപേക്ഷിച്ചു. ഇതിൽ കൂടുതൽ എങ്ങനെയാണ് ചെയ്യുക. ഇനി എന്തെങ്കിലും ഉണ്ടെന്നുണ്ടെങ്കിൽ അതിനു മാപ്പ് പറയണമെങ്കിൽ അതുവരെയും ചെയ്തിട്ടുള്ളതാണ് എന്നുമാണ് നൈന പറയുന്നത്.
2023 ഫെബ്രുവരി 25ന് ആയിരുന്നു ജോസഫ് മനു ജയിംസിന്റെ വിയോഗം. മഞ്ഞപ്പിത്തം ബാധിച്ചായിരുന്നു മരണം. നാൻസി റാണി റിലീസിന് തയാറെടുക്കുന്നതിനിടെ ആയിരുന്നു മനുവിൻറെ അപ്രതീക്ഷിത വിയോഗം. ‘ഐ ആം ക്യൂരിയസ്’ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച മനു മലയാളം, കന്നഡ, ഇംഗ്ലിഷ് സിനിമകളിലും സഹസംവിധായകനായി പ്രവർത്തിച്ചിരുന്നു. മമ്മൂട്ടി ആരാധികയായ ഒരു സിനിമാ മോഹിയുടെ കഥ പറയുന്ന ചിത്രമാണ് നാൻസി റാണി. അജു വർഗീസ്, അർജുൻ അശോകൻ, ലാൽ, ശ്രീനിവാസൻ, സണ്ണി വെയ്ൻ തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്.
മാർച്ച് 14 ന് ആണ് ചിത്രം തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്. കൈലാത്ത് ഫിലിംസിൻ്റെ ബാനറിൽ റോയി സെബാസ്റ്റ്യൻ, മനു ജയിംസ് സിനിമാസിൻ്റെ ബാനറിൽ നൈനാ ജിബി പിട്ടാപ്പിള്ളിൽ, പോസ്റ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോൺ ഡബ്ല്യൂ വർഗീസ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഈ വിവാദങ്ങൾക്ക് പിന്നാലെ വിമർശനങ്ങൾ കടുക്കുന്നതിനിടെ അഹാന സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫോട്ടോയും ചർച്ചയായിരുന്നു. നടൻ പൃഥ്വിരാജിനൊപ്പമുള്ള ഫോട്ടോയാണ് അഹാന പങ്കുവെച്ചത്.
പൊതുവേ എനിക്ക് അതിരാവിലെയുള്ള ഫ്ലെെറ്റ് ഇഷ്ടമല്ല. എന്നാൽ ഇന്നത്തെ ഫ്ലെെറ്റ് യാത്രയെക്കുറിച്ച് അങ്ങനെ പറയാനാകില്ല. എന്റെ രണ്ട് ഫേവറെെറ്റുകളെ കണ്ടു. പൃഥ്വിരാജും മേഘങ്ങൾക്ക് മുകളിലെ മനോഹരമാണ് സൺറെെസും എന്നുമാണ് ഫോട്ടോ പങ്കുവെച്ച് കൊണ്ട് അഹാന കുറിച്ചത്. നാൻസി റാണി വിവാദം വലിയ ചർച്ചയായിരിക്കെ വിശദീകരണം നൽകാൻ അഹാന കൃഷ്ണ ഇതുവരെ തയ്യാറായിട്ടില്ല. ഇതിനിടെയാണ് പൃഥ്വിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചത്.
സോഷ്യൽ മീഡിയയിൽ അഹാനയ്ക്ക് നേരെ വ്യാപക വിമർശനം വരുന്നുണ്ട്. അഹാനയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നേരത്തെ പ്രതികരിച്ചിരുന്ന കൃഷ്ണ കുമാറും മൗനത്തിലാണ്. ഇതാദ്യമായല്ല അഹാന കൃഷ്ണ വിവാദങ്ങളിൽ അകപ്പെടുന്നത്. അടി എന്ന സിനിമയ്ക്ക് ശേഷം അഹാനയുടേതായി പുറത്തിറങ്ങുന്ന സിനിമയാണ് നാൻസി റാണി.
നേരത്തെ, അവസരങ്ങൾ വരുന്നത് കുറവാണെന്ന് നടി തുറന്ന് പറഞ്ഞിട്ടുമുണ്ട്. തന്റെ രാഷ്ട്രീയം കാരണം പലരും മകൾക്ക് അവസരങ്ങൾ നൽകുന്നില്ലെന്ന് ഒരിക്കൽ കൃഷ്ണ കുമാർ പറയുകയുണ്ടായി. ഏപ്രിൽ 18 നാണ് നാൻസി റാണി റിലീസ് ചെയ്യുന്നത്. സിനിമ 2023 ൽ റിലീസ് ചെയ്യാനിരിക്കെയാണ് മഞ്ഞപ്പിത്തം ബാധിച്ച് മനു ജെയിംസ് മരണപ്പെടുന്നത്. അഹാനയ്ക്ക് കൊടുക്കാനുള്ള പ്രതിഫലമെല്ലാം കൊടുത്തതാണ്. പിആർഒയും പ്രൊഡക്ഷൻ ടീമുമെല്ലാം സംസാരിച്ചു.
എന്നാൽ നടി പ്രൊമോഷന് തയ്യാറായില്ലെന്ന് കഴിഞ്ഞ ദിവസം പ്രസ് മീറ്റിൽ നെെന ആരോപിച്ചിട്ടുണ്ട്. സിനിമാ കരിയറിൽ വലിയ ചലനമുണ്ടാക്കിയില്ലെങ്കിലും സോഷ്യൽ മീഡിയയിൽ അഹാന താരമാണ്. യൂട്യൂബ് ചാനലിലൂടെ വലിയ ജനപ്രീതി നേടാൻ അഹാനയ്ക്ക് സാധിച്ചു. അഹാനയുടെ സഹോദരിമാരും അമ്മ സിന്ധു കൃഷ്ണയും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്.
അതേസമയം, രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. സിനിമയിൽ ഫർഹാൻ ഫാസിലിന്റെ നായികയായാണ് നടി അഭിനയിച്ചത്. പിന്നാലെ നിവിൻ പോളിയുടെ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു നടി. 2019ലാണ് അഹാനയുടെ ലൂക്ക പുറത്തിറങ്ങിയത്. യൂടൂബിലൂടെയും തന്റെ പുതിയ വിശേഷങ്ങൾ പങ്കുവെച്ച് അഹാന എത്താറുണ്ട്.
