ഇതാരാണാവോ? ബാലരമയിലെ ഡാകിനിയമ്മൂമ്മയോ!! അഹാനയാണ് താരം
By
ലൂക്ക നായിക അഹാനയാണ് തന്റെ പേരില്‍ ഇറങ്ങിയ ട്രോള്‍ പോസ്റ്റ് സ്വന്തം ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏറ്റവും അടുത്തു നടന്ന ഒരു ഫോട്ടോഷൂട്ടിനിടെ പകര്‍ത്തിയ ചിത്രമാണിത്. ഇതില്‍ അഹാന ധരിച്ചിരിക്കുന്ന വേഷമാണ് ട്രോളുകാരെ ആകര്‍ഷിച്ചത്. ചുവന്ന നിറത്തിലെ ഓഫ് ഷോള്‍ഡര്‍ വസ്ത്രമാണ് അഹാന ധരിച്ചിരിക്കുന്നത്. ബാലരമയിലെ ഡാകിനിയുമായി താരതമ്യം ചെയ്താണ് ട്രോള്‍ ഇറങ്ങിയത്. ഡാകിനിയുടെ പുതിയ മേക്കോവര്‍ കണ്ട കുട്ടൂസന് എന്നാണ് ട്രോള്‍ പോസ്റ്റിലെ വാചകം. ലൂക്ക കൂടാതെ പതിനെട്ടാം പടിയിലും ഒരു വേഷം ചെയ്തിരുന്നു അഹാന. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ്. താര കുടുംബത്തില്‍ നിന്നുമാണ് അഹാനയുടെ വരവ്. നടന് കൃഷ്ണകുമാറിന്റെയും അഭിനേത്രി കൂടിയായ സിന്ധുവിന്റെയും മൂത്ത മകളാണ് അഹാന. ഞാന്‍ സ്റ്റീവ് ലോപസ്, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്നിവയാണ് അഹാനയുടെ മറ്റു ചിത്രങ്ങള്‍.
ahana krishna-new-troll
