Connect with us

ഉണ്ണിയേട്ടാ ആ ഗ്ലാസ് തരുമോ പ്ളീസ്!! ആരാധകന്റെ ചോദ്യത്തിന് പിന്നാലെ കൈയിൽ ഗ്ലാസ് എത്തിച്ച് താരം

Actor

ഉണ്ണിയേട്ടാ ആ ഗ്ലാസ് തരുമോ പ്ളീസ്!! ആരാധകന്റെ ചോദ്യത്തിന് പിന്നാലെ കൈയിൽ ഗ്ലാസ് എത്തിച്ച് താരം

ഉണ്ണിയേട്ടാ ആ ഗ്ലാസ് തരുമോ പ്ളീസ്!! ആരാധകന്റെ ചോദ്യത്തിന് പിന്നാലെ കൈയിൽ ഗ്ലാസ് എത്തിച്ച് താരം

ഉണ്ണി മുകുന്ദൻ സോഷ്യല്‍ മീഡിയയില്‍ ഉണ്ണി പോസ്റ്റ് ചെയ്ത ഫോട്ടോക്ക് കമന്റായി ‘ഉണ്ണിയേട്ടാ ആ ഗ്ലാസ് തരുമോ പ്ളീസ്’ എന്ന് ആരാധകൻ ചോദിക്കേണ്ട താമസം, ഗ്ലാസ് അതാ ആരധകന്റെ കയ്യില്‍. വീട്ടിലെ മേല്‍വിലാസം ഡയറക്റ്റ് മെസ്സേജ് ആയി അയക്കാന്‍ മാത്രമേ ഉണ്ണി ആവശ്യപ്പെട്ടുള്ളൂ. വൈഷ്ണവ് എന്ന പേരുള്ള ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നാണ് ആ ചോദ്യം വന്നത്. ശേഷം ആ ആരാധകന്‍ കൂളിംഗ് ഗ്ലാസും കയ്യില്‍ പിടിച്ചു കൊണ്ടുള്ള ഫോട്ടോയാണ് പ്രേക്ഷകര്‍ കണ്ടത്. യുവ ആരാധകര്‍ ഏറെയുള്ള താരമാണ് ഉണ്ണി മുകുന്ദന്‍. ഉണ്ണിയുടെ സിനിമക്കും സ്റ്റൈലിനും ലുക്കിനും എല്ലാം ഈ ആരാധകർ കൂടെയുണ്ട്. അത് കൊണ്ട് തന്നെ ഉണ്ണി പലപ്പോഴും കോളേജ് പരിപാടികളിലെ പ്രിയപ്പെട്ട അതിഥിയാണ്. അതും തന്റെ ആരാധകരെ തിരിച്ചും അത് പോലെ ഗൗനിക്കുന്ന ആള്‍ കൂടിയാണ് ഉണ്ണി.

unnimukundhan-glass- vyral

More in Actor

Trending