Connect with us

ഇനി മുതൽ അമ്മയെ കുറിച്ച് ഒരു വാക്ക് പോലും അഭിമുഖങ്ങളിൽ പറയില്ല ;’ഞാൻ അങ്ങനെയൊരു തീരുമാനം എടുത്തുൽ ധ്യാൻ

Movies

ഇനി മുതൽ അമ്മയെ കുറിച്ച് ഒരു വാക്ക് പോലും അഭിമുഖങ്ങളിൽ പറയില്ല ;’ഞാൻ അങ്ങനെയൊരു തീരുമാനം എടുത്തുൽ ധ്യാൻ

ഇനി മുതൽ അമ്മയെ കുറിച്ച് ഒരു വാക്ക് പോലും അഭിമുഖങ്ങളിൽ പറയില്ല ;’ഞാൻ അങ്ങനെയൊരു തീരുമാനം എടുത്തുൽ ധ്യാൻ

മലയാളത്തിലെ യുവതാരങ്ങളില്‍ ഏറേ ആരാധകരുള്ള നടനാണ് ധ്യാന്‍ ശ്രീനിവാസന്‍. അച്ഛന്റെയും സഹോദരന്റെയും പാത പിന്തുടര്‍ന്ന് സിനിമയില്‍ എത്തിയ ധ്യാന്‍, അഭിനേതാവായും സംവിധായകനായും കഴിവ് തെളിയിച്ചിരുന്നു.ണ്. താരപുത്രനാണെങ്കിലും താരജാഡകളില്ലാതെയുള്ള പെരുമാറ്റമാണ് ധ്യാനിനെ ആരാധകർക്കിടയിൽ കൂടുതൽ പ്രിയങ്കരനാക്കുന്നത്. അതുകൊണ്ട് തന്നെ നിരവധി ആരാധകരാണ് ധ്യാൻ ശ്രീനിവാസന് ഉള്ളത്.

അഭിമുഖങ്ങളിൽ എല്ലാം മറയില്ലാതെ സംസാരിക്കുന്ന ധ്യാനിന് കുട്ടികൾക്കിടയിൽ പോലും വലിയ ആരാധക വൃന്ദമാണ് ഉള്ളത്. എന്തും തുറന്നു പറയുന്ന ധ്യാനിന്റെ രീതിയാണ് പ്രേക്ഷകരിലേക്കും നടനെ കൂടുതൽ അടുപ്പിച്ചത്. താരപുത്രൻ എന്ന ഇമേജൊക്കെ അക്കാര്യത്തിലും ധ്യാനിന് ഗുണമായി മാറിയിട്ടുണ്ട്. ധ്യാനിന്റെ അഭിമുഖങ്ങൾ പലതും വൈറലായി മാറിയിട്ടുണ്ട്. അഭിമുഖങ്ങളിൽ ധ്യാൻ പറയുന്ന കഥകളാണ് അതിന് കാരണമായിട്ടുള്ളത്.

തന്റെ കുടുംബത്തിലും സുഹൃത്തുക്കൾക്കിടയിലും ഉണ്ടായിട്ടുള്ള രസകരമായ പല സംഭവങ്ങളാണ് ധ്യാൻ പറയാറുള്ളത്. ഇതൊക്കെ വലിയ രീതിയിൽ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. അച്ഛൻ ശീനിവാസനെ സംബന്ധിച്ച രസകരമായ പല കാര്യങ്ങളും ധ്യാനിലൂടെയാണ് പ്രേക്ഷകർ അറിഞ്ഞിട്ടുള്ളത്. ചേട്ടൻ വിനീതും അമ്മ വിമലയുമൊക്കെ ധ്യാനിന്റെ കഥകളിൽ വന്ന് പോയിട്ടുണ്ട്.

ഇപ്പോഴിതാ, അമ്മയെ കുറിച്ച് താൻ ഇനി അഭിമുഖങ്ങളിൽ സംസാരിക്കില്ലെന്നും തനിക്ക് രഹസ്യങ്ങൾ സൂക്ഷിക്കാൻ അറിയില്ലെന്നും പറയുകയാണ് ധ്യാൻ.ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ധ്യാൻ ഇക്കാര്യം പറഞ്ഞത്. അച്ഛനും ധ്യാനും രഹസ്യങ്ങൾ സൂക്ഷിക്കാൻ അറിയില്ലെന്ന് ചേട്ടൻ വിനീത് ശ്രീനിവാസൻ പറഞ്ഞു എന്ന അവതാരകയുടെ കമന്റിന് മറുപടി പറയുകയായിരുന്നു ധ്യാൻ ശ്രീനിവാസൻ.

ചേട്ടൻ അതും പറഞ്ഞോ എന്ന് ചോദിച്ചാണ് ധ്യാൻ തുടങ്ങിയത്. ‘ഞാൻ ഒരു അഭിമുഖം നൽകും. ഞാൻ പറഞ്ഞത് എല്ലാം തെറ്റാണെന്ന് പുള്ളി അടുത്ത അഭിമുഖത്തിൽ പറയും. എന്നിട്ട് ഞാൻ അതിനു വേറെ ഇന്റർവ്യൂ കൊടുക്കും. ഇതെന്താ ഇന്റർവ്യൂ കളിയാ..? എനിക്ക് രഹസ്യം സൂക്ഷിക്കാൻ അറിയില്ലെങ്കിൽ അതൊക്കെ വന്ന് നമ്മളോട് പറയാതെ ഇരുന്നാൽ പോരെ. ഇന്റർവ്യൂയിൽ മാത്രമല്ല. ഞാൻ സാധാരണ എല്ലാ കാര്യങ്ങളും എല്ലാവരോടും പറയുന്ന കൂട്ടത്തിൽ ആണ്,’

‘നമ്മൾ അതൊക്കെ മറച്ചു വെക്കേണ്ട കാര്യമുണ്ടോ. നമ്മൾ രഹസ്യങ്ങൾ സൂക്ഷിച്ച് വെക്കാൻ തുടങ്ങിയാൽ ഹിപ്പോക്രൈറ്റ് ആവും, കാപട്യം നിറഞ്ഞ ആളായി മാറും. ഞാൻ അങ്ങനെ ഒരാൾ അല്ല. പ്രത്യേകിച്ച് ഒരാൾ എന്നോട് ഒരു കാര്യം പറയരുതെന്ന് പറഞ്ഞാൽ ഞാൻ അപ്പോൾ പറയും. കാരണം എന്നോട് അങ്ങനെ രഹസ്യം പറയുന്ന ആളുകൾ കുറവാണ്,’ എന്ന് ധ്യാൻ പറഞ്ഞു.

ഇനി മുതൽ അമ്മയെ കുറിച്ച് ഒരു വാക്ക് പോലും അഭിമുഖങ്ങളിൽ പറയില്ലെന്നും ധ്യാൻ പറയുന്നുണ്ട്. ‘ഞാൻ അങ്ങനെയൊരു തീരുമാനം എടുത്തു. അമ്മ പറഞ്ഞു, അമ്മയ്ക്ക് നാട്ടിൽ ഒക്കെ ഉണ്ടായിരുന്ന വില പോയി. ഇമേജ് ഡാമേജ് ആയെന്ന് എന്നോട് പറഞ്ഞു. അതുകൊണ്ട് ഞാൻ അമ്മയെ കുറിച്ചുള്ള കഥകൾ ഒന്നും പറയില്ലെന്ന് തീരുമാനിച്ചു. കുറെ കഥകൾ ഉണ്ടായിരുന്നതാണ്. നല്ല സൂപ്പർ കഥകളാണ്. ഇനി പറഞ്ഞാൽ അമ്മയ്ക്ക് വിഷമമായി പോകും. പാവമല്ലേ,’

വയസാം കാലത്ത് നമ്മൾ അവരെ വിഷമിപ്പിക്കാൻ പാടില്ല. അതും എന്നെ വിളിച്ച് പറഞ്ഞത് എന്നാണെന്നറിയാമോ, ന്യൂ ഇയറിന്റെ അന്ന്, റെസൊല്യൂഷനായി നീയൊരു തീരുമാനം എടുക്കണം എന്ന് പറഞ്ഞു കൊണ്ടാണ്,’ എന്നും ധ്യാൻ പറഞ്ഞു. വിഷു ദിനത്തോട് അനുബന്ധിച്ച് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ധ്യാൻ ഇക്കാര്യങ്ങൾ പറഞ്ഞത്.

Continue Reading
You may also like...

More in Movies

Trending

Uncategorized